Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി ചടങ്ങുകൾ 10ന് ആരംഭിക്കും; മഹാഗുരുതിക്ക് ശേഷം 21 ദിവസത്തേക്ക് വിശേഷാൽ പൂജകൾ ഉണ്ടാകില്ലെന്നും അറിയിപ്പ്

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി ചടങ്ങുകൾ 10ന് ആരംഭിക്കും; മഹാഗുരുതിക്ക് ശേഷം 21 ദിവസത്തേക്ക് വിശേഷാൽ പൂജകൾ ഉണ്ടാകില്ലെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

മണർകാട് : മണർകാട് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി ചടങ്ങുകൾ 10ന് ആരംഭിക്കും. 10ന് രാത്രി 9.30 മുതൽ ആരംഭിക്കുന്ന മഹാഗുരുതി പൂജയോടും ഗുരുതി തർപ്പണത്തോടും കൂടി സമാപിക്കും. കേരളത്തിൽ മണർകാട് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മാത്രം നടന്നുവരുന്ന അത്യപൂർവ്വ ഗുരുതി പൂജയാണ് ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി. മെയ് 3ന് കൊടിയേറ്റോടെ മഹാഗുരുതി ചടങ്ങുകൾ ആരംഭിച്ചിരുന്നു.

മഹാഗുരുതിയുടെ മൂന്നാം ദിനം പതിനാറ് തൃക്കൈകളോട് കൂടിയുള്ള ദേവിയുടെ സ്വരൂപ കളമെഴുതി പൂജ നടത്തി. നാലാം ദിവസം പഞ്ചപുണ്യാഹം, കെട്ടിവിതാനിക്കൽ തുടങ്ങിയവ ഉണ്ടായിരുന്നു. അഞ്ചാം ദിവസം മെയ് 7ന് ചൊവ്വാഴ്ച യക്ഷി, കരിങ്കാളി ഇവയ്ക്ക് പോളപദം ഗുരുതിയും രാത്രി കീഴില്ലം ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘത്തിന്റെ നേതൃത്വത്തിൽ കെട്ടിയെഴുന്നള്ളിപ്പും നടന്നു. ഭദ്രകാളിയുടെ ഭൂതഗണങ്ങൾക്ക് നിണം കൊടുക്കുക എന്ന സങ്കൽപ്പത്തോടെയാണ് ഗുരുതി തർപ്പണം കൊണ്ട് ഉദ്ദേശിക്കുന്നത്.

കുംഭഭരണി, മീനഭരണി, പത്താമുദയം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങൾ. വൃശ്ചികം ഒന്നിന് ആരംഭിച്ച് അൻപത്തിയൊന്ന് ദിവസത്തെ കളമെഴുത്ത് പാട്ട് നടത്തി വരുന്നു. വടക്കേനട മഹാഗുരുതിക്ക് ശേഷം 21 ദിവസത്തേക്ക് (2019 മെയ് 31 വരെ) ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP