Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ വിവിധ പരമ്പരകളിൽ നിന്നായി അണിനിരന്നത് അഞ്ഞൂറോളം സന്യാസിവര്യന്മാർ; ഇവരെ പാദപൂജ ചെയ്തും ദക്ഷിണ അർപ്പിച്ചും എത്തിയത് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള യോഗം പ്രവർത്തകർ; ഭക്തിനിർഭരമായ മഹായതി പൂജയോടെ ശിവഗിരിയിൽ ഗുരുദേവ സമാധിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനമായി

രാജ്യത്തെ വിവിധ പരമ്പരകളിൽ നിന്നായി അണിനിരന്നത് അഞ്ഞൂറോളം സന്യാസിവര്യന്മാർ; ഇവരെ പാദപൂജ ചെയ്തും ദക്ഷിണ അർപ്പിച്ചും എത്തിയത് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള യോഗം പ്രവർത്തകർ; ഭക്തിനിർഭരമായ മഹായതി പൂജയോടെ ശിവഗിരിയിൽ ഗുരുദേവ സമാധിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനമായി

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: അഞ്ഞൂറോളം സന്യാസി ശ്രേഷ്ഠർക്ക് ആദരമർപ്പിച്ച മഹായതിപൂജയോടെ ശ്രീനാരായണ ഗുരുദേവ സമാധിയുടെ നവതി ആചരണത്തിനു ശിവഗിരിയിൽ ഭക്തിനിർഭരമായ സമാപനം. വർഷങ്ങൾക്ക് ശേഷമാണ് യതിപൂജ സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ച് 41 ദിവസമായി ശിവഗിരിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയായിരുന്നു.

രാജ്യത്തെ വിവിധ പരമ്പരകളിലെ സന്യാസിവര്യന്മാരെയാണു ശിവഗിരിയിലെ ചടങ്ങിൽ ആദരിച്ചത്. ഇവരെ പാദപൂജ ചെയ്തും ദക്ഷിണ അർപ്പിച്ചും സർവ അഹംഭാവങ്ങളും പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നതാണു ചടങ്ങ്. 90 വർഷത്തിനു ശേഷം ശിവഗിരിയിൽ നടന്ന ഈ ചടങ്ങ് ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്. പ്രത്യേക മണ്ഡപത്തിൽ രാവിലെ ഒൻപതിന് സന്യാസിമാരെ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

യതിപൂജയെ ധന്യമാക്കി. 'ഓം ശ്രീനാരായണ പരമഗുരവേ നമഃ'എന്ന മൂലമന്ത്രം ശിവഗിരിയിലാകെ അലയടിക്കവേ സന്യാസിമാർ പഞ്ചോപചാര പൂജ ഏറ്റുവാങ്ങി ധന്യരായി.ശിവഗിരി മഠത്തിന്റെ ചരിത്രത്തിലെ അപൂർവവും അതിവിശിഷ്ടവുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഭക്തലക്ഷങ്ങളാണ് എത്തിയത്. ഗുരുദേവന്റെ ആദ്ധ്യാത്മിക ബോധത്തിലുദിച്ച ധർമ്മസംഘം ട്രസ്റ്റും നവോത്ഥാന ബോധത്തിലുദിച്ച എസ്.എൻ.ഡി.പി യോഗവും യതിപൂജയ്ക്കായി കൈകോർത്തപ്പോൾ ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒപ്പംകൂടി.

പഞ്ചോപചാരങ്ങളോടെയാണ് എസ്എൻഡിപി യൂണിയൻ പ്രതിനിധികൾ പാദപൂജ നടത്തി. സ്വാമി പ്രകാശാനന്ദ, സ്വാമി വിശുദ്ധാനന്ദ, ആന്ധ്രപ്രദേശിലെ വ്യാസ ആശ്രമത്തിലെ സ്വാമി പരമാത്മാനന്ദ എന്നിവരുടെ പാദപൂജയോടെയാണു ചടങ്ങ് തുടങ്ങിയത്. തുടർന്ന് വസ്ത്രം, കുട, കമണ്ഡലു, രുദ്രാക്ഷം, ഭസ്മം, സഞ്ചി, ഗ്രന്ഥം, ഗുരുദേവ കൃതികൾ, പൂമാല, വെള്ളിനാണയം, പഴവർഗങ്ങൾ തുടങ്ങിയവ സമർപ്പിച്ചു. ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുടെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള യോഗം നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സമർപ്പണ ചടങ്ങുകൾ. മുന്നൂറോളം പരികർമ്മികളും പങ്കെടുത്തു.

ഹരിദ്വാർ, ഋഷികേശ്, കാശി, ബനാറസ് എന്നീ പുണ്യകേന്ദ്രങ്ങൾക്കു പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു സന്യാസിമാർ എത്തിയിരുന്നു. ആന്ധ്രയിൽ ഗുരുദേവന്റെ പ്രഥമ ശിഷ്യനായിരുന്ന സ്വാമി ശിവലിംഗദാസിന്റെ വ്യാസ ആശ്രമത്തിലെ സന്യാസിമാരും ചടങ്ങിനെത്തി. ഉച്ചയ്ക്ക് ആരതിയോടെ ചടങ്ങുകൾക്കു സമാപനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP