അയ്യപ്പ ഭക്തരുടെ പ്രിയപ്പെട്ട ഉരൽക്കുഴി തീർത്ഥം; മഹിഷീ നിഗ്രഹ ശേഷം അയ്യപ്പൻ മുങ്ങിക്കുളിച്ച തീർത്ഥ കുളത്തിന്റെ കഥയറിയാം
November 22, 2019 | 07:58 PM IST | Permalink

എസ്.രാജീവ്
ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തർക്ക് പുണ്യസ്നാനമൊരുക്കി ഉരൽക്കുഴി തീർത്ഥം. സന്നിധാനത്ത് മാളികപ്പുറത്തിന് വടക്കുഭാഗത്തായി പാണ്ടിത്താവളത്തുനിന്നും 300 മീറ്ററോളം ദൂരെ കുമ്പാളം തോട്ടിലാണ് ഈ പുണ്യതീർത്ഥം സ്ഥിതിചെയ്യുന്നത്.ശ്രീധർമ്മശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് ഉരൽക്കുഴി തീർത്ഥം പാപനാശിനിയാണൊണ് വിശ്വാസം.
മഹിഷീ നിഗ്രഹ ശേഷം അയ്യപ്പൻ ഇവിടെ മുങ്ങിക്കുളിച്ചു തന്ന ഒരു ഐതീഹുവും നിലനിൽക്കുന്നുണ്ട്. നിരവധി തീീർത്ഥാടകർ ഉരൽക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി എത്തിച്ചേരുന്നുണ്ട്. കുമ്പാളം തോടിലുള്ള വെള്ളച്ചാട്ടത്തിന് കീഴെയായി ഒരാൾക്ക് ബുദ്ധിമുട്ടില്ലാതെ മുങ്ങിക്കുളിക്കാൻ കഴിയുന്ന കുഴിയാണ് ഉരൽക്കുഴിയെന്ന് അറിയപ്പെടുന്നത്.
ചെറിയ കുഴിയായി തോന്നുമെങ്കിലും ഏറെ സൗകര്യപ്രദമാണ് ഇവിടം. തെളിഞ്ഞ, തണുത്ത വെള്ളത്തിലുള്ള സ്നാനം തീർത്ഥാടകരെ ഉന്മേഷഭരിതരാക്കുന്നു. പരമ്പരാഗത പുൽമേട് കാനനപാതയിലുടെ വരുന്ന തീർത്ഥാടകർ ഉരൽക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ചാണ് സന്നിധാനത്ത് എത്താറ്. ഭഗവത് ദർശനത്തിനുശേഷവും ഈ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് ജീവിത പാപഭാരങ്ങളും ക്ഷീണവും കഴുകികളഞ്ഞ് ഓരോ ഭക്തനും മലയിറങ്ങുന്നു.