Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാറ്റൂരിൽ പൂർണ്ണ നിശബദ്ധത; മലയാറ്റൂർ താഴത്തെ പള്ളിയിൽ നിന്ന് അനുവാദം വാങ്ങി മലകയറുന്നത് മാധ്യമ പ്രവർത്തർ മാത്രം; പെസഹാ വ്യാഴവും ദുഃഖ വെള്ളിയും വീട്ടിൽ ഇരുന്ന് ആചരിച്ച് ക്രൈസ്തവ വിശ്വാസികൾ; ദേവാലയങ്ങളിൽ ചടങ്ങെല്ലാം പ്രതീകാത്മകം; കൊറോണക്കാലത്ത് പീഡാനുഭവ ദുഃഖത്തിന്റെ ദുഃഖ വെള്ളി കടന്നു പോകുമ്പോൾ

മലയാറ്റൂരിൽ പൂർണ്ണ നിശബദ്ധത; മലയാറ്റൂർ താഴത്തെ പള്ളിയിൽ നിന്ന് അനുവാദം വാങ്ങി മലകയറുന്നത് മാധ്യമ പ്രവർത്തർ മാത്രം; പെസഹാ വ്യാഴവും ദുഃഖ വെള്ളിയും വീട്ടിൽ ഇരുന്ന് ആചരിച്ച് ക്രൈസ്തവ വിശ്വാസികൾ; ദേവാലയങ്ങളിൽ ചടങ്ങെല്ലാം പ്രതീകാത്മകം; കൊറോണക്കാലത്ത് പീഡാനുഭവ ദുഃഖത്തിന്റെ ദുഃഖ വെള്ളി കടന്നു പോകുമ്പോൾ

സ്വന്തം ലേഖകൻ

മലയാറ്റൂർ: ദുഃഖവെള്ളി ദിവസവും പീഡന സ്മരണകൾ ഇത്തവണ മലയാറ്റൂരിൽ ഇല്ല. മലയാറ്റൂർ മലയിൽ ആകെ നിശബ്ദതയാണ്. കൊറോണ കാരണം തീർത്ഥാടനത്തിന് ആരും എത്തുന്നില്ല. സർക്കാർ മാർഗ്ഗ നിർദ്ദേശമാണ് ഇതിന് കാരണം.

മലയാറ്റൂർ താഴത്തെ പള്ളിയിൽ നിന്ന് അനുവാദം വാങ്ങി മലകയറുന്നവർ വിരളമാണ്. മാധ്യമ പ്രവർത്തകർ മാത്രമാണ് ഫോട്ടോ എടുക്കാനായി ഇങ്ങോട്ട് വരുന്നത്. ആകെ നിശ്ശബ്ദമാണ് മലയാറ്റൂർ. പള്ളിയിലെ ചടങ്ങുകൾ ഓൺലൈനിൽ കാണാം. രാവിലെ 7നു ദുഃഖവെള്ളി തിരുക്കർമങ്ങൾ. 3നു കരുണകൊന്ത, കുരിശിന്റെ വഴി എന്നിവ ചടങ്ങായി നടത്തും. എന്നാൽ ആൾക്കൂട്ടം ഉണ്ടാകില്ല.

കോവിഡ്- 19 ജാഗ്രതയുടെ ഭാഗമായി അധികാരികൾ നിർദ്ദേശിച്ചപ്രകാരം പരമാവധി അഞ്ച് പേരിൽ കൂടാതെ ആളുകൾ പങ്കെടുത്ത് പ്രധാന ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹ ആചരണം പ്രതീകാത്മകമായി നടത്തിയിരുന്നു. ദുഃഖ വെള്ളി ചടങ്ങുകളും അങ്ങനെ തന്നെ. ഏതാനും പുരോഹിതരും ശുശ്രൂഷകരും വൈദിക വിദ്യാർത്ഥികളും മാത്രമാണ് ആരാധനയിൽ പങ്കെടുത്തത്. ക്രിസ്തു കുരിശ്മരണത്തലേന്ന് ശിഷ്യരോടൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ തീവ്രസ്മരണ പുതുക്കലാണ് പെസഹ ആചരണം.

വിശ്വാസികൾ വീടുകളിൽ പ്രാർത്ഥനാപൂർവം ഇരുന്ന് ചടങ്ങുകളുടെ തൽസമയ സംപ്രേഷണം ടെലിവിഷനിൽ കണ്ടു. വീടുകളിൽ പെസഹ അപ്പം മുറിച്ച് കുടുംബാംഗങ്ങൾക്കായി പങ്കിടുന്ന പതിവുമുണ്ടായി. ഉയിർപ്പ് പെരുന്നാളായ ഈസ്റ്ററിന്റെയും ശുശ്രൂഷകളും ഇത്തവണ പ്രതീകാത്മകമാവും. മലയാറ്റൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ കുരിശ്മലകയറ്റവും ഒഴിവാക്കിയത് ഈ പശ്ചാത്തലത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP