Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവർഷ പുലരിയിൽ മന്നത്ത് പത്ഭനാഭന്റെ 142ാം ജയന്തി ആഘോഷങ്ങൾക്ക് തുടക്കം; ആചാര സംരക്ഷണം സംബന്ധിച്ച് കർക്കശ നിലപാടിൽ നിൽക്കുന്ന എൻഎസ്എസിന്റെ നയം സമ്മേളനത്തിൽ വ്യക്തമാകുമെന്ന് സൂചന; മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുൻ അറ്റോർണി ജനറൽ കെ. പരാശരൻ

പുതുവർഷ പുലരിയിൽ മന്നത്ത് പത്ഭനാഭന്റെ 142ാം ജയന്തി ആഘോഷങ്ങൾക്ക് തുടക്കം; ആചാര സംരക്ഷണം സംബന്ധിച്ച് കർക്കശ നിലപാടിൽ നിൽക്കുന്ന എൻഎസ്എസിന്റെ നയം സമ്മേളനത്തിൽ വ്യക്തമാകുമെന്ന് സൂചന; മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുൻ അറ്റോർണി ജനറൽ കെ. പരാശരൻ

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി : പുതുവർഷ പുലരിയിൽ സമുദായാചാര്യൻ മന്നത്ത് പത്ഭനാഭന്റെ 142ാം ജയന്തി ആഘോഷങ്ങൾക്ക് മിന്നുന്ന തുടക്കം. ഇതിന്റെ ഭാഗമായി വൻ ആഘോഷ പരിപാടികളാണ് പെരുന്നയിൽ ഇന്ന് ആരംഭിക്കുന്നത്. ജനുവരി രണ്ടിനാണ് മന്നം ജയന്തി ആഘോഷിക്കുന്നത്. എന്നാൽ മുൻവർഷങ്ങളെക്കാൾ ഏറെ ശ്രദ്ധ നേടുന്ന സമ്മേളനമാണ് ഇക്കുറി നടക്കുന്നത്.ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്നം ജയന്തി സമ്മേളനത്തിനെ ഉറ്റു നോക്കുകയാണ് ഏവരും.

ആചാര സംരക്ഷണം സംബന്ധിച്ചു കർക്കശ നിലപാടിൽ ഉറച്ചു നിൽക്കുന്ന എൻഎസ്എസിന്റെ ഭാവിപ്രവർത്തനം സംബന്ധിച്ച രൂപരേഖയും നിലപാടുകളും മന്നം ജയന്തി സമ്മേളനത്തിൽ വ്യക്തമാകും. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയത്തിൽ തയാറാക്കിയ മന്നം നഗറിലാണു പരിപാടികൾ. രാവിലെ എട്ടുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. പ്രതിനിധി സമ്മേളനം 10.15ന്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കും.

പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും. മന്നം ജയന്തി ദിനമായ നാളെ രാവിലെ 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. സമ്മേളനം 10.45നു മുൻ അറ്റോർണി ജനറൽ കെ. പരാശരൻ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി മുൻ ജഡ്ജി എ.വി. രാമകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരൻ സി. രാധാകൃഷ്ണൻ മന്നം അനുസ്മരണ പ്രഭാഷണം നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP