Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹജ്ജ് ക്യാമ്പിന് തുടക്കമായി; ആദ്യ സംഘം ഇന്ന് കരിപ്പൂരിൽ നിന്നു യാത്ര തിരിക്കും

ഹജ്ജ് ക്യാമ്പിന് തുടക്കമായി; ആദ്യ സംഘം ഇന്ന് കരിപ്പൂരിൽ നിന്നു യാത്ര തിരിക്കും

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് വൈകിട്ട് പുറപ്പെടും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വൈകിട്ട് 4.35നാണ് ആദ്യ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് പുറപ്പെടുന്നത്. 164 പുരുഷന്മാരും 184 സ്ത്രീകളുമടക്കം ആകെ 350 പേരാണ് ആദ്യ സംഘത്തിൽ ഉള്ളത്. ഇതിൽ 222 പേർ ഇന്നലെ തന്നെ കരിപ്പൂർ ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. ബാക്കി 128 പേർ ഇന്ന് രാവിലെ തന്നെ ഹജ്ജ് ഹൗസിൽ എത്തിച്ചേരും.

ഞായറാഴ്ച പുലർച്ചെ അഞ്ചിനും എഴിനുമിടയിലാകും ഇവരുടെ രജിസ്‌ട്രേഷൻ. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തീർത്ഥാടകരെ ബസിൽ വിമാനത്താവളത്തിലെത്തിക്കും. കൃത്യമായ ആസൂത്രണമുള്ളതിനാൽ ഹജ്ജ് ക്യാമ്പിൽ വലിയ തിരക്ക് ഒഴിവാക്കാനായി. സംസ്ഥാന ഹജ്ജ് കാര്യമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഹജ്ജ്‌വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി അഹമ്മദ് കോയക്ക് യാത്രാരേഖകൾ കൈമാറിയാണു ഹജ്ജ് ക്യമ്പിന് തുടക്കം കുറിച്ചത്. തീർത്ഥാടകർ എത്തിയതോടെ ക്യാമ്പിൽ ഹജ്ജ് സെൽ, ബാങ്ക് കൗണ്ടർ, ഭക്ഷണ ഹാൾ തുടങ്ങിയവ പ്രവർത്തനക്ഷമമായി.

തീർത്ഥാടകരെ യാത്രയാക്കാൻ ബന്ധുക്കളടക്കം നിരവധി പേർ ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. ഇന്നലെ ക്യാമ്പിലെത്താത്തവരുടെ രജിസ്‌ട്രേഷൻ ഇന്നു പുലർച്ചെ അഞ്ചിനും എഴുനുമിടയിൽ നടത്തും. വിമാന സമയത്തിന്റെ മൂന്നു മണിക്കൂർ മുമ്പ് തീർത്ഥാടകരെ ബസിൽ വിമാനത്താവളത്തിലെത്തിക്കും. എമിഗ്രേഷൻ കസ്റ്റംസ് സെക്യൂരിറ്റി പരിശോധനകൾ വിമാനത്താവളത്തിൽ നടക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും കൗണ്ടറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച ഹജ്ജ് ക്യാമ്പ് 28ന് സമാപിക്കും.ഈ വർഷം സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ 6848 പേർക്കാണ് അവസരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP