Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് ഓശാന പെരുന്നാൾ; പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കം

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് ഓശാന പെരുന്നാൾ; പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കം

കോട്ടയം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കം. യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിൽ ഇന്നു പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദിക്ഷിണവും നടക്കും. വിശുദ്ധ വാരാചണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ.

യെരുശലേം പട്ടണത്തിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓർമ്മക്കായാണു ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നത്. ജെറുസലേമിലേക്കു വന്ന ക്രിസ്തുവിനെ ജനക്കൂട്ടം ഈന്തപ്പന ഓലകളും സൈഫിൻ കൊമ്പുകളും ഉയർത്തി എതിരേറ്റതിന്റെ ഓർമ്മക്കായി ദേവാലയങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥന ശുശ്രൂകളോടനുബന്ധിച്ച് കുരുത്തോലകളും വഹിച്ച് വിശ്വാസികൾ പ്രദക്ഷിണം നടത്തും.

അന്ത്യ അത്താഴത്തിന്റെ അനുസ്മരണമായി വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്നു കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളി. ഞായറാഴ്ച ഉയിർപ്പുതിരുനാൾ ആഘോഷത്തോടെ നോമ്പാചരണത്തിന് പരിസമാപ്തിയാകും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ തിരുക്കർമങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ മുഖ്യകാർമികനാകും. പ്രഭാത നമസ്‌കാരം, കുരുത്തോലവാഴ്‌വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ കർമങ്ങളുണ്ടാകും. വൈകീട്ട് ആറിന് സന്ധ്യാ നമസ്‌കാരം.

പാളയം സെന്റ് ജോസഫ്‌സ് േെമട്രാപൊളിറ്റൻ കത്തീഡ്രലിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP