Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജപാലക നിരയിലേക്ക് മോൺ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ; മെത്രാഭിഷേകം നാളെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ: ചടങ്ങിൽ വത്തിക്കാൻ പ്രതിനിധിയും 40 ബിഷപ്പുമാരും അടക്കം നിരവധി വൈദികർ പങ്കെടുക്കും

അജപാലക നിരയിലേക്ക് മോൺ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ; മെത്രാഭിഷേകം നാളെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ:  ചടങ്ങിൽ വത്തിക്കാൻ പ്രതിനിധിയും 40 ബിഷപ്പുമാരും അടക്കം നിരവധി വൈദികർ പങ്കെടുക്കും

ആലപ്പുഴ: അജപാലക നിരയിലേക്ക് മോൺ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അഭിഷിക്തനാകുന്നു. നാളെ മൂന്നിന് അർത്തുങ്കൽ ബസലിക്കയിൽ നടക്കുന്ന ചടങ്ങിലാണ് ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി ചുമതലയേൽക്കുക. 40 ബിഷപ്പുമാരും വത്തിക്കാൻ പ്രതിനിധി മോൺ. ഹെന്റിക് ജഗോഡ്‌സിൻസ്‌കിയും അടക്കം നിരവധി വൈദീകർ ചടങ്ങിൽ പങ്കെടുക്കും.

മെത്രാഭിഷേക ചടങ്ങുകൾക്കു ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ 73 ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ മെത്രാഭിഷേക ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മെത്രാഭിഷേക ചടങ്ങുകൾ ലളിതമായി നടത്തുമെന്നും ഇതുവഴി സ്വരൂപിക്കുന്ന പണം തീരദേശ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പറഞ്ഞു. പരിസ്ഥിതി സൗഹൃദരീതിയിലായിരിക്കും ചടങ്ങുകൾ.

നാളെ 2.30നു അർത്തുങ്കൽ ബസിലിക്ക അങ്കണത്തിൽ ബിഷപ്പുമാർക്കു സ്വീകരണം നൽകുന്നതോടെ മെത്രാഭിഷേക ചടങ്ങുകൾക്കു തുടക്കമാകും. ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം വചന പ്രഘോഷണം നിർവഹിക്കും. ചടങ്ങുകൾക്കു ബിഷപ്പുമാരായ ഡോ. ജോസഫ് കരിയിലും ഡോ. സ്റ്റാൻലി റോമനും സഹകാർമികത്വം വഹിക്കും. തുടർന്നു പൊതു സമ്മേളനം ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.

ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. മെത്രാഭിഷേക ചടങ്ങുകളുടെ സ്മാരകമായി ആലപ്പുഴയിലെ സാന്ത്വനം സ്‌പെഷൽ സ്‌കൂൾ മന്ദിരം നാളെ രാവിലെ ഒൻപതിന് ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആശിർവദിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP