Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർട് ഓഫ് ലിവിങ് ഗുരുപൂർണ്ണിമ ദിനാചരണം കാലടിയിൽ; പ്രശാന്ത് നായർ , മീര പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകും

ആർട് ഓഫ് ലിവിങ് ഗുരുപൂർണ്ണിമ ദിനാചരണം കാലടിയിൽ; പ്രശാന്ത് നായർ , മീര പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകും

കൊച്ചി : ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ ജൂലായ് 27 ന് വമ്പിച്ച ഗുരുപൂർണ്ണിമ ആഘോഷം. സംസ്ഥാനത്തെ പ്രമുഖ ജ്ഞാനക്ഷേത്രങ്ങൾക്കൊപ്പം ആയിരത്തി അഞ്ഞുറിലധികം വരുന്ന ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങളിലും മറ്റ് ഉപ കേന്ദ്രങ്ങളിലും അന്നേദിവസം വിവിധ പരിപാടികളോടെ ഗുരുപൂർണ്ണിമ ദിനം ഭക്ത്യാദരപൂർവ്വം ആചരിക്കുമെന്ന് ആർട് ഓഫ് ലിവിങ്ങ് കേരള സംസ്ഥാന ചെയർമാൻ എസ് .എസ് .ചന്ദ്രസാബു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വേദവിജ്ഞാൻ മഹാവിദ്യാപീഠം' മാനേജിങ് ട്രസ്റ്റിയും ജീവനകലയുടെ ഇന്റർ നേഷണൽ പരിശീലകനുമായ പ്രശാന്ത് നായർ , ശ്രീശ്രീ ഗുരുദേവിന്റെ പേർസണൽ സെക്രട്ടറിയും ജീവനകലയുടെ ഇന്റർനേഷണൽ പരിശീലകയുമായ ശ്രീമതി . മീര പ്രശാന്ത് തുടങ്ങിയ സീനിയർ ആർട് ലിവിങ് പരിശീലനപ്രമുഖർ ജൂലായ് 25 ന് കാലടിയിലെത്തും. ഗുരുപൂർണിമ സ്പെഷ്യൽ പ്രോഗ്രാമുകൾക്ക് നേതൃത്വവുമായി കൊച്ചിയിലെത്തുന്ന പ്രശാന്ത് നായർ ,മീര പ്രശാന്ത് ദമ്പതികളെ ജില്ലയിലെ മുഴുവൻ ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങളും സംയുക്തമായി പൂർണ്ണ കുഭം നൽകി വരവേൽക്കും .

ആർട് ഓഫ് ലിവിംഗിന്റെ പ്രാരംഭകാലഘട്ടം മുതൽ ബാംഗ്ലൂർ ആശ്രമത്തിൽ ശ്രീശ്രീരവിശങ്കറിന്റെ നിയന്ത്രണത്തിൽ ആത്മീയ പ്രവർത്തനം നടത്തിവരുന്ന അനുഗ്രഹീത മലയാളി സാന്നിദ്ധ്യം കൂടിയാണ് ഈ ദമ്പതികൾ. അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നൽകിയ പ്രമുഖ സന്യാസിവര്യനും ദാർശ നികനുമായിരുന്ന ശങ്കരാചാര്യർ അഥവാ ആദിശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായിത്തീർന്ന കാലടിയിൽ പൂർണ്ണാ നദീതീരത്തെ കാലടി ആശ്രമത്തിലാണ് ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ അതിവിപുലമായ ഗുരുപൂർണ്ണിമ ആഘോഷം ജൂലായ് 27 ന് നടക്കുക.

നൂറ്റിഎട്ട് പൂജ പണ്ഡിറ്റുമാർ സമൂഹ ഗുരുപൂജ നടത്തിക്കൊണ്ടായിരിക്കും കാലടിയിലെ ഗുരുപൂർണിമ ആഘോഷത്തിന് തുടക്കം കുറിക്കുക . പ്രസാദവിതരണം , ജല ആരതി, മഹാസത്സംഗ് തുടങ്ങിയ മറ്റ് ചടങ്ങുകളും നടക്കും. ഗുരുപൂർണിമ ആഘോഷത്തിന്റെ ഭാഗമായി നേരത്തെ ഹാപ്പിനെസ്സ് പ്രോഗ്രാമിൽ പങ്കെടുത്ത ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങളുടെ സൗകര്യാർത്ഥം നാല് ദിവസം നീണ്ടുനിൽക്കുന്ന 'മൗനത്തിന്റെ ആഘോഷം ' അഥവാ ആർട് ഓഫ് ലിവിങ് ഉപരിപഠന പരിശീലന പദ്ധതിയിൽ പങ്കെടുക്കാനും അവസരം ലഭിക്കും .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP