Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്താരാഷ്ട്ര യോഗ ദിനത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം; എറണാകുളത്ത് 200 കേന്ദ്രങ്ങളിൽ 25000 പേർ പങ്കെടുക്കും

അന്താരാഷ്ട്ര യോഗ ദിനത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം; എറണാകുളത്ത് 200 കേന്ദ്രങ്ങളിൽ 25000 പേർ പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ആർട്ട് ഓഫ് ലിവിങ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തി ൽ 200 ലധികം കേന്ദ്രങ്ങളിലായി 25000 പേർക്ക് യോഗ പരിശീലിക്കുന്നതിനുള്ള സന്നാഹങ്ങൾ പൂർത്തിയായി. ജില്ലയിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, അലോപ്പതി, ആയുർവ്വേദ, ഹോമിയോ ആശുപത്രികൾ, ബാങ്കുകൾ, ഓഫീസുകൾ, ക്ലബുകൾ, നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാവും യോഗ ക്ലാസുകൾ നടത്തുന്നത്. വിദഗ്ധരായ യോഗ പരിശീലരുടെ വലിയനിരതന്നെ കേരളത്തിൽ സേവനത്തിനായെത്തും .

യോഗ ദിനത്തിന് മുന്നോടിയായിട്ടുള്ള സൗജന്യ പരിശീലന പരിപാടി മെയ് 20-ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം ജൂൺ 16ന് ആരംഭിക്കും.
ആർട്ട് ഓഫ് ലിവിങ്ങിന്റെ തനത് പരിപാടിയായ 'സൺ നെവർ സെറ്റ്‌സ്' ജൂൺ 16 ന് രാവിലെ 6 മണിക്ക് ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രവർത്തകർ 24 മണിക്കൂറും ഇതനുസരിച്ച് യോഗ ചെയ്യും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ഇതനുസരിച്ച് ക്ലാസുകൾ നടക്കും.

സൗജന്യ ക്ലാസുകൾകും യോഗദിന ക്ലാസുകൾക്കും താല്പര്യമുള്ളവർ 9447607913 ൽ ബന്ധപ്പെടേണ്ടതാണെന്ന് ആർട് ഓഫ് ലിവിങ് എറണാകുളം ജില്ലാസെക്രട്ടറി ബൈജു ആർ നായർ,
പ്രൊജ്ക്ട് കോർഡിനേറ്റർ നളിനകുമാർ എന്നിവർ അറിയിക്കുന്നു.വാർത്താസമ്മേളനത്തിൽ ശ്രീ. ബൈജു ആർ നായർ, (സെക്രട്ടറി) , ശ്രീ. ജയകൃഷ്ണൻ, (റീജ്യണൽ സെക്രട്ടറി) ശ്രീ. നളിനകുമാർ( പ്രൊജ്ക്ട് കോർഡിനേറ്റർ, ശ്രീമതി. പത്മാവതി.കെ.പി (ജില്ല വികസന കമ്മിറ്റി അംഗം), BAIJU R NAIR (secretary Eranakulam DDC) എന്നിവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP