Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്സ് -യാക്കോബായ സഭാ തർക്കം ഒന്നര പതിറ്റാണ്ടിനുശേഷം വീണ്ടും രൂക്ഷമാകുന്നു; 1934ലെ ഭരണഘടന അംഗീകരിക്കണമെന്ന സുപ്രീംകോടതി വിധി യാക്കോബായ സഭയെ പ്രതിസന്ധിയിലാക്കുന്നു

ഓർത്തഡോക്സ് -യാക്കോബായ സഭാ തർക്കം ഒന്നര പതിറ്റാണ്ടിനുശേഷം വീണ്ടും രൂക്ഷമാകുന്നു; 1934ലെ ഭരണഘടന അംഗീകരിക്കണമെന്ന സുപ്രീംകോടതി വിധി യാക്കോബായ സഭയെ പ്രതിസന്ധിയിലാക്കുന്നു

കോട്ടയം: ഒന്നര പതിറ്റാണ്ടിന് ശേഷം മലങ്കര ഓർത്തഡോക്സ് -യാക്കോബായ സഭ തർക്കം കൂടുതൽ വഷളാകാൻ സാധ്യത. യാക്കാബായ സുറിയാനി സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ തന്നെ കോടതിയിൽ എത്തുമ്പോൾ പള്ളികൾ ഭരിക്കപ്പെടേണ്ടത് 1934ലെ ഭരണഘടനാ പ്രകാരമെന്നതിന് അടിസ്ഥാനമാക്കി വിധി വരുന്നതാണ് യാക്കോബായ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

1934ലെ ഭരണഘടനാ പ്രകാരം പള്ളികൾ ഭരിക്കപ്പെടുമ്പോൾ അത് മലങ്കര ഓർത്തഡോക്സ് വിഭാഗം കാതോലിക്കാബാവയുടെ പൂർണ്ണ അധീനതയിൽ ആകും. തർക്കം ഉണ്ടായിരുന്ന 1064 പള്ളികളെ സംബന്ധിച്ച് 1995ൽ സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയിലാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്. ഇത് കോടതിയിൽ പള്ളികളുടെ കേസുകൾ വാദിക്കുമ്പോൾ ഉയർത്തികാട്ടുമ്പോഴാണ് യാക്കോബായ സഭയ്ക്ക് എതിരാകുന്നത്.

1995ൽ സുപ്രീം കോടതി വിധി വന്നു കഴിഞ്ഞ് ആർക്കാണ് അധികാരം എന്നറിയാൻ സുപ്രീം കോടതി തന്നെ ജസ്റ്റിസ് മളീമഡ്ഠിനെ നിരിക്ഷകനാക്കി 2001ൽ പരുമലയിൽ അസോസിയേഷൻ ചേർന്നു. അതിൽ ഇരു വിഭാഗവും കോടതി പറഞ്ഞ ഒരു ലക്ഷം രൂപ വീതം ഫീസും കെട്ടി. എന്നാൽ യാക്കോബായ വിഭാഗം അസോസിയേഷനിൽ പങ്കെടുക്കാതെ വിട്ടു നിന്നു. ഇതോടെ ഓർത്തഡോക്സ് വിഭാഗത്തിന്റെ കാതോലിക്കാബാവയെ മലങ്കരസഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തു.

ഇതിനെ തുടർന്ന് യാക്കോബായ വിഭാഗം 2002 ഓഗസ്റ്റ് അഞ്ചിന് കോതമംഗലം സബ് രജിസ്റ്റാർ ഓഫിസിൽ യാക്കോബായ സഭ മലങ്കരയിലെ സഭയാണന്ന് കാട്ടി സെസൈറ്റിയായി രജിസ്റ്റർ ചെയ്തു. ഇതോടെ യാക്കോബായ സഭ 2002 ഭരണ ഘടന അംഗികരിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ 1064 പള്ളികളിലെ എന്ത് പ്രശ്നം ഉന്നയിച്ച് കോടതിയിൽ പോയാലും 1934 ഭരണഘടന അനുസ്ത്യമായിട്ടാണ് വിധികൾ വരുന്നത്. ഇതാണ് സഭയെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. സഭയിൽ തന്നെ വിവിധ പ്രശ്നങ്ങൾ ഉടലെടുത്തതോടെ നിരവധി പേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം ഭദ്രാസനത്തിലെ പാമ്പാടി വെള്ളൂർ സെന്റ് സൈമൺസ് (കാരിക്കാമറ്റം) പള്ളി 1934ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുൻസിഫ് കോടതി വിധിച്ചിരുന്നു. ഇത് ഇപ്പോൾ യാക്കാബായ സഭയുടെ കൈവശമാണ്.ആ പള്ളിയിലെ ഇടവകാംഗമായ പായിപ്ര സൈമൺ എം ജോർജ് നൽകിയ ഹർജിയിലായിരുന്നു വിധി.പള്ളിക്ക് ഉടമ്പടിയോ 2002 ഭരണഘടനയോ ബാധകമാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഈ പള്ളിയുടെ ഉടമ്പടി മാറ്റി 2002ലെ യാക്കോബായ സഭ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന ആവശ്യം തള്ളിയ കോടതി മേലിൽ 1934ലെ ഭരണഘടനാ പ്രകാരമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൈമണിനെ യാക്കാബായ ഭദ്രാസന മെത്രാപ്പൊലീത്താ പത്ത് വർഷത്തേയ്ക്ക് ഇടവകാംഗത്തിൽ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലും സൈമണിന് അനുകൂലമായ വിധി ഉണ്ടായി.മാമോദിസാ കൈകൊണ്ട വ്യക്തിക്ക് കുർബാന സ്വീകരണം നിഷേധിക്കുവാൻ ഒരു പരമാധ്യക്ഷനും അധികാരമില്ലന്നും ഇതുസംബന്ധിച്ച് സഭാ ഭരണഘടണയിലും കാനോനിലും വ്യവസ്ഥതയില്ലെന്നും കോടതി നിരിക്ഷിച്ചു. ഇതു സംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കണമെന്ന് ഓർത്തഡോക്സ് സഭ ആലോചന നടത്തുന്നതിനിടെയാണ് മറ്റ് മൂന്ന് പള്ളികൾ സംബന്ധിച്ച ഇടക്കാല ഉത്തരവും വന്നത്.

കുമരകം ആറ്റാമംഗലം, കല്ലുങ്കത്ര,തീരുവാർപ്പ് മർത്തശമുനിപള്ളി എന്നീവിടങ്ങളിലെ വൈദീകരെ മാറ്റിയതിനെതിരെ ഇടവകാംഗങ്ങൾ കോടതിയിൽ ഹർജി നല്കിയിരുന്നു.ഈ ഹർജിയിലാണ് വൈദികരുടെ മാറ്റം ഇടക്കാല ഉത്തരവിലൂടെ റദ്ദ് ചെയ്ത്. ഇതിനും ആധാരമായത് 1934ലെ ഭരണഘടന വാദമാണ്. ഇതിന്റെ തുടർച്ചയായി ആരെങ്കിലും ഹർജിയായി പോയി 1934 പ്രകാരം ഇവിടങ്ങളിലും ഭരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാൽ കാര്യങ്ങൾ അവതാളത്തിലാകും. യാകോബായ സഭയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കിർണ്ണതയിലേയ്ക്ക് നീങ്ങുകയാണ്. അടുത്തയിടെ സുപ്രീം കോടതിയിൽ നിന്ന് വിധി വരാൻ ഇരിക്കുന്ന കോലഞ്ചേരി,കന്യാട്ട് നിരപ്പ്,മണ്ണത്തൂർ,വരിക്കോലി തുടങ്ങി അഞ്ച് പള്ളികളിലെ വിധിയും ഇത്തരത്തിലായാൽ യാക്കോബായ സഭയുടെ കാര്യം പരുങ്ങലിലാകും.

അപ്രേം പാത്രീയർക്കീസ് അധികാരം ഏറ്റത്തിന് ശേഷം മലങ്കര സഭയിലെ പ്രശ്നം പരിഹരിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പള്ളികൾ ഓർത്തഡോക്സ് വിഭാഗം കാതോലിക്കാബാവ ഭരിക്കുന്നതിനും തർക്കങ്ങൾ ഏറെയുള്ള പള്ളികളിൽ യാക്കാബായ വിഭാഗം സിംഹാസനപള്ളികളായി പ്രവർത്തിക്കാനും തീരുമാനമായിരുന്നു. എന്നാൽ യാക്കാബായ വിഭാഗം കാതോലിക്കാബാവ ഉൾപ്പടെയുള്ള ചില മെത്രാന്മാർ എതിർത്തതോടെയാണ് ഈ നീക്കം പാളിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP