Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ: ഭക്തർക്കായി ക്യു കോംപ്ലക്‌സും പാർക്കിങ് പദ്ധതിയും

ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ: ഭക്തർക്കായി ക്യു കോംപ്ലക്‌സും പാർക്കിങ് പദ്ധതിയും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ പ്രകാരം ഭക്തജനങ്ങൾക്കായി ക്യൂ കോപ്ലംക്‌സിനും അത്യാധുനിക സൗകര്യങ്ങളോടെ പാർക്കിങ് പദ്ധതിക്കും അനുമതി. ഇതിന്റെ തറക്കല്ലിടൽ നവംബർ ഒന്നിന് നടത്തും. ദേവസ്വം മന്ത്രി വിഎസ് ശിവകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേനട സത്രം കോംപ്ലക്‌സിലാണ് ക്യു കോംപ്ലക്‌സ് പണിയുന്നത്. പാർക്കിങ് പദ്ധതി തെക്കേ നട വേണുഗോപാൽ ലോഡ്ജിനടുത്ത സ്ഥലത്തും നടപ്പാക്കാനാണ് തീരുമാനം. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ചുരുങ്ങിയ വാടകയ്ക്ക് താമസിക്കാൻ റെയിൽവേ സ്റ്റേഷനടുത്ത് തിരുത്തിക്കാട്ട്പറമ്പിൽ ഗസ്‌റ്റ് ഹൗസ് നിർമ്മിക്കാനും തീരുമാനമായി.

ദേവസ്വം ആശുപത്രിയോട് ചേർന്ന് എട്ട് കോടി രൂപ മുടക്കി നേരത്തെ തീരുമാനിച്ച ഡയഗനൈസിങ് സെന്റർ ആരംഭിക്കും. ആയുർവ്വേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന്റെ നടപടികളും നടന്നുവരികയാണ്. ഇതിന് നോഡൽ ഏജൻസിയെ നിയോഗിക്കും.
ദേവസ്വം ശ്രീവൽസം അനക്‌സിൽ 57 പുതിയ തസ്തികകൾ സൃഷ്ടിക്കും. പണി ഇടയ്ക്കുവെച്ച് നിർത്തിയ പാഞ്ചജന്യം അനക്‌സിന്റെ നിർമ്മാണം പൂർത്തിയാക്കും. ഇതിനായി പുതിയ കരാറുകാരനെ ഏൽപ്പിക്കും. കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ രണ്ടര കോടി രൂപ നൽകും. കിഴക്കേ നടപ്പന്തൽ ഈ മാസം 8 ന് സമർപ്പിക്കും. ഇന്നലെ രാവിലെ ദേവസ്വം കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്ത ശേഷമാണ് വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP