Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോൺ നെല്ലിക്കുന്നേൽ ഇന്ന് അഭിഷിക്തനാകും; സിറോ മലബാർ സഭയുടെ സാഗർ രൂപതാ മെത്രാനായി മാർ ജയിംസ് അത്തിക്കളം 17നു ചുമതലയേൽക്കും: ഇരു കർമ്മങ്ങളിലും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വം വഹിക്കും

ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോൺ നെല്ലിക്കുന്നേൽ ഇന്ന് അഭിഷിക്തനാകും; സിറോ മലബാർ സഭയുടെ സാഗർ രൂപതാ മെത്രാനായി മാർ ജയിംസ് അത്തിക്കളം 17നു ചുമതലയേൽക്കും: ഇരു കർമ്മങ്ങളിലും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വം വഹിക്കും

ചെറുതോണി: ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോൺ നെല്ലിക്കുന്നേൽ (45) ഇന്ന് അഭിഷിക്തനാകും. മലയോര മേഖലയുടെ ആദ്യ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിക്കുന്നതിനാലാണ് മാർ ജോൺ നെല്ലിക്കുന്നേൽ സാരഥ്വ്യം ഏറ്റെടുക്കുന്നത്.

സ്ഥാനാരോഹണ ചടങ്ങുകൾ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 1.30നു പ്രദക്ഷിണത്തോടെ തുടക്കമാകുന്ന ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും. മാർ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിലും സഹകാർമികരായിരിക്കും

മോൺ. ജോസ് പ്ലാച്ചിക്കലാണു തിരുക്കർമങ്ങളിലെ ആർച്ച് ഡീക്കൻ. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.സൂസപാക്യം വചനസന്ദേശം നൽകും. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയുള്ള 'ഇടയന്റെ പാദമുദ്രകൾ' എന്ന സ്മരണിക തിരുവല്ല രൂപതാ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് പ്രകാശനം ചെയ്യും.

മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു യാത്രയയപ്പും പുതിയ മെത്രാന് അനുമോദനവും വൈകിട്ട് 5.30നു വാഴത്തോപ്പ് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാ ബിഷപ് ഇമെരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷനായിരിക്കും. മെത്രാഭിഷേകച്ചടങ്ങുകളോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്കു 12 മുതൽ അഞ്ചു വരെ വാഴത്തോപ്പ് മേഖലയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

അതേസമയം സീറോ മലബാർ സഭയുടെ സാഗർ (മധ്യപ്രദേശ്) രൂപതാ മെത്രാനായി മാർ ജയിംസ് അത്തിക്കളം 17നു ചുമതലയേൽക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണു മെത്രാഭിഷേക ശുശ്രൂഷ നടക്കുക.

സാഗർ സെന്റ് തെരേസാസ് കത്തീഡ്രലിൽ 17നു രാവിലെ 9.30നു ശുശ്രൂഷകൾ ആരംഭിക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ ആന്റണി ചിറയത്ത് എന്നിവർ സഹകാർമികരാകും. മാർ ആന്റണി ചിറയത്തിന്റെ പിൻഗാമിയായാണു മാർ അത്തിക്കളം ചുമതലയേൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP