Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുതുബുസ്സമാന്റെ സൂഫി നവോത്ഥാനത്തിന് തുടർച്ചയേകി അനുസ്മരണ സമ്മേളനം

കോഴിക്കോട്: സ്വൂഫിമാർഗങ്ങളിലൂടെ മനുഷ്യാത്മാവുകൾക്ക് സ്വന്തത്തെ കുറിച്ച തിരിച്ചറിവിന്റെ പാഠങ്ങൾ പകർന്ന മാനവസൗഹാർദ്ദത്തിന്റെ അവദൂതനായ നവോത്ഥാനനായകനായിരുന്നു ഖുത്ബുസ്സമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി എന്ന് ജീലാനി സ്റ്റഡി സെന്റർ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഖുത്ബുസ്സമാൻ നവോത്ഥാനം നിലക്കുന്നില്ല എന്ന പ്രമേയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഖുത്ബിന്റെ വിയോഗത്തിന് ശേഷമുള്ള മതനവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചക്ക് നാന്ദിയായി. 

സമ്മേളനം ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ശൈഖ് അബ്ദുറഹീം മുസ്്ലിയാർ വളപുരം ഉദ്ഘാടനം ചെയ്തു. ഖുത്ബുസ്സമാനിലൂടെ കേരളത്തിലെ ഇസ്്ലാമിക പ്രസ്ഥാനങ്ങൾക്കിടയിൽ സ്വൂഫീമാർഗങ്ങളിലേക്കുള്ള വലിയ പരിവർത്തനമാണ് നടന്നത്. ഇസ്്ലാമിന്റെ ആധ്യാത്മിക അന്തസത്തയായ ഈമാനിന്റെ പ്രകാശത്തിലേക്ക് ജനങ്ങളെ ആനയിക്കുകയായിരുന്നു ശൈഖവർകൾ. പ്രവാചകരിൽ നിന്നു തുടർച്ച മുറിയാതെ വരുന്ന തൗഹീദിന്റെ യാഥാർഥ്യമായിരുന്നു അദ്ദേഹം മനുഷ്യാത്മാവുകൾക്കു കൈമാറിയത്. സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം നിരവധി വൈജ്ഞാനിക സ്ഥാപനങ്ങളുടെയും ആതുരാലയങ്ങളുടെയും ജീവകാരുണ്യ സംരംഭങ്ങളുടെയും സംസ്ഥാപനത്തിന് നേതൃത്വം നൽകി. ആധ്യാത്മികമണ്ഡലത്തിലെ ഇടപെടലുകൾക്ക് അന്താരാഷ്ട്രീയമായ അംഗീകാരങ്ങൾ ഏറ്റുവാങ്ങുകയും അവസാനകാലത്ത് ശിവഗിരി മഠത്തിന്റേതുൾപെടെ വിവിധ മതങ്ങളുടെ ആത്മീയ കേന്ദ്രങ്ങളുടെ ആദരവുകളുൾപെടെ അദ്ദേഹം ഏറ്റുവാങ്ങുകയുമുണ്ടായെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ നേതാക്കൾ അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം ചെയർമാൻ ശൈഖ് സിപി ഹുസൈൻ അൽഖാസിമി അധ്യക്ഷനായി. ശൈഖ് ഫള്ലുള്ള ഫൈസി വലിയോറ, ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവ്, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ഹാശിം മന്നാനി തിരുവനന്തപുരം, ശൈഖ് ഇസ്മാഈൽ മുസ്്ലിയാർ കിടങ്ങഴി, ശൈഖ് ഹംസ ഉസ്താദ് കാലടി, ശൈഖ് അബ്ദുന്നാസിർ മഹ്ബൂബി തുടങ്ങിയവർ പ്രഭാഷണം നടത്തി. അബ്ദുൽജബ്ബാർ ജീലാനി പെരുമ്പാവൂർ, നൂറുദ്ദീൻ കാന്തപുരം, സയ്യിദ് പൂക്കോയ തങ്ങൾ ഇയ്യാട്്, ശൈഖ് മുഹിയിദ്ദീൻ കുട്ടി മുസ്്ലിയാർ, ശൈഖ് സൈനുൽആബിദീൻ തങ്ങൾ, ശൈഖ് അബ്ദുൽഹകീം തങ്ങൾ, ശൈഖ് അബൂബക്കർ സഅദി, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ശൈഖ് കുട്ടിഹസൻ മുസ്്ലിയാർ, ശൈഖ് എസ്എ മൗലവി, ശൈഖ് അബ്ദുറഹിമാൻ ഹാജി, ശൈഖ് അബ്ദുല്ല ഹാജി, ശൈഖ് ഹിദായത്തുല്ല മഹ്ബൂബി, സയ്യിദ് ആറ്റക്കോയ തങ്ങൾ, റഫീഖ് ഹാജി, ഹനീഫ ഹാജി സംസാരിച്ചു. നേരത്തെ നടന്ന പ്രാഥമിക സെഷൻ ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവിടി ഉദ്ഘാടനം ചെയ്തു. ശൈഖ് പ്രൊഫ.കൊടുവള്ളി അബ്ദുൽഖാദിർ അനുസ്മരണ പ്രഭാഷണം നടത്തി. ശരീഫ് താമരശ്ശേരി, റശീദ് മാസ്റ്റർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP