Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശവും ഭാഷയും മറന്ന് പത്ത് ലക്ഷത്തോളം പേർ എത്തിക്കഴിഞ്ഞു; ഹജ്ജ് കർമങ്ങൾക്ക് മണിക്കൂറുകൾ അവശേഷിക്കവെ എങ്ങും അള്ളാ വിളികൾ മാത്രം; മക്കയിലെ കാഴ്ചകൾ നിരീശ്വരരെ പോലും കണ്ണ് നിറയിക്കുന്ന കുളിർമയുടേത്

ദേശവും ഭാഷയും മറന്ന് പത്ത് ലക്ഷത്തോളം പേർ എത്തിക്കഴിഞ്ഞു; ഹജ്ജ് കർമങ്ങൾക്ക് മണിക്കൂറുകൾ അവശേഷിക്കവെ എങ്ങും അള്ളാ വിളികൾ മാത്രം; മക്കയിലെ കാഴ്ചകൾ നിരീശ്വരരെ പോലും കണ്ണ് നിറയിക്കുന്ന കുളിർമയുടേത്

ലോകമാകമാനമുള്ള ഇസ്ലാംമത വിശ്വാസികൾ ഏറ്റവും പരിപാവനമായി കരുതുന്ന മെക്ക വീണ്ടുമൊരു തീർത്ഥാടനകാലത്തിലേക്ക് സജീവമാകുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിനായി ദേശവും ഭാഷയും മറന്ന് പത്ത് ലക്ഷത്തോളം പേർ ഇപ്പോൾ തന്നെ മെക്കയിലെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഈ വീക്കെൻഡിൽ ഇവിടെ 20 ലക്ഷത്തോളം പേരെത്തുമെന്നാണ് കരുതുന്നത്. ഇവരെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങളെല്ലാം സൗദി അറേബ്യ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഹജ്ജ് കർമങ്ങൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കവേ എങ്ങും അള്ളാ വിളികൾ മാത്രമാണ് മുഴങ്ങുന്നത്. മെക്കാ മേഖലയിലെ കാഴ്ചകൾ നിരീശ്വരവാദികളുടെ കണ്ണ് പോലും നിറയിക്കുന്ന കുളിർമയുടേതാണ്.

ഞായറാഴ്ച തീർത്ഥാടനം ആരംഭിക്കാനിരിക്കെ ലോകമെമ്പാട് നിന്നും ഇവിടെയെത്തുന്ന രണ്ട് മില്യണോളം തീർത്ഥാടകരെ ഉൾക്കൊള്ളുന്ന വിധത്തിൽ എല്ലാ സർവീസുകളും പ്രക്രിയകളും ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഒഫീഷ്യലുകളടക്കമുള്ളവർ പലവട്ടം പരിശോധനകൾ നടത്തിയുറപ്പിച്ചിട്ടുണ്ട്. ഹജ്ജിനായി തീർത്ഥാടകർ ഓഗസ്റ്റ് 19 മുതൽ 24 വരെയാണ് മെക്കയിലെത്തുന്നത്. സൗദിയിൽ നിലവിൽ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാൽ കടുത്ത ജാഗ്രതയാണ് ഇവിടെ പുലർത്തി വരുന്നത്.

ഇക്കാരണത്താൽ പതിവിലുമധികം സുരക്ഷാ സംവിധാനങ്ങളാണ് മെക്കയിലും പരിസരപ്രദേശങ്ങളിലും സുസജ്ജമാക്കിയിരിക്കുന്നത്. ഇതിന് മുമ്പത്തെ വർഷങ്ങളിൽ ഇവിടെയുണ്ടായിരിക്കുന്ന വിവിധ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകളും ഈ വർഷം സ്വീകരിച്ച് വരുന്നുണ്ട്. 2015ലെ തീർത്ഥാടനത്തിനിടെ ആളുകൾ വിരണ്ടോടിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 2300 പേരാണ് കൊല്ലപ്പെട്ടിരുന്നത്. നൂറ് കണക്കിന് ഇറാൻകാരടക്കം കൊല്ലപ്പെട്ട ഈ അപകടം ഹജ്ജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്നു.

ഇത്തരം ദുരന്തങ്ങളും ആക്രമണങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കുന്നതിനായി സൗദി സെക്യൂരിറ്റി ഓഫീസർമാർ സദാസമയവും വിശുദ്ധ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വർഷം തോറും സൗദി അറേബ്യ മെക്കയിൽ നടത്തി വരുന്ന ഹജ് സെക്യൂരിറ്റി ഫോഴ്സസ് പരേഡിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.

ഇവിടുത്തെ സെക്യൂരിറ്റി ഫോഴ്സുകൾ തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ തയ്യാറായിരിക്കുന്നുവെന്നും തീർത്ഥാടകർക്ക് സൗകര്യപ്രദമായി കർമം നിർവഹിക്കാൻ എന്ത് സഹായവും ചെയ്തുകൊടുക്കാൻ അവർ സന്നദ്ധരാണെന്നും ഇതിന്റെ ചുമതലയുള്ള സൗദി മിനിസ്റ്റർ വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ ക അബയ്ക്ക് ചുറ്റും പ്രാർത്ഥിക്കുന്ന നിരവധി വിശ്വാസികളുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഹജ്ജിന് മുന്നോടിയായിട്ടുള്ള പ്രാർത്ഥനനയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP