Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുതുബുസ്സമാന്മാല പ്രകാശനം ചെയ്തു

ജീലാനി ശരീഫ്: കാലഘട്ടത്തിന്റെ നവോത്ഥാന നായകൻ ഖുതുബുസ്സമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ അപദാനങ്ങളും ജീവ ചരിത്രത്തിന്റെ രത്‌ന ചുരുക്കവും ഉൾക്കൊള്ളുന്ന 'ഖുതുബുസ്സമാൻ മാല'യുടെ പ്രകാശന കർമ്മം ജീലാനി ശരീഫിൽ നടന്ന മാസാന്ത സ്വലാത്ത് മജ്ലിസിൽ വച്ച് ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി നിർവഹിച്ചു. 

ശൈഖ് അബ്ദുറസ്സാഖ് ശാഹ് ഖാദിരി ചിശ്തി ചാവക്കാട് ആദ്യ കോപ്പി ഏറ്റു വാങ്ങി. വിശ്വാസികളുടെ ഏതു പ്രശ്‌നങ്ങൾക്കും ഖുതുബുസ്സമാൻ മാല പരിഹാരമാണെന്ന് പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് ശൈഖ് നിസാമുദ്ദീൻ സുൽത്താൻ പ്രസ്താവിച്ചു. പ്രൊഫസർ ശൈഖ് കൊടുവള്ളി അബ്ദുൽ ഖാദിർ ഉസ്താദ് രചിച്ച ഖുതുബുസ്സമാൻ മാലയുടെ പ്രസാധകർ ജീലാനി സ്റ്റഡി സെന്റർ കൊടുവള്ളി സെക്ടർ കമ്മിറ്റി ആണ്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ഗൗസിയ്യ: സുന്നി ജംഇയ്യത്തുൽ ഉലമ സംസഥാന പ്രസിഡന്റ് ശൈഖ് അബ്ദുറഹീം ഉസ്താദ് വളപുരം ഉദ്ഘാടനം ചെയ്തു.

തൗഹീദിന്റെ രാജപാത ലോകത്തിന് മുന്നിൽ വെട്ടിത്തെളിച്ചു കൊണ്ടാണ് ഖുതുബുസ്സമാൻ മഹാനവർകൾ വിട വാങ്ങിയതെന്നും, അവിടത്തെ ആത്മീയ സാന്നിധ്യം എക്കാലവും ഇവിടെ നില നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് കുഞ്ഞിബാവ ഉസ്താദ്, ശൈഖ് മുഹമ്മദ് ഇസ്മാഈൽ ഉസ്താദ് കിടങ്ങഴി, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, തുടങ്ങി മഹാനവർകളുടെ ഖലീഫമാർ പ്രഭാഷണം നടത്തി. ജീലാനി ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുസ്സലാം എടപ്പള്ളി നന്ദി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP