Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസ സമൂഹത്തിന് പുണ്യ ദർശനമായി മണർകാട് പള്ളിയിലെ നടതുറക്കൽ നാളെ; വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം തുറക്കുന്ന നടതുറക്കൽ ചടങ്ങിന് സാക്ഷിയാകാൻ വിശ്വാസികളുടെ ഒഴുക്ക് ; നട തുറക്കുന്നത് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

മണർകാട്: വിശ്വാസ ലക്ഷങ്ങളെ സാക്ഷിയാക്കി മണർകാട് പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള നട തുറക്കൽ നാളെ. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് വിശ്വസ സമൂഹത്തിന്റെ ഒഴുക്കാണ് ഇപ്പോൾ. ഇന്നാണ് എട്ടു നോമ്പിനോട് അനുബന്ധിച്ചുള്ള റാസ. ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും റാസയിൽ പങ്കെടുക്കാനായി എത്തുന്നത്.

ഉച്ചയ്ക്കു 12നു കത്തീഡ്രൽ അങ്കണത്തിൽ നിന്നു റാസ ആരംഭിക്കും. വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ നടതുറക്കൽ നാളെ 11.30നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP