Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹജ്ജ് ക്വാട്ട: സ്വകാര്യ ഹജ്ജ് ക്വാട്ട ലഭിക്കാൻ പരിഗണിക്കണമെന്ന ടൂർ ഓപ്പറേറ്റർമാരുടെ ഹർജി സുപ്രീം കോടതി തള്ളി

ഹജ്ജ് ക്വാട്ട: സ്വകാര്യ ഹജ്ജ് ക്വാട്ട ലഭിക്കാൻ പരിഗണിക്കണമെന്ന ടൂർ ഓപ്പറേറ്റർമാരുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സ്വകാര്യ ഹജ്ജ് ക്വാട്ട ലഭിക്കാൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. 12 ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജികൾ ആണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്. ഹജ്ജ് നയത്തിലെ വ്യവസ്ഥ ഇളവു ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്വാട്ട അനുവദിക്കുന്നതിനു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 12 സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ ഹർജി നൽകിയിരുന്നത്. സമയപരിധി കഴിഞ്ഞതിനാലാണ് ഹർജി പരിഗണിക്കാത്തതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.


ഹജ്ജ് നടപടികൾ ഈമാസം 16നകം പൂർത്തിയാക്കണമെന്നാണ് സൗദി സർക്കാർ നിർദേശിച്ചിരിക്കുന്നതെന്നും അതിനു തടസമുണ്ടാകുന്ന അപേക്ഷകൾ പരിഗണിക്കാനാവില്ലെന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഹജ്ജ് ക്വാട്ട ലഭിക്കാൻ വേണ്ട യോഗ്യതകൾ ജനുവരിയിൽ മാത്രമാണ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതെന്നും മതിതായ സമയം ലഭിച്ചില്ലെന്നും സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വാദിച്ചു. എന്ത് പരാതിയുണ്ടെങ്കിലും സമയം കഴിഞ്ഞതിനാൽ ഈ വർഷം ഹർജികൾ പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP