Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മീയതയുടെ കടലായി പമ്പാ മണൽപ്പുറം മാറാൻ ഇനി ദിവസങ്ങൾ മാത്രം; 124ാം മാരാമൺ കൺവെൻഷൻ 10 മുതൽ 17 വരെ; ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും; 2020ൽ ശതോത്തര രജത ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കൺവെൻഷൻ ആഘോഷങ്ങളുടെ ഉദ്ഘാടനം 17ന്

ആത്മീയതയുടെ കടലായി പമ്പാ മണൽപ്പുറം മാറാൻ ഇനി ദിവസങ്ങൾ മാത്രം; 124ാം മാരാമൺ കൺവെൻഷൻ 10 മുതൽ 17 വരെ; ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും; 2020ൽ ശതോത്തര രജത ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കൺവെൻഷൻ ആഘോഷങ്ങളുടെ ഉദ്ഘാടനം 17ന്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പമ്പാ മണൽപുറത്ത് ആത്മീയതയുടെ നിറകടലായി വിശ്വാസികൾ ഒഴികിയെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 124ാം മാരാമൺ കൺവെൻഷൻ 10 മുതൽ 17 വരെ തീയതികളിൽ നടക്കും. 10ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന കൺവെൻഷൻ മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 10, രണ്ട്, അഞ്ച് എന്നീ സമയങ്ങളിലാണ് യോഗങ്ങൾ നടക്കുക. 13-ന് 10-ന് എക്യുമെനിക്കൽ സമ്മേളനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി സംസാരിക്കും.

രണ്ടിന് ബോധവൽക്കരണ സമ്മേളനത്തിൽ സർവോദയ സംഘം അധ്യക്ഷൻ ഡോ. എംപി.മത്തായി സംസാരിക്കും.ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമത്തിയോസ്, ഡോ. ഐസക്ക് മാർ ഫിലക്‌സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, തോമസ് മാർ തീത്തോസ്, ആർച്ച് ബിഷപ്പ് ജോൺ ടക്കർ, ഡോ.ഡാനിയേൽ ഹോ, റവ. റെയ്മണ്ട് സിമംഗ കുമലോ എന്നിവർ പ്രഭാഷകരാണ്.

2020-ലെ കൺവെൻഷൻ ശതോത്തര രജതജൂബിലി ആഘോഷിക്കും. ഇതിന്റെ ഉദ്ഘാടനം 17-ന് നടക്കും.ബുധനാഴ്ച മൂന്നിന് മദ്യവർജന സമിതി യോഗം, വ്യാഴാഴ്ച സന്നദ്ധ സുവിശേഷക സംഘം യോഗം, വെള്ളിയാഴ്ച സേവികാ സംഘയോഗം, എന്നിവ നടക്കും. ശനിയാഴ്ച മിഷണറി യോഗം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP