Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രത്യാശയുടെ പദയാത്രയുമായി ശ്രീ എം; കന്യാകുമാരിമുതൽ കശ്മീർവരെ നീളുന്ന യാത്രയുടെ തുടക്കം വിവേകാനന്ദ ജയന്തി ദിവസം

പ്രത്യാശയുടെ പദയാത്രയുമായി ശ്രീ എം; കന്യാകുമാരിമുതൽ കശ്മീർവരെ നീളുന്ന യാത്രയുടെ തുടക്കം വിവേകാനന്ദ ജയന്തി ദിവസം

തിരുവനന്തപുരം: മതമൈത്രിയും സമത്വവും ലക്ഷ്യമാക്കി ശ്രീ എം കന്യാകുമാരിമുതൽ കശ്മീർവരെ പദയാത്ര നടത്തുന്നു. 2015 ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിനത്തിൽ കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ നിന്ന് പദയാത്ര ആരംഭിക്കും. ഏകദേശം പതിനെട്ടുമാസം നീളുന്ന 'പ്രത്യാശയുടെ പദയാത്ര' അവസാനിക്കുന്നത് ശ്രീനഗറിലാണ്. പതിനൊന്നു സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റർ പിന്നിട്ടാണ് പദയാത്ര ശ്രീനഗറിലെത്തുന്നത്.


മത-രാഷ്ട്രീയ വിശ്വാസങ്ങൾക്ക് അതീതമായി ആർക്കും ഈ പദയാത്രയിൽ പങ്കെടുക്കാമെന്ന് ശ്രീ എം പറഞ്ഞു. വിവിധ മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുന്ന പതാകകളേന്തിയാണ് യാത്ര. ശ്രീ എം സ്ഥാപിച്ച മാനവ ഏകതാ മിഷന്റെ ആഭിമുഖ്യത്തിലാണ് യാത്ര. മതമൈത്രി, സർവസമത്വം, പ്രകൃതിയോടിണങ്ങിയ ജീവിതം, സ്ത്രീശാക്തീകരണം, സാമൂഹികാരോഗ്യം എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് യാത്ര. ആർക്കും എവിടെവച്ചും യാത്രയ്‌ക്കൊപ്പം ചേരാമെന്നും എവിടെവച്ചും പിരിഞ്ഞു പോകാമെന്നും ശ്രീ എം പറഞ്ഞു. സ്ത്രീകൾക്കും യാത്രയിൽ പങ്കെടുക്കാം. ഒരു ദിവസം 15 മുതൽ 18 വരെ കിലോമീറ്റർ യാത്രചെയ്യും. മുൻനിശ്ചയിച്ച ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ രാത്രിതങ്ങും. പ്രാദേശിക ജനതയുമായി സംവദിച്ചും പ്രാർത്ഥിച്ചും രാത്രികൾ ചെലവിടും. ഇങ്ങനെ അഞ്ഞൂറോളം ദിവസമെടുത്ത് യാത്ര പൂർത്തിയാക്കും. വിശദവിവരങ്ങൾ www.walkofhope.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം വഞ്ചിയൂരിൽ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ എം ആയത്. മഹേശ്വർനാഥ് ബാബാജിയുടെ ശിഷ്യനായി പത്തൊമ്പതാം വയസ്സിൽ ഹിമാലയത്തിൽ അങ്ങോളമിങ്ങോളം യാത്രചെയ്തു. പിന്നീട് ഗുരുവിന്റെ നിർദ്ദേശപ്രകാരം ഹിമാലയത്തിൽ നിന്ന് മടങ്ങി. ബാംഗ്ലൂരിന് സമീപത്തെ മദനപ്പള്ളിയിൽ സത് സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ശ്രീ എം ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP