Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖുതുബുസ്സമാൻ ജന്മ ദിന സംഗമവും ബദർ അനുസ്മരണവും

ആലുവ : അമേരിക്കയിലെ കിങ്സ് യൂണിവേഴ്‌സിറ്റി ഡി ലിറ്റ് നൽകി ആദരിച്ച പ്രമുഖ സൂഫീ ഗുരു വര്യൻ ഖുതുബുസ്സമാൻ ഉൃ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകളുടെ ജന്മ ദിനാഘോഷം ബദർ ദിനത്തിൽ ആലുവ ജീലാനി ശരീഫിൽ നടക്കും. മാനവികതയുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് , ഇസ്ലാം എന്നാൽ സമാധാനത്തിന്റെ സൂഫീ പാതയിൽ അധിഷ്ടിതം ആണെന്ന യാഥാർഥ്യം ലോകത്തിന് മുന്നിൽ ബോധ്യപ്പെടുത്താൻ അദ്ദേഹം നടത്തിയ പ്രയജ്ഞം പ്രശംസനീയമായിരുന്നു . ഇസ്ലാമിക ലോകത്തെ ഇതിഹാസ പുരുഷനായി ശൈഖ് സുൽത്താൻ ഉയരാൻ ഉള്ള മുഖ്യ കാരണം പ്രവാചക തിരുമേനിയുടെ അദ്ധ്യാപനങ്ങളോട് അദ്ദേഹം കാണിച്ച കൂറും ആത്മാര്ഥതയുമാണ് . പ്രവാചകൻ കാണിച്ചു തന്ന മനുഷ്യ സ്‌നേഹത്തിന്റെ ഉന്നത ഗുണങ്ങൾ മുഴുവൻ സ്വന്തം ജീവിതത്തിൽ പകർത്തുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ചര്യ ആയിരുന്നു. ഇസ്ലാമിക മുദ്രാവാക്യം ആയ വിശുദ്ധ വചനത്തിൽ നിന്നും സമീപകാലത്ത് സമുദായം വ്യതിചലിച്ചപ്പോൾ , അത് പുനഃസ്ഥാപിച്ചെടുക്കാൻ ശൈഖ് സുൽത്താൻ നടത്തിയ പോരാട്ടം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു .

ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ബഹുമതിയും അംഗീകാരവും നേടിയെടുക്കാൻ വേണ്ടിയുള്ള ലക്ഷ്യത്തിൽ ആവരുതെന്നും, ദൈവീക തൃപ്തി ആവണം അതിലൂടെ നേടിയെടുക്കേണ്ടത് എന്ന സന്ദേശം അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് . തെറ്റിനെ മുഖം നോക്കാതെ നഖ ശിഖാന്തം എതിർക്കുന്ന ആത്മീയ ആചാര്യന്മാരുടെ പാതയിലൂടെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം, മത സംഘടനകളുടെ ശക്തമായ എതിർപ്പിന് കാരണമായപ്പോൾ , ഒരൽപ്പം വിട്ടു വീഴ്ച ചെയ്തിരുന്നെങ്കിൽ അധികാരവും സ്ഥാന മാനങ്ങളും കൈപ്പിടിയിൽ ആക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉന്നത ബഹുമതികൾ അദ്ദേഹത്തിന് ലഭിക്കുന്നത് തടയാൻ പലർക്കും കഴിഞ്ഞെങ്കിലും, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആത്മീയ കേന്ദ്രങ്ങൾ എല്ലാം ശൈഖ് സുൽത്താന്റെ വിലപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തിരുന്നു എന്നത് ഇവർക്കെല്ലാം അറിയുന്ന യാഥാർഥ്യം ആയിരുന്നു .

മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ എല്ലാം വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജന്മദിന സംഗമം ജീലാനി സ്റ്റഡി സെന്റർ ദേശീയ അധ്യക്ഷൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ജീലാനി ശരീഫിൽ വച്ചു നടക്കുമ്പോൾ , അവിടെ ഒത്തു കൂടുന്ന അദ്ദേഹത്തിന്റെ ആയിരക്കണക്കായ ശിഷ്യ ഗണങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും ലക്ഷ്യം, ശൈഖ് സുൽത്താൻ നിർവഹിച്ചു പോന്ന ഈമാനിക നവോദ്ധാന മുന്നേറ്റം പൂർവാധികം ശക്തിയോടെ തുടരുക എന്നതാണ് . ജന്മ ദിന പ്രഭാഷണം , ബദർ അനുസ്മരണം, പ്രകീർത്തന സദസ്സ് , കൂട്ട സിയാറത്, സമൂഹ ഇഫ്താർ തുടങ്ങി വിവിധ പരിപാടികൾ അന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP