Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 12 ന് ആരംഭിക്കും; കലാപരിപാടികളുടെ ഉദ്ഘാടനത്തിന് എത്തുന്നത് മെഗാതാരം മമ്മൂട്ടി; ഹരിത ചട്ടം പാലിച്ചു നടത്തുന്ന ഉത്സവത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് നിയന്ത്രണമുണ്ടെന്ന് അധികൃതർ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 12 ന് ആരംഭിക്കും; കലാപരിപാടികളുടെ ഉദ്ഘാടനത്തിന് എത്തുന്നത് മെഗാതാരം മമ്മൂട്ടി; ഹരിത ചട്ടം പാലിച്ചു നടത്തുന്ന ഉത്സവത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് നിയന്ത്രണമുണ്ടെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏറെ പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 12ന് ആരംഭിക്കും. 20നാണ് ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന പൊങ്കാല. രാവിലെ 10.15ന് പണ്ടാരയടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് 12.15നാണ് പൊങ്കാല നിവേദ്യം നടക്കും. പിറ്റേന്ന് രാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. ക്ഷേത്രത്തിനു സമീപത്തെ മൂന്ന് അരങ്ങുകളിൽ രാവിലെയും വൈകുന്നേരവും കലാപരിപാടികളും ക്ഷേത്രകലകളും നടക്കും.

കലാപരിപാടികളുടെ ഉദ്ഘാടനം 12-ന് വൈകീട്ട് 6.30-ന് മമ്മൂട്ടി നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം പാലിയം ഇന്ത്യയുടെ സ്ഥാപകൻ ഡോ. എം.ആർ.രാജഗോപാലിന് ചടങ്ങിൽ സമ്മാനിക്കും.ഹരിതചട്ടം പാലിച്ചു നടത്തുന്ന പൊങ്കാല ഉത്സവത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റ് ഭാരവാഹികളായ കെ.ശശിധരൻനായർ, വി.ചന്ദ്രശേഖരപിള്ള, കെ.ശിശുപാലൻനായർ, ആർ.രവീന്ദ്രൻനായർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

12-ന് രാത്രി 10.20-ന് ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. തോറ്റംപാട്ടിനും അന്നു തുടക്കമാകും.14-ന് കുത്തിയോട്ടവ്രതം ആരംഭിക്കും. ഇക്കുറി 12 വയസ്സിനു താഴെയുള്ള ആയിരത്തോളം കുട്ടികൾ കുത്തിയോട്ടത്തിനുണ്ടാകുമെന്ന് ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ആറ്റുകാൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ

പ്രധാന വേദിയായ അംബാ ഓഡിറ്റോറിയത്തിൽ 12-ന് വൈകീട്ട് 7.30-ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരി, 9.30-ന് ഗാനമേള. 13-ന് രാത്രി 7-ന് നൃത്തശില്പം, ഗാനമേള, 11.30-ന് നാടൻപാട്ടും കലകളും. 14-ന് രാത്രി 7-ന് നൃത്തശില്പം, ഭരതനാട്യക്കച്ചേരി, 9.30-ന് ഗാനമേള. 15-ന് വൈകീട്ട് 5-ന് മാനസജപലഹരി, 7-ന് ഭരതനാട്യം, ഫ്‌ളൂട്ട്, ഫ്യൂഷൻ, 10.30-ന് ഗായിക ബി.വസന്തയുടെ വസന്തരാഗോത്സവം.

16-ന് രാത്രി 7-ന് ഗാനമേള, 9-ന് നൃത്തനൃത്ത്യങ്ങൾ, 10.30-ന് ഗാനമേള. 17-ന് രാത്രി 8-ന് നൃത്തനൃത്ത്യങ്ങൾ, 9-ന് വിനീത് ശ്രീനിവാസന്റെ ഗാനമേള. 18-ന് രാത്രി 7.30-ന് ഗാനമേള, 9.30-ന് സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ. 19-ന് രാത്രി 7-ന് ഭരതനാട്യക്കച്ചേരി, 8-ന് ഗാനമേള, 10-ന് ശാസ്ത്രീയനൃത്തം. 20-ന് രാത്രി 10-ന് കഥകളി എന്നിവയുണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP