Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ; മാസപ്പിറവി കണ്ടതോടെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ നാളെ മുതൽ റമദാൻ നോമ്പ് ആരംഭിക്കും

ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ; മാസപ്പിറവി കണ്ടതോടെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ നാളെ മുതൽ റമദാൻ നോമ്പ് ആരംഭിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു. നാളെ വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

മാസപ്പിറവി കണ്ടതോടെ ഇസ്ലാം മത വിശ്വാസികൾക്കിനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ. ഈദ്‌പെരുന്നാളിലവസാനിക്കുന്ന പ്രാർത്ഥനാനിർഭരമായ നാളുകൾക്ക് തുടക്കം കുറിക്കുകയാണ് വിശ്വാസികൾ. ഇസ്ലാം മത വിശ്വാസികൾ നാളെ മുതൽ പകൽ സമയം മുഴുവൻ വ്രതം (ഉപവാസം) അനുഷ്ഠിക്കും. ഇന്ന് ചന്ദ്രോദയം മുതലാണ് റംസാൻ മാസത്തിന് തുടക്കമായത്. മനസ് ഏകാഗ്രമാക്കാനുള്ള അവസരമാണ് റമദാൻ സമയം. ആന്തരികമായ അച്ചടക്കമാണ് നോമ്പിന്റെ ലക്ഷ്യം. മനുഷ്യർക്ക് ആന്തരികവെളിച്ചം നൽകിയ അല്ലാഹുവിന് നന്ദി സൂചകമായാണ് വ്രതമനുഷ്ഠിക്കുന്നത്. വിശുദ്ധ ഖുറാൻ അവതരിച്ചതിന്റെ വാർഷികാഘോഷം കൂടെയാണ് റമദാൻ.

ഈ ദിവസങ്ങളിൽ പകൽ സമയം ഇസ്ലാം മതവിശ്വാസികൾ ആഹാരപാനീയങ്ങൾ ഉപേക്ഷിക്കുന്നു. സകല വികാരങ്ങളെയും നിയന്ത്രിച്ച് കൊണ്ട് ഖുർ ആൻ പാരായണവും ദാനധർമ്മങ്ങളും കൊണ്ട് പകൽ കഴിച്ചു കൂട്ടും. തുടർന്ന് സന്ധ്യാ നമസ്‌കാരത്തോടെ ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്നു. വ്രതാനുഷ്ഠാനങ്ങൾ കഴിഞ്ഞാൽ പെരുന്നാളായി. ജുമഅ പള്ളികളിൽ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹിൽ വച്ചോ പ്രത്യേക നമസ്‌കാരമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP