Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവൻ സമൃദ്ധമാകാനുള്ള വഴി

ജീവൻ സമൃദ്ധമാകാനുള്ള വഴി

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ഫ്രാൻസിസ് പാപ്പായുടെ ജന്മദിനാഘോഷത്തിലെ സംഭവം. ചോക്ലേറ്റ് പകുത്തു കൊടുത്താൽ സ്വർഗ്ഗത്തിൽ പോകാം (ഓഡിയോ കേൾക്കുക).

ഇന്നത്തെ സുവിശേഷത്തിലെ ശ്രദ്ധിക്കേണ്ട വചനം യോഹ. 3: 16 ആണ്. ''എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിന്, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.''

ജീവൻ ഉണ്ടാകാനുള്ള വഴിയാണ് വചനം പറഞ്ഞ് തരുന്നത്. കൊടുക്കുക, പങ്കുവച്ചു കൊടുക്കുക, എങ്കിൽ ജീവൻ ഉണ്ടാകും. എവിടെയൊക്കെ? കൊടുക്കുന്നുവെങ്കിലും, സ്വീകരിക്കുന്നവനിലും ജീവൻ ഉണ്ടാകും. അങ്ങയെങ്കിൽ ഏറ്റവും വലിയ ജീവനായ നിത്യ ജീവൻ ഉണ്ടാകാൻ എന്തു ചെയ്യണം? ഏറ്റവും വലിയ കൊടുക്കലിന് നമ്മൾ തയ്യാറാകണം. അതാണ് ഇന്നത്തെ വചനം പറയുന്നത്. നിത്യ ജീവൻ ലഭിക്കുന്നതിനായി ദൈവം തന്റെ ഏകജാതനെ നൽകീയെന്ന്.

എന്താണ് കൊടുക്കലിനെ വലിയതാക്കുന്നത്? എന്താണ് കൊടുക്കലിനെ മഹത്തരമാക്കുന്നത്? ഇതിനുള്ള ഉത്തരം മർക്കോ 12: 44 42 കാണാം. ജറുശലേം ദേവാലയത്തിലെ ദീർഘമായ സംഭാഷണം കഴിഞ്ഞു ഇറങ്ങിപ്പോരാൻ നേരത്താണ് ഈശോ ശിഷ്യരെ വിളിച്ച് ഭണ്ഡാരത്തിൽ നേർച്ചയിടുന്നവരെ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും ചെറിയ രണ്ട് ചെമ്പ് നാണയങ്ങൾ ഇട്ട വിധവയായ സ്ത്രീയാണ് ഏറ്റവും കൂടുതൽ ഇട്ടതെന്ന ഈശോ പ്രഖ്യാപിക്കുന്ന (മർക്കോ 12: 43).

ഏറ്റവും വില കുറഞ്ഞവ ഇട്ടവളാണ് ഏറ്റവും കൂടുതൽ കൊടുത്തത്. എന്താണ് ഇതിന്റെ അർത്ഥം? കൊടുക്കലിന്റെ വലിപ്പം അടങ്ങിയിരിക്കുന്നത്, കൊടുക്കന്നതിന്റെ അളവിലല്ല. മറിച്ച് കൊടുക്കൽ എത്രമാത്രം ഒരുവളെ നൊമ്പരപ്പെടുത്തുന്നു, അത്രമാത്രം അത് വലയേറിയതായിരിക്കും. അതാണ് ഈശോ വിശദീകരിക്കുന്നത്. ''അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്ന് ഇട്ടു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ ഇട്ടിരിക്കുന്നു'' (മർക്കോ 12: 44). അവളുടെ അടുത്ത നേരത്തെ ഭക്ഷണത്തിനുള്ള കാശാണ് ആ രണ്ട് ചെമ്പ് നാണയങ്ങൾ. ചുരുക്കത്തിൽ, സ്വന്തം ജീവനും ഉപജീവനും അപകടപ്പെടുത്തിയിട്ടാണ് അവൾ കൊടുക്കുന്നത്. അതിനാലാണ് അവളുടെ കൊടുക്കൽ ഏറ്റവും വിലയേറിയതാകുന്നത്.

അപ്പോൾ കൊടുക്കലിന്റെ വലിപ്പം അടങ്ങിയിരിക്കുന്നത്, അത് നിന്നെ എത്രമാത്രം മുറിപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കൊടുക്കൽ, ജീവൻ പ്രദാനം ചെയ്യും. വലിയ കൊടുക്കൽ വലിയ ജീവനെ പ്രദാനം ചെയ്യും, നിത്യ ജീവനെ പ്രദാനം ചെയ്യും.

തന്റെ ഏകജാതനെ കൊടുക്കുന്ന ദൈവത്തിന്റെ കൊടുക്കലാണ് ഏറ്റവും വലിയ കൊടുക്കൽ. അതാണ് ഏറ്റവുമധികം നൊമ്പരപ്പെടുത്തുന്ന കൊടുക്കൽ. അതിനാൽ അതിലൂടെ രൂപപ്പെടുന്നത് നിത്യ ജീവനാണ്.

ഒരു കുടുംബത്തിന്റെ കഥ. അമ്മ അവധിക്കു വരുമ്പോൾ കൊണ്ടുവരേണ്ട സമ്മാനത്തെക്കുറിച്ചുള്ള ചോദ്യം. ഏറ്റവും വലിയ സമ്മാനം എന്താണ്? (ഓഡിയോ
കേൾക്കുക)

തിരുവചനം പറയുന്നത്, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. (3: 16). അപ്പോൾ കൊടുക്കലിനെ മഹത്തരമാകുന്ന മറ്റൊരു ഘടകം സ്‌നേഹത്തോടെയുള്ള കൊടുക്കലാണ്. സ്‌നേഹത്തോടെയുള്ള കൊടുക്കലാണ് ജീവന് പ്രധാനം ചെയ്യുന്നത്.

ഒഎൻവി കുറുപ്പിന്റെ സൂര്യഗീതമെന്ന കവിത (ഓഡിയോ കേൾക്കുക) മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സ്‌നേഹമൂർത്തിയാം സൂര്യൻ, അതിനാലാണ് ഭൂമിയിലാകമാനം ജീവൻ രൂപപ്പെടുന്നത്. സൂര്യൻ സ്‌നേഹത്തോടെ കത്തിയെരിയുന്നതിലൂടെയാണ് ഭൂമിയിൽ ജീവൻ രൂപപ്പെടുന്നത്.

കത്തിയെരിയുന്ന സൂര്യൻ ജഗത്പിതാവായ തമ്പുരാന്റെ തന്നെ സ്വരൂപമല്ലേ? തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ സ്‌നേഹച്ച ദൈവത്തിന്റെ തന്നെ പ്രതിരൂപമല്ലേ, കത്തിയെരിയുന്ന സൂര്യൻ?

ഇതോടൊപ്പം യോഹ 3: 15 കൂടി ശ്രദ്ധിക്കണം ''തന്നിൽ വിശ്വസിക്കുന്നവന് നിത്യ ജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യ പുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു'' (3: 15). മനുഷ്യ പുത്രൻ ഉയർത്തപ്പെടുന്നത് കുരിശിയാണ്. കൊടുക്കലിന്റെ കൊടുമുടിയാണ് ക്രൂശിതൻ.

അപ്പോൾ, ക്രൂശിതനിൽ വിശ്വസിക്കുന്നവനാണ് നിത്യ ജീവൻ ലഭിക്കുന്നത്?

എന്താണീ വിശ്വാസം? വിശ്വാസം ഒരു ബൗദ്ധിക പ്രവൃത്തിയല്ല. മറിച്ച്, മറ്റുള്ളവർക്കായി സ്വയം കൊടുക്കുന്നതിന്റെ കൊടുമുടിയായ ക്രൂശിതനെ സ്വന്തം ജീവിതത്തിന്റെ മാതൃകയും ആധാരവുമായി സ്വീകരിക്കുന്നവനാണ് ക്രൂശിതനിൽ വിശ്വസിക്കുന്നവൻ. അനുദിനം ക്രൂശിതന്റെ ആത്മാദാനത്തെ ജീവിതത്തിൽ പകർത്തുന്നവനാണ്, ക്രൂശിതനില് വിശ്വസിക്കുന്നവൻ. അങ്ങനെ ക്രൂശിതനിൽ വിശ്വസിക്കുന്നവനിൽ, ജീവനുണ്ടാകാം, നിത്യ ജീവനുണ്ടാകും, മരണത്തിനപ്പുറത്തേക്ക് നീളുന്ന ജീവനിൽ അവൻ പങ്കു പറ്റും.

കൊടുക്കലിന്റെ ഈ ആത്മദാനം നാം അനുദിനം വീട്ടിലും നമ്മുടെ സ്‌നേഹബന്ധങ്ങളിലും അനുവർത്തിക്കുന്നവരാണ്. നമ്മുടെ കൊടുക്കൽ കൂടുതൽ അവബോധത്തോടെ ചെയ്യുക, കൂടുതൽ സ്‌നേഹത്തോടെ കൊടുക്കാൻ ശ്രമിക്കുക. നൊമ്പരപ്പെട്ടുകൊണ്ട് കൊടുക്കാൻ ശ്രമിക്കുക, അപ്പോൾ നീ ക്രൂശിതനിൽ വിശ്വസിക്കുന്നവനാകും, അപ്പോൾ നിന്നിൽ ജീവൻ വളർന്നുവരും, നിത്യ ജീവൻ രൂപപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP