Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യേശുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ പെസഹവ്യാഴം ആചരിക്കുന്നു; ദേവാലയങ്ങളിൽ രാവിലെ കാലുകഴുകൽ ശുശൂഷ നടന്നു

യേശുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ പെസഹവ്യാഴം ആചരിക്കുന്നു; ദേവാലയങ്ങളിൽ രാവിലെ കാലുകഴുകൽ ശുശൂഷ നടന്നു

കോട്ടയം: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. കുരിശിലേറുന്നതിന്റെ തലേദിവസം ശിഷ്യരുടെ പാദങ്ങൾ കഴുകി സ്‌നേഹത്തിന്റെ മാതൃക തീർത്ത യേശുദേവന്റെ പ്രവൃത്തിയെ അനുസ്മരിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. രാവിലെയായിരുന്നു ചടങ്ങുകൾ.

കൊച്ചി സെന്റ് മേരീസ് ബസലിക്കയിൽ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ സൈത്ത് വെഞ്ചരിപ്പിനും ദിവ്യബലിക്കും മുഖ്യകാർമികത്വം വഹിച്ചു. മലങ്കര, യാക്കോബായഓർത്തഡോക്‌സ് പള്ളികളിലും ദിവ്യകാരുണ്യ
ആരാധനയും പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടന്നു.

ഇസ്രയേൽകാരുടെ രക്ഷക്കായി ദൈവദൂതൻ കടന്നുപോയ ദിനമാണ് പഴയനിയമത്തിലെ പെസഹാ അഥവാ കടന്നുപോകൽ. യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും സ്മരണയാണ് പുതിയനിയമത്തിലെ പെസഹായിലൂടെ െ്രെകസ്തവർ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയിലാണ് യേശു അപ്പം മുറിച്ച് വാഴ്‌ത്തി ശിഷ്യർക്കു നൽകിയത്. ഇതിനെ അനുസ്മരിച്ച് വൈകുന്നേരം ഭവനങ്ങളിൽ പ്രത്യേകം അപ്പം പുഴുങ്ങി പാൽ തയാറാക്കി വിശ്വാസികൾ അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും.

ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തിൽ വച്ചാണ് അപ്പം പുഴുങ്ങുന്നത്. തേങ്ങാപ്പാലും ശർക്കരപ്പാനിയും ചേർത്തുണ്ടാക്കുന്ന പാൽ കുരുത്തോല മുറിച്ചിട്ടാണ് തിളപ്പിക്കുന്നത്. ഒറ്റിക്കൊടുക്കലിനെയും പീഡാനുഭവങ്ങളെയും അനുസ്മരിക്കുന്ന തിരുവചന ഭാഗങ്ങൾ വായിച്ചശേഷം ഭവനങ്ങളിലെ മുതിർന്നയാളാണ് അപ്പം മുറിച്ച് പ്രായക്രമത്തിൽ നൽകുക. പുത്തൻ പാന ആലാപനം, ആരാധന തുടങ്ങിയ തിരുക്കർമങ്ങൾ വീടുകളിലും ദേവാലയങ്ങളിലും നടത്തും.

നാളെ ദേവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ച പീഡാനുഭവ വായന, പരിഹാരപ്രദക്ഷിണം തുടങ്ങിയ അനുഷ്ഠാനങ്ങൾ നടക്കും. ഉയർപ്പെഴുനേൽപ്പിന്റെ ഓർമ്മ പുതുക്കിയുള്ള ഈസ്റ്റർ ആഘോഷിക്കാനുമുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP