Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്രതശുദ്ധിയുടെ പുണ്യത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ; ഈദ്ഗാഹുകളും പ്രാർത്ഥനകളുമായി നാടെങ്ങും ആഘോഷങ്ങൾ; ചെറിയ പെരുന്നാൾ മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി; ഗൾഫിൽ പെരുന്നാൾ ആഘോഷിച്ചത് ചൊവ്വാഴ്ച; കേരളത്തിൽ ചൊവ്വാഴ്ച പെരുന്നാൾ ആണെന്ന് പറഞ്ഞ് വാട്സാപ്പിൽ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകി സമസ്ത

വ്രതശുദ്ധിയുടെ പുണ്യത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ; ഈദ്ഗാഹുകളും പ്രാർത്ഥനകളുമായി നാടെങ്ങും ആഘോഷങ്ങൾ; ചെറിയ പെരുന്നാൾ മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി; ഗൾഫിൽ പെരുന്നാൾ ആഘോഷിച്ചത് ചൊവ്വാഴ്ച; കേരളത്തിൽ ചൊവ്വാഴ്ച പെരുന്നാൾ ആണെന്ന് പറഞ്ഞ് വാട്സാപ്പിൽ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകി സമസ്ത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യത്തിൽ വിശ്വാസികൾ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി കാണാത്തതിനാൽ ചൊവ്വാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ബുധനാഴ്ചയാണ് സംസ്ഥാനത്ത് പെരുന്നാൾ. റമദാൻ വ്രതത്തിന്റെ പരിസമാപ്തിയാണ് ഈദ് ആഘോഷം. പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് സ്രഷ്ടാവിന്റെ നിശ്ചയമെന്നാണ് വിശ്വാസം. അതിനാൽ ഈദ് നമസ്‌കാരത്തിന് മുമ്പായി ഓരോ വിശ്വാസിയും ഫിത്റ് സകാത് നൽകും. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും.പകൽ മുഴുവൻ അന്നപാനീയം ഉപേക്ഷിച്ച് രാത്രി ദീർഘമായ തറാവിഹ് നമസ്‌കാരം നടത്തി പൂർണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ 30 നോമ്പ് ദിവസങ്ങൾക്ക് ശേഷമാണ് വിശ്വാസികൾക്ക് പെരുന്നാൾ വിരുന്നെത്തിയത്. പരസ്പരം പെരുന്നാൾ ആശംസിച്ചും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിച്ചുമാണ് ഈദ് ആഘോഷം. മലബാറിലൊക്കെ വലിയ ഒരുക്കങ്ങളാണ് പെരുന്നാളിനായി നടക്കുന്നത്. അവസാനത്തെ നോമ്പ് കഴിഞ്ഞതോടെ കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം പെരുന്നാൾ രാവിൽ ഉൽസവ പ്രതീതിയിൽ ജനം കഴിച്ചുകൂട്ടുകയാണ്. നാളെ രാവിലെ മുതൽ തന്നെ പെരുന്നാൾ നമസ്‌ക്കാരവും ഈദ് ഗാഹുകളുമായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടും.

ലോകമാകെയുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ലാദപൂർണമായ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആശംസൾ നേർന്നൂ.ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാൾ, മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഈ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും റംസാനും ഈദുൽ ഫിത്തറും പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.അതേസമയം ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ,യു.എ.ഇ, ഖത്തർ,കുവൈത്ത് എന്നിവിടങ്ങളിൽ ചെറിയ പെരുന്നാൾ(ഈദുൽഫിത്വർ) ചൊവ്വാഴ്ച അഘോഷിച്ചു. തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചതിനെ തുടർന്നാണിത്്.

അതേസമയം ചൊവ്വാഴ്ച പെരുന്നാൾ ആണെന്ന് പറഞ്ഞ് വാട്സാപ്പിൽ പ്രചാരണം നടത്തിയവർക്കെതിരെ സമസ്ത പരാതി നൽകിയിട്ടുണ്ട്.തിങ്കളാഴ്ച ശവ്വാൽ പിറവി ദൃശ്യമായതായും ചൊവ്വാഴ്ച ചെറിയപെരുന്നാൾ ഉറപ്പിച്ചതായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരുടെ പേരിൽ തെറ്റായ വാർത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച വ്യക്തികളെ കണ്ടെത്തി അവർക്കെതിരിൽ ഉചിതമായ നിയമ നടപടി സ്വകീരിക്കണമെന്നാവശ്യപ്പെട്ടാണ് സമസ്ത പി.ആർ.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP