Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒൻപത് വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഇന്ന് മൂറോൻ കൂദാശ; ഇന്ന് ദേവലോകത്ത് നടക്കുന്ന അതി വിശുദ്ധവും ഭക്തി സാന്ദ്രവുമായ ചടങ്ങിൽ പങ്കെടുക്കാൻ സഭാ വിശ്വാസികൾ ഒഴുകി എത്തും

ഒൻപത് വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്‌സ് സഭയിൽ ഇന്ന് മൂറോൻ കൂദാശ; ഇന്ന് ദേവലോകത്ത് നടക്കുന്ന അതി വിശുദ്ധവും ഭക്തി സാന്ദ്രവുമായ ചടങ്ങിൽ പങ്കെടുക്കാൻ സഭാ വിശ്വാസികൾ ഒഴുകി എത്തും

ദേവലോകം ഇന്ന് ദൈവസാന്നിധ്യം കൊണ്ട് നിറയും.  അതിവിശുദ്ധവും സുദീർഘവും ഭക്തിസാന്ദ്രവുമായ നടക്കുന്ന മൂറോൻ കൂദാശയിൽ സഭ ഇന്ന് അനുഗ്രഹീതരാകും. ഒൻപതു വർഷത്തിനു ശേഷം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ ഇന്നു വീണ്ടും വിശുദ്ധ മൂറോൻ കൂദാശയെന്ന അതിപ്രധാന ശുശ്രൂഷ നടത്തുകയാണ്.

സഭയുടെ നിർബന്ധ കൂദാശകളിൽ ഒന്നായ വിശുദ്ധ മൂറോൻ അഭിഷേകത്തിനായി കോട്ടയത്തെ ദേവലോകം ഒരുങ്ങി കഴിഞ്ഞു. വിശുദ്ധവും ഭക്തിസാന്ദ്രവുമായ മൂറോൻ കൂദാശ സഭയുടെ പ്രധാന മേലധ്യക്ഷന്റെ കാർമികത്വത്തിലാണ് നടത്തപ്പെടുന്നത്. സ്വതന്ത്രമായ സ്വയം ശീർഷകത്വമുള്ള സഭയുടെ തലവന്മാരാണ് ഓർത്തഡോക്‌സ് പാരമ്പര്യത്തിൽ വിശുദ്ധ മൂറോൻ കൂദാശ ചെയ്യുന്നത്. ചടങ്ങുകളിൽ പ്രധാന കാർമ്മികനും മെത്രാപ്പൊലീത്തമാർക്കുമൊപ്പം അർക്കദിയോക്കൻ എന്ന സ്ഥാനി കൂടാതെ 12 വൈദികർ, 12 പൂർണശെമ്മാശന്മാർ, 12 ഉപശെമ്മാന്മാർ എന്നീ സ്ഥാനികളും സഹായിക്കും.

മൂറോൻ കൂദാശ പാത്രിയർക്കീസ്, കാതോലിക്കാ എന്നീ സ്ഥാനികൾക്കുള്ള പ്രത്യേക അവകാശമാണ്. ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം നിറയുന്ന പ്രാർത്ഥനകൾ ഉൾപ്പെടുന്നതാണ് ഇതിലെ ഓരോ ശുശ്രൂഷയും.തൈലം തയാറാക്കുന്നവരും ശുശ്രൂഷയിലെ കാർമികനും സഹായികളും മാത്രമല്ല സഭ മുഴുവനും ഉപവാസവും നോമ്പും അനുഷ്ഠിച്ച് വളരെ സൂക്ഷ്മതയോടെ വേണം ഇതിൽ സംബന്ധിക്കാൻ.

ഒൻപതു സുഗന്ധദ്രവ്യങ്ങളും മേൽത്തരം ഒലിവെണ്ണയും പ്രത്യേക അനുപാതത്തിൽ ചേർത്ത് തയാറാക്കിയ തൈലക്കൂട്ട് ബാൽസാമുമായി കലർത്തി ഒട്ടേറെ ശുശ്രൂഷാക്രമങ്ങളിലൂടെയും പ്രാർത്ഥനയോടെയുമാണു കൂദാശ ചെയ്യുന്നത്. 2009 ൽ പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായാണ് ഏറ്റവും ഒടുവിൽ മൂറോൻ കൂദാശ നടത്തിയത്. നാം സ്ഥാനാരോഹണം ചെയ്ത ശേഷമുള്ള ആദ്യത്തെ മൂറോൻ കൂദാശയും മലങ്കരസഭാ ചരിത്രത്തിലെ പത്താം മൂറോൻ കൂദാശയുമാണ് ഇന്നു ദേവലോകത്തു നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP