Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ മാർ തിമോത്തയോസ് മെത്രോപ്പൊലീത്തയ്ക്കു കൂച്ചു വിലങ്ങ്; ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങൾക്കു വരെ ശ്രേഷ്ഠ ബാവായുടെ അനുമതി തേടണം; മെത്രാപ്പൊലീത്ത ക്രൈസ്തവ ദർശനത്തിലൂന്നിയ ജീവിതം നയിക്കാൻ തയാറാകണമെന്നും സിനഡിൽ ആവശ്യം

യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ മാർ തിമോത്തയോസ് മെത്രോപ്പൊലീത്തയ്ക്കു കൂച്ചു വിലങ്ങ്; ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങൾക്കു വരെ ശ്രേഷ്ഠ ബാവായുടെ അനുമതി തേടണം; മെത്രാപ്പൊലീത്ത ക്രൈസ്തവ ദർശനത്തിലൂന്നിയ ജീവിതം നയിക്കാൻ  തയാറാകണമെന്നും സിനഡിൽ ആവശ്യം

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തായ്ക്ക് സഭ സുന്നഹദോസിന്റെ കൂച്ച് വിലങ്ങ്. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തായ്ക്കാണ് ഇന്നു ചേർന്ന സുന്നഹദോസിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോട്ടയം ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ശ്രേഷ്ഠ ബാവായുടെ അനുമതിയോടെ കൈക്കൊള്ളാവൂ എന്നതാണ് പ്രധാന തീരുമാനം. ഇത് തന്നെയാണ് മെത്രാപ്പൊലീത്തായ്ക്ക് പ്രധാന കൂച്ച് വിലങ്ങായി മാറുന്നത്. ഇതോടൊപ്പം ഭദ്രാസത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരിക്ഷിക്കാൻ ഒരു മെത്രാപ്പൊലീത്തായെയും നിശ്ചയിച്ചു. ഇതോടെ ഏപ്രിലിൽ നടത്താനിരുന്ന വൈദീകരുടെ സ്ഥലം മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് തടസമാകും.

ഇന്നു രാവിലെ 11ന് തുടങ്ങിയ സുന്നഹദോസ് ഉച്ചയ്ക്ക് ഒന്നരവരെ നീണ്ടു.സഭയിലെ ജൂണിയർമാരായ ആറ് മെത്രാപ്പൊലീത്താമാർ മാർ തീമോത്തിയോസിനെതിരെ ആദ്യാവസാനം രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.തങ്ങളുടെ ഗുരുസ്ഥാനിയായ മെത്രാപ്പൊലീത്തായുടെ ഭദ്രാസത്തിലെ പ്രശ്നങ്ങൾ മൂലം സഭയ്ക്ക് ആകമാനം നാണക്കേട് ഉണ്ടായെന്നും ഇത് മാറ്റിയെടുക്കാൻ അങ്ങ് തന്നെ ശ്രമിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികൾ സഭ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്രൈസ്തവ ദർശനത്തിലൂന്നിയ ജീവിതം നയിക്കാൻ മെത്രാപ്പൊലീത്ത തയാറാകണമെന്ന് കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തായോടു മറ്റുമെത്രാപ്പൊലീത്താമാർ ആവശ്യപ്പെട്ടു.

സുന്നഹദോസിൽ കോട്ടയം ഭദ്രാസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്.ഇതേ തുടർന്ന് പ്രധാന മൂന്നു കാര്യങ്ങൾ തീരുമാനിച്ചു. ഭദ്രാസനത്തിലെ ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ശ്രേഷ്ഠ ബാവായുടെ അനുമതിയോടെ കൈക്കൊള്ളാവൂ, ബാവായുടെ അനുമതിയും തീരുമാനവും എല്ലാ കാര്യങ്ങളിലും അന്തിമമായിരിക്കും. സഭയ്ക്കെതിരെ കോട്ടയം മുൻസിഫ് കോടതിയിൽ പരാതി നല്കിയ അഞ്ച് പേർക്കെതിരെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത നടപടി സ്വീകരിക്കണം.അല്ലാത്ത പക്ഷം സഭ നേരിട്ട് നടപടി സ്വീകരിക്കും എന്നിവയാണവ.

ഈ മാസം മൂന്നിന് ചേർന്ന സുന്നഹദോസിൽ ചില തീരുമാനം കൈകൊണ്ടിരുന്നു. ഇത് നേരീട്ട് അറിയിക്കുന്നതിന് 14ന് ആകമാന സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായി മലങ്കര സഭ മെത്രാപ്പൊലീത്താമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പാത്രീയർക്കീസ് ഭരണഘടനപരമായി ഉള്ള കാര്യങ്ങളിൽ മാത്രമെ ഇടപെടുകയുള്ളൂവെന്നും ഈ പ്രശ്നത്തിൽ മലങ്കരയിലെ പ്രാദേശിക സുന്നഹദോസിന് ഭരണഘടനാപരമായ നടപടികൈകൊള്ളാമെന്നും അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുന്നഹദോസ് ചേർന്നത്.

ആരോപണ വിധേയനായ തോമസ് മാർ തീമോത്തിയോസ് സുന്നഹദോസിൽ മുഴുവൻ സമയവും പങ്കെടുത്തു.എന്നാൽ ഒരു പ്രതികരണവും നടത്തിയില്ല.ശ്രേഷ്ഠ കാതോലിക്ക ബാവാ ബസേലിയോസ് തോമസ് പ്രഥമൻ അധ്യക്ഷതവഹിച്ചു.

മൂന്നിന് ചേർന്ന സുന്നഹദോസിനെതിരെയും സഭയ്ക്കെതിരെയും കോടതിയിൽ ഏതാനും പേർ നല്കിയ കേസ് പിൻവലിക്കാൻ മെത്രാപ്പൊലീത്ത അവരോട് ആവശ്യപ്പെടണം. അല്ലാത്തപക്ഷം കേസ് നടത്തിപ്പും തുടർ നടപടിക്കും സഭ നിർദ്ദേശമനുസരിച്ച് മെത്രാപ്പൊലീത്ത നേതൃത്വം നല്കണം.കോടതിയിൽ കേസ് നല്കിയത് പാമ്പാടി വെള്ളൂർ പൈലിത്താനം ഷെജി മാത്യു, മണർകാട് പുതിയവീട്ടിൽ പറമ്പിൽ ക്രിസ്റ്റി മാത്യു, മണർകാട് മുണ്ടാനിക്കൽ എബി വർഗീസ്, ചങ്ങനാശേരി മാടപ്പള്ളി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ വി.വി. മാത്യു, പുതുപ്പള്ളി വേളൂപ്ര വി എസ്. കുര്യൻ എന്നിവരാണ് തോമസ് മാർ തീമോത്തിയോസിന്റെ പ്രവർത്തനങ്ങളിൽ പരാതി ഉന്നയിച്ച് വൈദീകർ രംഗത്ത് വന്നതിനെ തുടർന്ന് 7 മാസം മുൻപ് സുന്നഹദോസ് ചേർന്ന് അധികാരങ്ങളിൽ നിന്ന് മാറ്റികൊണ്ട് തീരുമാനം എടുത്തിരുന്നു. ഇതിനെതീരെ തീമോത്തിയോസ് പാത്രീയർക്കീസിന് പരാതി നല്കി. ഇതേ തുടർന്ന് സുന്നഹദോസ് തീരുമാനം റദ്ദ് ചെയ്തിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാൻ പാത്രീയർക്കീസ് കമ്മീഷനെ വെയ്ക്കുകയും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടെ സുന്നഹദോസ് ചേർന്ന് തീരുമാനം അറിയിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP