Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശുദ്ധ ഹജ്ജിന്റെ നിറവിൽ ഹാജിമാർ; മഗ്രിബ് നിസ്‌കാരത്തിന് മുമ്പായി മിനാ താഴ്‌വരയിൽ നിന്ന് യാത്ര; പുറപ്പെടാത്തവർ വെള്ളിയാഴ്ചയും ജംറയിൽ കല്ലേറുകർമം നടത്തി മഗ്രിബിന് മുമ്പ് മടക്കം; ഉള്ളുരുകിയുള്ള പ്രാർത്ഥനകൾക്ക് ശേഷം പുതുജീവിതത്തിലേക്ക് ചുവട് വച്ച് ഹാജിമാർ മടങ്ങാനൊരുങ്ങുമ്പോൾ ഹജ്ജ് പരിസമാപ്തിയിലേക്ക്

വിശുദ്ധ ഹജ്ജിന്റെ നിറവിൽ ഹാജിമാർ; മഗ്രിബ് നിസ്‌കാരത്തിന് മുമ്പായി മിനാ താഴ്‌വരയിൽ നിന്ന് യാത്ര; പുറപ്പെടാത്തവർ വെള്ളിയാഴ്ചയും ജംറയിൽ കല്ലേറുകർമം നടത്തി മഗ്രിബിന് മുമ്പ് മടക്കം; ഉള്ളുരുകിയുള്ള പ്രാർത്ഥനകൾക്ക് ശേഷം പുതുജീവിതത്തിലേക്ക് ചുവട് വച്ച് ഹാജിമാർ മടങ്ങാനൊരുങ്ങുമ്പോൾ ഹജ്ജ് പരിസമാപ്തിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മിന: പുണ്യഭൂമിയിൽ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഹാജിമാർ. പിശാചിന്റെ പ്രതീകമായ ജംറയ്ക്കു നേരെയുള്ള മൂന്നാം ദിവസത്തെ കല്ലേറുകർമം പൂർത്തിയാക്കി ഇന്നു സന്ധ്യയ്ക്കു മുൻപു മിനാ വിടുന്നവർ കഅബയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തും. തിരക്ക് ഒഴിവാക്കാനായി ഇന്നു കൂടി മിനായിൽ തങ്ങുന്നവർ നാളെ കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷമേ മടങ്ങുകയുള്ളു.

ചൊവ്വാഴ്ച കാലത്തുതന്നെ ഹാജിമാർ മുസ്ദലിഫയിൽനിന്നും മിനയിൽ തിരിച്ചെത്തി ജംറയിൽ കല്ലേറുകർമം തുടങ്ങിയിരുന്നു. സമാധാനപൂർണമായാണ് ഇത് നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് അറഫസംഗമവും തുടർന്ന് മുസ്ദലിഫയിൽ രാത്രിവിശ്രമവും കഴിഞ്ഞ് ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചാണ് ഹാജിമാർ ജംറയിലെത്തിയത്. മശാഇർ ട്രെയിൻ വഴിയും മുതവഫുമാർ ഒരുക്കിയ ബസിലും ഒട്ടേറെപ്പേരെത്തി. കാൽനടയായി മിനയിലെത്തിയ ഹാജിമാരുടെ എണ്ണവും കുറവല്ല. മിനായിലെ കൂടാരങ്ങളിലാണ് താമസസൗകര്യം. വ്യാഴാഴ്ച ഹജ്ജ്കർമം പൂർത്തിയാക്കി ഇവർ മിനയോട് വിടവാങ്ങും. ഇന്ന് യാത്രപുറപ്പെടാൻ സാധിക്കാത്തവരും ധൃതിയില്ലാത്തവരുമായ ഹാജിമാർ വെള്ളിയാഴ്ച നാലാം ദിവസംകൂടി ജംറയിൽ കല്ലേറുകർമം നടത്തിയശേഷമാകും മടങ്ങുന്നത്.

ഇന്ത്യൻ ഹാജിമാരിൽ ഭൂരിഭാഗവും ഇന്നുകൂടി മിനായിൽ താമസിക്കും. ഒന്നേമുക്കാൽ ലക്ഷത്തോളം ഇന്ത്യക്കാരുൾപെടെ 24 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ് നിർവഹിച്ചത്. പ്രളയ ദുരന്തത്തിൽപെട്ട് ഉലയുന്ന കേരളത്തെ എത്രയും വേഗം കരകയറ്റാനുള്ള പ്രാർത്ഥനകളും പുണ്യനഗരിയിലുണ്ടായി. സൽമാൻ രാജാവിന്റെ അതിഥിയായി ഹജ്ജിനെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന.

മുസ്ദലിഫയിൽ നിന്നു ശേഖരിച്ച കൽമണികളുമായാണ് തീർത്ഥാടകർ പിശാചിന്റെ പ്രതീകമായ ജംറയിൽ കല്ലേറു കർമം നടത്തിയത്. മണിക്കൂറിൽ ലക്ഷം പേർക്ക് ഇതിനായി സൗകര്യമൊരുക്കിയതും ഓരോ രാജ്യത്തിനും പ്രത്യേക സമയം അനുവദിച്ചതും തിരക്കൊഴിവാക്കി. ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP