Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിന്റെ ഉള്ളിലൊരു ക്രിസ്തുവുണ്ട്

നിന്റെ ഉള്ളിലൊരു ക്രിസ്തുവുണ്ട്

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ സ്വന്തം നാടായ നസ്രത്തിലാണ്. അവിടുത്തെ സിനാഗോവിൽ ഈശോ തോറാ വായിച്ചതിനു ശേഷമുള്ള വചനം ശ്രദ്ധിക്കണം. ''എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവിൽ നിന്നും പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. ഇവൻ ജോസഫിന്റെ മകനല്ലേ എന്ന് അവർ ചോദിച്ചു'' (4: 22).

അതായത് ഈശോ സിനാഗോവിൽ പറയുന്ന കൃപാവചസ്സുകൾ ജോസഫിന്റെ മകനിൽ നിന്നും അവർ പ്രതീക്ഷിക്കുന്നതിലും വളരെയധികം ഉയർന്നതാണ്. ജോസഫിന്റെ മകനെന്ന സ്വന്തം സ്വത്വത്തിൽ നിന്നും ഉയർന്ന തലത്തിൽ സംസാരിക്കാൻ ഈശോയ്ക്ക് കഴിഞ്ഞത് എന്തു കൊണ്ടാണ്?

ലൂക്കാ 4: 18 അതിനുള്ള ഉത്തരം തരുന്നുണ്ട് ''കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. എന്തെന്നാൽ ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവനെന്നെ അഭിഷേപിച്ചിരിക്കുന്നു'' (4: 18). ഇവിടെ ശ്രദ്ധിക്കേണ്ടത് അഭിഷേപിച്ചിരിക്കുന്നു എന്ന പദമാണ്. ക്രിസ്തുവിനു വേണ്ടി ഗ്രീക്ക് മൂലത്തിൽ ഉപയോഗിക്കുന്ന 'ക്രിസ്‌തോസ്' എന്ന നാമരൂപത്തിന്റെ ക്രിയാരൂപമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവെന്നാൽ അഭിഷിക്കൻ, അതായത് അഭിഷേകം ചെയ്യപ്പെട്ടവൻ. ഈശോ പറയുന്നത്, അവൻ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. അതായത് അവൻ ക്രിസ്തുവായിത്തീർന്നിരിക്കുന്നു എന്നർത്ഥം.

ഇതു രണ്ടും ''ജോസഫിന്റെ മകനും'' ''ക്രിസ്തുവും'' തമ്മിലുള്ള അന്തരത്തിലാണ് ഇന്നത്തെ സുവിശേഷത്തിന്റെ മർമ്മം കിടക്കുന്നത്. 'ജോസഫിന്റെ മകൻ' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അത് ഒരുവന്റെ സാധാരണതകളെയാണ് സൂചിപ്പിക്കുന്നത്. അശാരിയായ ജോസഫിന്റെ മകൻ നസ്രത്തുകാരുടെയിടയിൽ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന സാധാരണക്കാരനായി ആശാരി.

എന്നാൽ ക്രിസ്തുവോ? അവൻ ദൈവാത്മാവ് നിറഞ്ഞവനാണ്. ദൈവത്തിന്റെ അരൂപിയാൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് ക്രിസ്തു. 'ജോസഫിന്റെ മകനും' 'ക്രിസ്തുവും' തമ്മിലാണ് വ്യത്യാസം.

നമുക്ക് എല്ലാവർക്കും ഈ രണ്ടു തലങ്ങളുണ്ട് സാധാരണതളുടെ തലം, അതോടൊപ്പം ദൈവാരൂപി നിറഞ്ഞ അഭിഷിക്തന്റെ തലവും. നമ്മുടെ സാധാരണതകളിൽ ശ്രദ്ധിക്കുമ്പോൾ നാം ആദ്യത്തെ തലത്തിൽ നിലകൊള്ളുന്നു. നമ്മുടെ ഭക്ഷണം, പാർപ്പിടം, വസ്ത്രം, പ്രജനനം എനിനിവയിലൊക്കെ മുഴുകി മുന്നേറുമ്പോൾ നമ്മൾ വെറും അതിജീവനത്തിന്റെ സാധാരണ ജീവിതമാണ് നയിക്കുന്നത്.

ഇതിലും കൂടിയ ഒരു തലം നമ്മിൽ എല്ലാവരിലും ഒളിഞ്ഞിരിപ്പുണ്ട് ദൈവ രൂപിയുടെ തലം. ഇത് ഏറ്റവും നന്നായി അവതരിപ്പിക്കുന്നത് മർക്കോസാണ്: ''ദൈവത്തിന്റെ ആത്മാവ് തന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്നത് ഈശോ കണ്ടു' (മർക്കോ 1: 10). അതായത് ദൈവരൂപി ഉള്ളത് ഒരുവന്റെ ഉള്ളിലാണ് എന്നു സാരം.

ഒരുവൻ അഭിഷിക്തനാകുവാനും ക്രിസ്തുവായി തീരുവാനുമുള്ള സാധ്യത ഒളിഞ്ഞു കിടക്കുന്നത് ഈ ആന്തരികതയിലാണ്. അതിനാൽ ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത് നമ്മുടെ സാധാരണതകളിൽ നിന്നും ഉയർന്ന് നമ്മുടെ ഉള്ളിലുള്ള ദൈവ രൂപിയെ, ദൈവ ചൈതന്യത്തെ തിരിച്ചറിയാനാണ്. അതായത് നിന്റെ ഉള്ളിലെ ജീവ ചൈതന്യത്തെ തിരിച്ചറിയുക, നിന്റെ അഭിഷേകത്തെ നീ തിരിച്ചറിയുക, നീ അഭിഷിക്തനാണെന്ന് തിരിച്ചറിയുക, നിന്നിലെ ക്രിസ്തുസാധ്യതയെ തിരിച്ചറിയുക, ചുരുക്കത്തിൽ, ക്രിസ്തുവായി തീരാനുള്ള സാധ്യത നിന്നിൽ തമ്പുരാൻ ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്നു സാരം.

എന്തിനാണ് ക്രിസ്തുവായിത്തീരുന്നത്? 'ദരിദ്രരോടു സുവിശേഷം അറിയിക്കാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'' (4: 18) ഒരുവൻ അഭിഷിക്തനാകുന്നതിന്റെ ലക്ഷ്യം സുവിശേഷം, നല്ല വാർത്ത കൊടുക്കുക എന്നതാണ്.

ചാക്കോച്ചനെന്ന കുട്ടിയുടെ കഥ. അഞ്ച് സുവിശേഷങ്ങളുടെ കഥ (ഓഡിയോ കേൾക്കുക)

കർത്താവിന്റെ ആത്മാവുള്ളവൻ ദരിദ്രർക്ക് സുവിശേഷം പകർന്നു കൊടുക്കുന്ന (4: 18). ആരാണ് ദരിദ്രൻ? എന്റെ കൺമുമ്പിൽ വരുന്നവന്റെ ഏറ്റവും വലിയ ആവശ്യം തിരിച്ചറിയുമ്പോഴാണ് ഞാൻ അവന്റെ ദാരിദ്ര്യത്തെ കണ്ടെത്തുന്നത്. അതാണ് ഈശോ വിശദീകരിക്കന്നത്. അന്ധന്റെ ദാരിദ്രം അവന്റെ കാഴ്ചയില്ലായ്മയാണ്; മുടന്തന്റെ ദാരിദ്ര്യം നടക്കാനുള്ള പ്രാപ്തിയില്ലാമായാണ്; ബധിരന്റെ ദാരിദ്ര്യം അവന്റെ അടിമത്തമാണ് (4: 18). അതിനാൽ അന്ധന് ലഭിക്കാവുന്ന ഏറ്റവും നല്ല വാർത്ത സുവിശേഷം കാഴ്ച കിട്ടുകയെന്നതാണ്. മുടന്തന് നല്ല വാർത്ത നടക്കാനുള്ള കഴിവാണ്. വിമോചനമാണ് ബന്ധിരനുള്ള നല്ല വാർത്ത.

നിന്റെ മുമ്പിൽ അനുദിനം വന്നുപെടുന്നവന്റെ ഏറ്റവും വലിയ ആവശ്യം നീ തിരിച്ചറിയുക. അതാണ് അഭിഷിക്തന്റെ കഴിവ്. എന്നിട്ടു അവന്റെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് നീ അവന് നല്ല വാർത്ത, സുവിശേഷം ആയി മാറുന്നത്.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ ആവശ്യപ്പെടുന്നത് ഇതാണ് നിന്റെ ഉള്ളിലെ ദൈവിക സാന്നിധ്യത്തെ നീ തിരിച്ചറിയുക, നിന്റെ അഭിഷേകത്തെ നീ തിരിച്ചറിയുക. നിന്റെ ഉള്ളിലെ ക്രിസ്തുസാധ്യത തിരിച്ചറിഞ്ഞ് അതിലേക്ക് അനുദിനം വളർന്ന് കയറാൻ നീ ശ്രമിക്കുക.

അപ്പോൾ എന്തു സംഭവിക്കും? എന്റെ കൂടെയുള്ള ജീവിത പങ്കാളിക്കും മക്കൾക്കും പ്രായം ചെന്ന മാതാപിതാക്കൾക്കും നീ
അനുദിനം സുവിശേഷം കൊടുക്കുന്നവനാകും. അവരുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിനോട് ഭാവാത്മകമായി പ്രതകരിക്കാൻ എനിക്കാവണം. കൂടാതെ, എന്റെ വീടിന് പുറത്ത് കണ്ടു മുട്ടുന്നവർക്കൊക്കെ അവരുടെ ആവശ്യം തിരിച്ചറിഞ്ഞ് ഞാൻ അവരോട പ്രതികരിക്കുമ്പോൾ ഞാൻ അവർക്കും സുവിശേഷമായി മനാറും.

അതിനാൽ ക്രിസ്തു ഇന്ന് നിന്നോട് വശ്യപ്പെടുന്നത് ഉള്ളിലേക്ക് പിന്തിരിയാനാണ്. നിന്റെ ആന്തരികതയിലേക്ക് പിന്തിരിയാൻ; നിന്റെ ഉള്ളിലെ ദൈവിക ചൈതന്യത്തെ അനുഭവിക്കാൻ; നിന്റെ ക്രിസ്തുസാധ്യതയിലേക്കു വളരാൻ . തത്ഫലമായി കണ്ടുമുട്ടുന്നവരുടെയൊക്കെ ദാരിദ്ര്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ; അതിലൂടെ അവർക്കൊക്കെ സുവിശേഷമായി മാറാൻ. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP