Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദീനയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തീർത്ഥാടകരും സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി; ശേഷിക്കുന്നത് ഇന്ത്യൻ ഹജ്ജ് ഓഫിസർമാരും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും; ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തിയത് 63,000 തീർത്ഥാടകർ

മദീനയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തീർത്ഥാടകരും സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി; ശേഷിക്കുന്നത് ഇന്ത്യൻ ഹജ്ജ് ഓഫിസർമാരും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും; ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തിയത് 63,000 തീർത്ഥാടകർ

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മദീനയിൽ വിമാനത്തിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ഹാജിമാരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. എട്ടുദിവസമാണ് ഹാജിമാർ മദീനയിൽ തങ്ങുന്നത്. ഇനി ശേഷിക്കുന്നത് ഇന്ത്യൻ ഹജ്ജ് ഓഫിസർമാരും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുമാണ് . ഹജ്ജിനോടടുത്ത ദിവസം മുഴുവൻ തീർത്ഥാടകരെയും മക്കയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഹജ് മിഷൻ അറിയിച്ചു. ഇന്ത്യയിൽനിന്ന് 63,000 തീർത്ഥാടകരാണ് ഇത്തവണ മദീന വഴി ഹജ്ജിനെത്തിയത്.

ഹജ്ജിനു ശേഷമാണ് ജിദ്ദ വഴിയെത്തിയ ഹാജിമാരുടെ മദീന സന്ദർശനം. ഇതിനകം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 1,03,204 ഹാജിമാർ ഇന്ത്യയിൽനിന്ന് എത്തിയിട്ടുണ്ട്. പ്രൈവറ്റ് ഗ്രൂപ്പുകൾ വഴി 25,358 ഹാജിമാരാണ് എത്തിയത്. ജിദ്ദ വഴിയുള്ള ഹാജിമാരുടെ വരവ് തുടരുകയാണ്ഇത്തവണ നല്ല ചൂടാണ് ഹാജിമാർക്ക് അനുഭവപ്പെടുന്നത

ഹജ്ജ് സർവിസ് ഏർപ്പെടുത്തിയ ബസ് മാർഗമാണ് പുണ്യ ഭൂമിയിൽ തീർത്ഥാടകരെ എത്തിച്ചത്. ബാക്കിയുള്ള 77,000 ഹാജിമാർ ജിദ്ദ വഴിയാണ് എത്തുന്നത്. കേരളത്തിൽനിന്നും കരിപ്പൂർ, നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്നും എത്തിയ മുഴുവൻ ഹാജിമാരും മദീന വഴിയാണ് എത്തിയിട്ടുള്ളത്. മദീന വഴി എത്തിയ ഇവർ ഹജ്ജിനു ശേഷം ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ഓഗസ്റ്റ് 18ന് ആദ്യ സംഘം മടങ്ങും. ് .ഇത് പ്രായമായവർക്കും കുട്ടികൾക്കും പ്രയാസം സ്ര്യഷ്ടിക്കുന്നുണ്ട് .ഇന്നലെ 42 ഡിഗ്രിയാണ് രേഖപ്പെടുത്തിയത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP