Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഏറ്റവും വലിയ മോസ്‌കിന്റെ ഇമാം ആകുന്നത് 19-കാരൻ; പുതിയ ചുമതല ഡൽഹി ജുമാ മസ്ജിദ് ഇമാമിന്റെ മകന്

ഇന്ത്യയിൽ ഏറ്റവും വലിയ മോസ്‌കിന്റെ ഇമാം ആകുന്നത് 19-കാരൻ; പുതിയ ചുമതല ഡൽഹി ജുമാ മസ്ജിദ് ഇമാമിന്റെ മകന്

ന്ത്യയിലെ ഏറ്റവും വലിയ മോസ്‌കാണ് ഡൽഹിയിലെ ജുമ മസ്ജിദ്. രാജ്യം മുഴുവൻ ആരാധിക്കുന്ന പദവിയാണ് അവിടുത്തെ ഇമാമിന്റേത്. ഈ പദവിയിലേക്ക് അടുത്തുതന്നെ ചുമതലയേൽക്കുകയാണ് 19 വയസ്സ് മാത്രമുള്ള ഷബാൻ ബുഖാരി. ഡിഗ്രി വിദ്യാർത്ഥിയായ ഷബാൻ, ഇപ്പോഴത്തെ ഇമാം സയ്യദ് അഹമ്മദ് ബുഖാരിയുടെ ഇളയ മകനാണ്. ഉപ ഇമാം അല്ലെങ്കിൽ നയ്ബ് ഇമാം എന്ന പദവിയിലാണ് ഷബാൻ ചുമതലയേൽക്കുക. നവംബർ 22-നാണ് സ്ഥാനാരോഹണ ചടങ്ങ്.

അമിറ്റി യൂണിവ്‌ഴ്‌സിറ്റിയിൽ സോഷ്യൽ വർക്ക് ബിരുദ വിദ്യാർത്ഥിയാണ് ഷബാൻ. 'ഞാനൊരു വിദ്യാർത്ഥി മാത്രമാണ്. രാഷ്ട്രീയത്തോടൊന്നും എനിക്ക് താത്പര്യമില്ല. മതത്തെയും ജാതിയെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തെയും ഇഷ്ടപ്പെടുന്നില്ല. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഇടപെടലുകളെല്ലാം സമൂഹത്തെതമ്മിൽ അകറ്റാനേ ഉപകരിക്കൂ. അത് മോശം പ്രവണതയാണ്. രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കാനേ അത്തരം കാര്യങ്ങൾ ഉപകരിക്കൂ'ഷബാൻ പറയുന്നു.

അടിയന്തിരാവസ്ഥക്കാലത്തും അതിനുശേഷവും ഡൽഹി ജുമാ മസ്ജിദ് ഇമാം പദവി സ്വാധീന കേന്ദ്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ നേതാക്കളും ഇമാമിന്റെ പിന്തുണ തേടാറുണ്ട്. ഇപ്പോഴത്തെ ഇമാമായ സയ്യജ് അഹമ്മദ് ബുഖാരി രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ്. ജുമാ മസ്ജിദ് ഒഴികെ രാജ്യത്തുള്ള മറ്റ് മോസ്‌കുകളുടെ അധികാരകേന്ദ്രമായ വഖഫ് ബോർഡുമായി അദ്ദേഹത്തിന് ഭിന്നതകളുമുണ്ടായിരുന്നു.

എന്നാൽ, ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇമാമിനെ സന്ദർശിക്കുകയും അദ്ദേഹം കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുമ്പ് അടൽ ബിഹാരി വായ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇമാമിനെ സ്വാധീനിക്കാൻ ബിജെപിയും ശ്രമം നടത്തിയിരുന്നു. ഇടക്കാലത്ത് സമാജ്‌വാദി പാർട്ടിയും ഇതേ നിലപാടെടുത്തു. മാറിമാറിവരുന്ന രാഷ്ട്രീയ നിലപാടുകൾ, ഇമാമിന്റെ വാക്കുകളുടെ വിലകെടുത്തിയെന്നും ആരോപണം ഉയർന്നിരുന്നു.

ജുമാ മസ്ജിദിന്റെ ചുമതലക്കാരാകുന്ന ഷാഹി ഇമാമുകളുടെ 14-ാം തലമുറയിൽപ്പെട്ടയാളാണ് ഷബാൻ ബുഖാരി. ഷാജഹാൻ ചക്രവർത്തിയാണ് ഷബാന്റെ പൂർവികർക്ക് ഷാഹി പദവി കൽപിച്ചുനൽകിയത്. 1656-ൽ സയ്യദ് ഗഫൂർ ഷാ ബുഖാരിക്കാണ് ഈ പദവി ലഭിച്ചത്. ഇമാമിന്റെ ചുമതലയേൽക്കുന്നതിന് മുമ്പ് അതിനുള്ള പരിശീലനം ഷബാൻ നേടേണ്ടിവരും. പത്തുവർഷമെങ്കിലും പരിശീലിച്ചശേഷമേ ഇമാംപദവിയിലേക്ക് ഷബാനെ ഉയർത്തുകയുള്ളൂവെന്ന് സയ്യദ് ബുഖാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP