Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലങ്കര ഓർത്തഡോക്‌സ് സഭയും റഷ്യൻ ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർക്കിങ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് ധാരണയായി; തീരുമാനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ റഷ്യൻ സന്ദർശനത്തിൽ

മലങ്കര ഓർത്തഡോക്‌സ് സഭയും റഷ്യൻ ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർക്കിങ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് ധാരണയായി; തീരുമാനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ റഷ്യൻ സന്ദർശനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: മലങ്കര ഓർത്തഡോക്‌സ് സഭയും റഷ്യൻ ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ രണ്ട് സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് ധാരണയായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും റഷ്യൻ ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ കിറിൽ പാത്രിയർക്കീസിന്റെയും കൂടിക്കാഴ്ചയിലാണു തീരുമാനം.

യുവജന സംഘടനാ പരിപാടികൾ ഏകോപിപ്പിക്കാനും സാമൂഹികസേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും അക്കാദമിക് സഹകരണം മെച്ചപ്പെടുത്തുവാനും ഇതിലൂടെ ധാരണയായി. ഫാ. ഡോ.എംപി ജോർജ് ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്തു തയാറാക്കിയ സിംഫണിയുടെ പുസ്തകം കിറിൽ പാത്രിയർക്കീസിന് കാതോലിക്കാ ബാവാ സമ്മാനിച്ചു. ഇരു സഭാ തലവന്മാരും ഉപഹാരങ്ങളും കൈമാറി.

കാലങ്ങളായി തുടരുന്ന ബന്ധമാണ് മലങ്കര ഓർത്തഡോക്‌സ് സഭയും റഷ്യൻ ഓർത്തഡോക്‌സ് സഭയും തമ്മിലുള്ളത്. പല രീതിയിലും ഇരു സഭകളും സഹകരിച്ച് പ്രവർത്തിക്കാറുണ്ട്. 1970 കളിൽ പീമൻ പാത്രിയർക്കീസ് മലങ്കരയിൽ എത്തിയിരുന്നു. 1976 ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ റഷ്യ സന്ദർശിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP