Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതത്തിലെ വിജയ പരാജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള മാസം പുണ്യ റംസാൻ... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ റംസാൻ സന്ദേശം വായിക്കാം

ജീവിതത്തിലെ വിജയ പരാജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള മാസം പുണ്യ റംസാൻ... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ റംസാൻ സന്ദേശം വായിക്കാം

നുഷ്യജീവിതത്തിന്റെ അർത്ഥാവിഷ്‌കാരങ്ങൾ തേടുന്നതിനായി ഒരിക്കൽ കൂടി ഇതാ റമദാൻ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചകളും ഓർത്തെ ടുത്ത്, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്റെ ആരംഭം റമദാനിൽ കണ്ടെടുക്കാം. ഒരു നിയോഗം മാത്രമായി, ജീവിതത്തെ ഭൗതികമായി സമീപിച്ച്, വിജയപരാജയങ്ങൾ കണക്ക് തിരിച്ചുവെച്ച ശേഷം സ്വത്വത്തിലേക്ക് തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടേണ്ട മാസം റമദാൻ.

പിശാചിനെ കെട്ടിയിട്ട്, നരകം കൊട്ടിയടച്ച്, സ്വർഗ്ഗ വാതിലുകൾ മനുഷ്യനായി തുറന്നു വെച്ച് അല്ലാഹു കാത്തിരിക്കുന്ന മാസം. കാരുണ്യത്തിന്റെ മാലാഖകൾ ചിറകു വിടർത്തിപ്പറന്ന് വിരുന്നു വരുന്ന വസന്തമാസം. ബദറിലൂടെ, ഇസ്ലാം അജയ്യമാണെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തിയ മാസം. സർഗനാഥന്റെറ ആലയമായ കഅ്ബ, പിശാചിന്റെ പ്രതിഷ്ടാകേന്ദ്രമാവരുതെന്ന് കാണിച്ചുതന്ന മക്കാവിജയത്തിന്റെ മാസം. ഒരേയൊരു രാത്രിയുടെ കർമ്മത്തെ ആയിരം മാസങ്ങൾക്ക് സമാനപ്പെടുത്തിയ മാസം.

നോമ്പിന്റെ പരമമായ ലക്ഷ്യം ദൈവസാമീപ്യമാണെന്ന് ഖുർആൻ പറയുന്നു. എന്നാൽ മനുഷ്യനാകട്ടെ, വ്യഥകളും വേദനകളും അവനെ തളർത്തുകയും ആത്മീയജീവിതത്തെ പറ്റി അവനെ അലസനാക്കുകയുമാണ് ചെയ്യുന്നത്. ആത്മീയ ജീവിതത്തിന്റെ് ഓജസ്സിൽനിന്ന് ഭൗതികമായ അന്വേഷണങ്ങൾക്ക് വെളിച്ചം നല്കേുണ്ടതിന് പകരം, ഭൗതികമായ പരാജയത്തിന്റെന കാറ്റുകൾ മനസ്സിന്റെ വിളക്കുകൾ കെടുത്തിവെച്ചിരിക്കുന്നു. അങ്ങനെ, ആരാധനകൾ പോലും പതിവു ചടങ്ങുകൾ മാത്രമായി ഒതുങ്ങിപ്പോവുമ്പോൾ, വിശ്വാസാനന്ദത്തിന്റെ, വെളിച്ചം ജീവിതത്തിലേക്ക് പ്രസരിപ്പിക്കാൻ റമദാൻ ശ്രമിക്കുന്നു. റമദാൻ കടന്നുവരുമ്പോൾ സന്തോഷിക്കുന്ന മനസ്സിനുടമ സ്വർഗപ്രവേശനത്തിന് അർഹനനാണെന്ന് നബി (സ) പറയുന്നു.

മനുഷ്യന്റെ സൽകർമ്മങ്ങളുടെ പ്രതിഫലം പതിന്മടങ്ങാക്കുകയാണ് റമദാൻ. ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയുള്ള പാപങ്ങളുടെ പരിഹാരമാണ് റമദാൻ. റമദാനിലെ ഒരു ഉംറാകർമ്മം പ്രവാചകനോടൊപ്പമുള്ള ഹജ്ജിനോളം പവിത്രം.

മനുഷ്യൻ അടിസ്ഥാനപരമായി നല്ലവനാണെന്ന് ഇസ്ലാം വിശ്വസിക്കുന്നു. സാഹചര്യങ്ങളാണ് അവനെ മലിനപ്പെടുത്തുന്നത്. മനുഷ്യന്റെ മഹത്വത്തിൽ വിശ്വസിക്കുമ്പോൾ തന്നെ പാപങ്ങൾ ആന്തരികമായ കളങ്കപ്പാടുകൾ തീർക്കു ന്നതായി നബി (സ) പറയുന്നു. ആദ്യത്തെ പാപം മനസ്സിന്റെറ ഒരു കറുത്തപുള്ളിയായി, പിന്നെ പിന്നെ കറുത്തുകരുവാളിച്ച മനസ്സുള്ള ഈ മനുഷ്യൻ, ശുദ്ധമായ മനസ്സോടെ വേണം നാളെ അല്ലാഹുവിനെ സമീപിക്കാൻ. അങ്ങനെ സമീപിക്കുന്നവർക്കേ രക്ഷയുള്ളൂ എന്ന് ഖുർആൻ പറയുന്നു. റമാദൻ ആകട്ടെ, ഭാഷാർത്ഥങ്ങളിൽത്തന്നെ പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ് താനും. കാരണം, വ്രതം പുണ്യങ്ങളുടെ കാര്യത്തിൽ നിസ്തുലവും ബാഹ്യചേഷ്ടകളില്ലാത്തതും ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യതയുമാകുന്നു. അത് ശരീരത്തിന്റെന സംയമനവും മനസ്സിന്റെ സമർപ്പമണവുമാണ്.

വ്രതം മോഹസംഹാരിയാണ്, പവിത്രമായ വൈകാരികതയെ പാതകമാക്കുന്നതിന് പരിഹാരമാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട ആരാധനയാണ്. സ്വർഗ്ഗത്തിന്റെ വാതായനങ്ങളിലൊന്ന് നോമ്പുകാരനു മാത്രമായി തുറന്നു വെച്ചിരിക്കുന്നു അവൻ. റമദാൻ കാരുണ്യത്തിൽ തുടങ്ങി, പാപമോചനത്തിലൂടെ, നരകമോചനത്തിൽ പര്യവസാനിക്കുന്നു. അത്രയുമാകുമ്പോഴേക്ക് മാനസാന്തരപ്പെടാത്തവൻ തീരാനഷ്ടമെന്ന് നബി (സ) താക്കീത് നൽകുന്നു.

ശരിയാണ്, നോമ്പ് ആത്മീയമായ ഒരു പരിഷ്‌കാരവും നൽകാത്തവൻ, ഖുർആൻ ഒരു തവണപോലും നിവർത്തി വായിക്കാത്തവൻ, നിശായാമങ്ങളിലെ സൗകുമാര്യവചസ്സുകളുടെ ശ്രവണമാധുരി ഒരു ദിവസമെങ്കിലും അനുഭവിക്കാത്തവൻ, ബദറിലെ മണൽത്തരികളുടെ സ്പന്ദിക്കുന്ന ഓർമ്മകൾ അയവിറക്കാത്തവൻ, വിജയങ്ങൾ മനുഷ്യനെ എത്രമേൽ വിനയാന്വിതനാക്കണമെന്ന മക്കാഫത്ഹിന്റെ സമൃതികൾ ഓർമ്മിക്കാത്തവൻ... അവന് ഇനി ഏത് അവസരമാണ് ജീവിതത്തിൽ കൈവരാനുള്ളത്.

മതചടങ്ങുകൾ പൊതുവെ, മനുഷ്യനെ ദൈവവുമായി അന്വയിപ്പിക്കാൻ മാത്രമുള്ളതാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ പ്രകടനങ്ങൾ മാത്രമായിരിക്കും അത്. എന്നാൽ, മിക്കപ്പോഴും ഇസ്ലാമിക കർങ്ങൾക്ക്ക്ക് വിശേഷിച്ചും വ്രതത്തിന്, മാനവികമായൊരു വശം കൂടിയുണ്ട്. ആയുരാരോഗ്യപ്രശ്നങ്ങളാൽ വ്രതമനുഷ്ഠിക്കാൻ കഴിയാത്തവർക്കായുള്ള പ്രതിവിധി സാധുജനങ്ങൾക്ക് ആഹാരം നല്കുന്നതാണ്. നോമ്പിന്റെ അപാകതകൾക്കുള്ള കർമ്മശാസ്ത്രപരിഹാരവും അത് തന്നെ. വ്രതം ആഹാരത്തിന്റെയും വിശപ്പിന്റെയും വില മനസ്സിലാക്കിത്തരുന്നതോടൊപ്പംതന്നെ, നബിയുടെ നോമ്പുകാലത്തെ പ്രമാണങ്ങൾ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു, നബി ധർമ്മിഷ്ഠനായിരുന്നു, അവിടുന്ന് ഏറ്റവും ധർമ്മിഷ്ഠനായിരുന്നത് റമദാനിലായിരുന്നു. ഈ റമദാൻ ധർമ്മഠനിഷ്ഠക്ക്, കാറ്റടിച്ച് വീശുമ്പോലെ എന്ന് ഉപമാലങ്കാരം ചാർത്തിയിരിക്കുന്നു ഹദീസ് സാഹിത്യം. കാറ്റ് പ്രകൃതിയുടെ ദാനമാണ്. അതിന് യാതൊരു വിവേചനവുമില്ല തന്നെ. അപ്പോൾ ജീവവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിശ്വാസപരവും മതപരവുമായ വിവേചനങ്ങളില്ലെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. അതാണ് ഖുർആന്റെ ദർശനവും.

കർമ്മമത്തിന്റെള മഹത്വം കൊണ്ടല്ല, അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണ് ഒരാൾ സ്വർഗ്ഗത്തിലെത്തുന്നതെന്ന് നബി പറയുന്നു. ഈ ഔദാര്യം തന്നെയാണ് നോമ്പിന്റെ ആദ്യത്തെ പത്തുദിനങ്ങളിൽ നാം ആവർത്തിച്ച് ഇരന്നു കൊണ്ടിരിക്കുന്നതും. മനുഷ്യന്റെ ദൈവികമായ അഭിവാഞ്ചയെ സ്രഷ്ടാവായ അല്ലാഹു കാരുണ്യം കൊണ്ട് പ്രതിനിധീകരിക്കുന്നതിനാലാണ് റമദാന് പുണ്യമേറുന്നത്. മനുഷ്യനോടുള്ള കാരുണ്യം റമദാനിൽ അല്ലാഹു ഉദാത്തീകരിക്കുന്നതിനെപറ്റി നബി(സ) വിസ്തരിക്കുന്നു.

അല്ലാഹുവിന്റെ കരുണാകടാക്ഷം ഇഹപര മോക്ഷത്തിനു തീർത്തും അനുപേക്ഷണീയമത്രെ. അതില്ലെങ്കിൽ പരമമായ വിജയം അസാധ്യം തന്നെ; പൂർണ്ണ ഭക്തരായ സജ്ജനങ്ങളാണെങ്കിൽ പോലും. തിരുനബി (സ) പറഞ്ഞു: ''അറിയുക, നിങ്ങളിൽ ആരും തന്റെ ആരാധനകൊണ്ട് മാത്രം രക്ഷ പ്രാപിക്കുകയില്ല'' ഇത് കേട്ടപ്പോൾ അനുചരന്മാർ ആശ്ചര്യപ്പെട്ടു ''അല്ലാഹുവിന്റെ തിരുദൂതരെ, അങ്ങും?''. തിരുനബി (സ) പ്രതിവചിച്ചു: ''ഇല്ല. അല്ലാഹു അവന്റെ ദയാവായ്‌പ്പുകളാലെന്നെ പൊതിഞ്ഞില്ലെങ്കിൽ എനിക്കും രക്ഷയില്ല'' (മുസ്ലിം). ഇതിനു കാരണം, നന്നേ ചെറുതെന്ന് തോന്നുന്നൊരു ദിവ്യാനുഗ്രഹത്തിനോട് പോലും കിടപിടിക്കാൻ മനുഷ്യൻ ചെയ്യുന്ന സുകൃതങ്ങൾക്കാവില്ല. എന്നാൽ അവൻ ചൊരിഞ്ഞു തരുന്ന അമൂല്യങ്ങളായ ഔദാര്യങ്ങൾക്കോ കയ്യും കണക്കുമില്ല. വിശുദ്ധ ഖുർആൻ പറയുന്നു: ''അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല'' (സൂറ: അന്നഹ്ല്). എന്നിട്ടാണോ മനുഷ്യനവന്റെ പരിമിതമായ ആരാധനകൾ കൊണ്ട് സ്വർഗ്ഗം പുൽകാൻ പോകുന്നത്! പ്രവാചക ശ്രേഷ്ടനടക്കം ദീനിന്റെ വിധിവിലക്കുകൾ പൂർണ്ണമായും പാലിച്ചു ജീവിച്ച സല്വെൃത്ത ദാസന്മാർക്കും അല്ലാഹുവിന്റെ കനിവ് കൂടാതെ കടമ്പ കടക്കനാവില്ല എന്നാണെങ്കിൽ, ധർമ്മ വിചാരമില്ലാതെ മൃഗതുല്യമായ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്റെ ദുരിതഗതി പിന്നെ പറയേണ്ടതില്ല.

ഇവ്വിധം സ്നേഹമസൃണനായ അല്ലാഹുവിന്റെ കാരുണ്യവൃഷ്ടിയാണ് റമദാനിന്റെ ആദ്യ പത്തു പകലിരവുകളുടെ പ്രത്യേകത. അവന്റെ തിരുനോട്ടത്തിനു പാത്രീഭവിക്കണേ എന്ന ആത്മാർത്ഥമായൊരു ഉൾത്തേകവും പരിശ്രമങ്ങളും വിശ്വാസികൾക്കുണ്ടെങ്കിൽ, ആ മന്ദമാരുതൻ തലോടാതിരിക്കില്ല, തീർച്ച. അല്ലാഹുവേ, ഞങ്ങളിൽ നീ കരുണ ചൊരിയേണമേ... ഏറ്റവും വലിയ കാരുണ്യവാനാണല്ലോ നീ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP