1 usd = 72.25 inr 1 gbp = 93.53 inr 1 eur = 81.46 inr 1 aed = 19.67 inr 1 sar = 19.26 inr 1 kwd = 237.41 inr

Nov / 2018
14
Wednesday

തൊടുപുഴയിൽ വെള്ള സ്വിഫ്റ്റ് കാറിൽ കണ്ടത് തൃപ്തി ദേശായിയോ; സ്ത്രീവിമോചന നേതാവ് ശബരിമലയിൽ പ്രവേശിക്കാനെത്തിയതായി റിപ്പോർട്ട്; ഏതു വിധവും തടയാൻ കനത്ത ജാഗ്രതയിൽ പൊലീസ്

January 19, 2017

തൊടുപുഴ: പ്രമുഖ ലിംഗസമത്വ നേതാവും ഭൂമാതാ ബ്രിഗേഡ് സ്ഥാപകയുമായ തൃപ്തി ദേശായി ശബരിമലയിൽ കയറാൻ എത്തിയതായി സംശയം. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ച് ഇന്നു 12.30നു തൃപ്തി ദേശായിയെ കണ്ടതായി ഒരു ശബരിമല തീർത്ഥാടകൻ പത്തനംതിട്ട സ്‌പെഷൽ ബ്രാഞ്ചിൽ വിവരം അറ...

ഭഗവാന് ചാർത്താനുള്ള ആഭരണങ്ങളുമായുള്ള പെട്ടി പതിനെട്ടാം പടി കയറിയത് സാധാരണക്കാർക്ക് പറ്റുന്നതിലും വേഗത്തിൽ ഓടിക്കയറി; ഒരു മിനിറ്റിൽ 96 പേർ വരെ അയ്യനെ വണങ്ങി മാറി; കണ്ടു പോയത് ശ്രീ അയ്യപ്പ ഭക്തിയുടെ അസുലഭ നിമിഷങ്ങൾ

January 15, 2017

ശബരിമല: അയ്യപ്പ ഭഗവാനു ചാർത്താനുള്ള തിരുആഭരണങ്ങൾ വഹിച്ച പേടകം പതിനെട്ടാംപടിയിലേക്ക് അസാധാരണവേഗത്തിലാണ് എത്തിച്ചത്. സാധാരണക്കാർക്ക് ഓടിക്കയറാവുന്നതിലും വലിയ ആവേശത്തോടെ എത്തിച്ച ആഭരണപ്പെട്ടികൾ ശ്രീകോവിലിലെത്തിച്ച് ഭഗവാന് അണിഞ്ഞു. അതിന് ശേഷം ദീപാരാധന. ഇ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദർശന പുണ്യം നേടി ജനലക്ഷങ്ങൾ

January 14, 2017

ശബരിമല: വിശ്വാസലക്ഷങ്ങൾക്കു ദർശന പുണ്യമേകി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയേകുന്ന കാഴ്ചയായി പൊന്നമ്പലമേട്ടിലെ മകരജ്യോതി. ജ്യോതിദർശനത്തിനായി ഭക്തലക്ഷങ്ങളാണ് പമ്പയിലും...

ഹരിവരാസനത്തിലെ പിശക് തിരുത്തിയാൽ അത് സന്നിധാനത്ത് ഉപയോഗിക്കാമെന്ന് തന്ത്രി; അയ്യപ്പന്റെ ഉറക്കുപാട്ടിൽ പിശകെന്നും, തിരുത്താൻ അവസരം വേണമെന്നുള്ള യേശുദാസിന്റെ ആവശ്യത്തോടെ പ്രതികരിച്ച് കണ്ഠര് രാജീവര്

December 22, 2016

ശബരിമല: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയതിലെ പിശകുണ്ടെന്ന യേശുദാസിന്റെ വാദത്തോട് പ്രതികരിച്ച് ശബരിമല തന്ത്രി രംഗത്ത്. യേശുദാസ് തിരുത്തിയാൽ അതാവും സന്നിധാനത്ത് പിന്നെ ഉപയോഗിക്കുകയെന്ന് ശബരിമലതന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഹരിവരാസനത്തിലെ പിശകി...

മാലയിട്ട് വ്രതംനോക്കുന്ന സമയത്ത് ഒരു കാറപകടത്തിൽനിന്ന് തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതും അയ്യപ്പനിലുള്ള വിശ്വാസം ദൃഢപ്പെടുത്തി;അയ്യപ്പന്റെ സന്നിധിയിൽ നടത്തുന്ന താളാർച്ചനയാണ് തന്റെ കലാജീവിതത്തിനുള്ള ഊർജമാകുന്നത്; അയ്യനെ കാണാൻ മല ചവിട്ടി താളവാദ്യവിദ്വാൻ ശിവമണി

December 15, 2016

സന്നിധാനം: തന്റെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെ സന്നിധിയിൽ നടത്തുന്ന താളാർച്ചനയാണ് തന്റെ കലാജീവിതത്തിനുള്ള ഊർജമാകുന്നതെന്ന് പ്രമുഖ താളവാദ്യവിദ്വാൻ ശിവമണി പറഞ്ഞു. ദർശനത്തിന് സന്നിധാനത്ത് എത്തിയതായിരുന്നു ശിവമണി. എൺപതുകളിൽ പ്രമുഖഗായകനും തന്റെ മാനസഗുരുവു...

ലോകത്തെ ആദ്യത്തെ ഇടതുപക്ഷക്കാരൻ അയ്യപ്പനാണെന്ന് സുരേഷ് ഗോപി; ശബരിമലയിലെ സ്ത്രീ പ്രവേശനത്തോട് എതിർപ്പും; ഇക്കാര്യത്തിൽ ചർച്ച പോലും അനുവദിക്കരുതെന്ന് ബിജെപി രാജ്യസഭാ എംപി

December 11, 2016

ചേർത്തല: ശബരിമല സ്ത്രീപ്രവേശന വിഷത്തിൽ തന്റെ നിലപാടു വ്യക്തമാക്കി ബിജെപിയുടെ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അതുപോലതന്നെ തുടരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചേർത്തലയിൽ ഒരു ക്ഷേത്രച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ...

ചരക്കുകയറ്റാൻ മാത്രം അനുമതിയുള്ള വാഹനങ്ങളിലും ജില്ലാ പെർമിറ്റു മാത്രമുള്ള ഓട്ടോകളിലും അയ്യപ്പന്മാർ ശബരിമലയിലെത്തരുത്; അലങ്കരിച്ച വാഹനങ്ങളുമായി എത്തുന്നത് വന്യമൃഗങ്ങളെ ആകർഷിക്കുമെന്നും തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി റോഡ് സേഫ്റ്റി കമ്മിഷണർ

December 10, 2016

തിരുവനന്തപുരം: അയ്യപ്പന്മാർ അലങ്കരിച്ചവാഹനങ്ങളിലും യാത്രികരെ കയറ്റാൻ അനുമതിയില്ലാത്ത വാഹനങ്ങളിലും ശബരിമലയിലേക്ക് എത്തരുതെന്ന മുന്നറിയിപ്പുമായി റോഡ് സുരക്ഷാ വിഭാഗം. ഇത്തരം യാത്രകൾ നിയമവിരുദ്ധവും അപകടസാധ്യതയുമുള്ളതുമാണെന്ന് റോഡ് സുരക്ഷാ കമ്മിഷണർ പുറത്ത...

ശനിദോഷ പരിഹാരത്തിന് ശനീശ്വരരൂപിയായ അയ്യപ്പനെ ദർശിക്കാൻ വൻ തിരക്ക്; പതിവുപോലെ ഇന്നലെയും ഭഗവാനെ തെഴുത് മലയിറങ്ങിയത് ഭക്തസഹസ്രങ്ങൾ

December 04, 2016

ശബരിമല: ശനിദോഷ പരിഹാരത്തിന് അത്യുത്തമമാണ് ശനീശ്വര ഭജനം. അതിനാൽ ശനിയാഴ്ചകളിൽ വൻതിരക്കാണ് ശബരിമലയിൽ. ഇന്നലെയും അതുതന്നെയായിരുന്നു സ്ഥിതി. ദുഃഖാവസ്ഥ, വാതരോഗം, ആപത്ഭീതി, ഏഴരശ്ശനി, അഷ്ടമിശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ദോഷകാലങ്ങളിൽ ഈശവരഭജനത്തിലൂടെയും വഴിപാടുകള...

ഭക്തരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധയൂന്നി ഡോക്ടർമാർ; 24 മണിക്കൂറും കർമ്മനിരതമായി സന്നിധാനത്തെ സർക്കാർ ഡിസ്പൻസറി

November 30, 2016

ശബരിമല: ശബരിമല സന്നിധാനത്ത് ദിനംപ്രതി എത്തുന്ന പതിനായിരക്കണക്കിന് ഭക്തന്മാരുടെ ആരോഗ്യപരിചരണത്തിൽ ശ്രദ്ധയൂന്നിയുള്ള ഗവണ്മെന്റ് ഡിസ്‌പെൻസറി പ്രവർത്തനം ശ്രദ്ധേയമാകുന്നു. ഈ ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുന്നു. എല്ലാവിധ സംവിധാനങ്ങളോടും കൂടി പ്രവർത്തി...

ശബരിമലയിൽ പരിശുദ്ധാന്തരീക്ഷമൊരുക്കി വിശുദ്ധിസേന; മലിനീകരണം തടയാൻ ലീഗൽ എയ്ഡ് ക്ലിനിക്കും

November 30, 2016

ശബരിമല: സന്നിധാനവും പരിസരവും പവിത്രതയോടെ കാത്തു സൂക്ഷിക്കാൻ ഒരു സന്നദ്ധ സംഘടന. അതാണ് വിശുദ്ധിസേന. തമിഴ്‌നാട്ടിലെ അയ്യപ്പ സേവാ സംഘം നിയോഗിച്ചിരിക്കുന്ന 330 സന്നദ്ധസേവകർക്കാണ് ഇത്തവണ സന്നിധാനം വൃത്തിയായി സൂക്ഷിക്കുവാനുള്ള അവസരം കൈവന്നിരിക്കുന്നത്. ശബരി...

ശബരിമല വാർത്തകളുമായി ഫേസ്‌ബുക്ക് പേജ്; സന്നിധാനത്തെ വിവരങ്ങൾ തൽസമയമെത്തിക്കാൻ വിപുലമായ സൗകര്യങ്ങളുമായി പിആർഡി

November 29, 2016

ശബരിമല: ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കുവേണ്ടി സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഫേസ്‌ബുക്ക് പേജ് ശ്രദ്ധ ആകർഷിക്കുന്നു. ശബരിമലയിലെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വാർത്തകളും വിശേഷങ്ങളും ചിത്രങ്ങളായും വീഡിയോകളായും പേ...

മാളികപ്പുറം ദേവീക്ഷേത്രത്തിനു പിന്നിൽ നിന്നു തുടങ്ങി ചന്ദ്രാനന്ദൻ പാതയിൽ എത്തുന്ന വിധം പാലം പണിയാൻ അനുമതി നൽകി ദേവസ്വം ബോർഡ്; ശബരിമലയിൽ നിന്നു മടങ്ങുന്ന ഭക്തരുടെ യാത്ര എളുപ്പമാക്കാനുള്ള പദ്ധതിക്കു സർക്കാർ പച്ചക്കൊടി കാട്ടുമോ?

November 28, 2016

ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന തീർത്ഥാടകർക്കായി സന്നിധാനത്ത് ആകാശപാത (സ്‌കൈപാത്ത്) നിർമ്മിക്കാൻ ധാരണയായി. തീർത്ഥാടകരും ജീവനക്കാരും കൈയൊഴിഞ്ഞതോടെ ഉപയോഗശൂന്യമായ ശരണസേതു എന്ന ബെയ്‌ലി പാലം പൊളിച്ചുനീക്കുന്നതിനെ തുടർന്നാണ് ബദൽ മാർഗമായ...

സുരക്ഷയ്‌ക്കൊപ്പം അയ്യപ്പ ഭക്തിഗാനമേള; ഉച്ചയ്ക്കു മെസ്സിൽ ദിവസേന പപ്പടവും പഴവും പായസവും കൂട്ടി സദ്യ; ശബരിമല സന്നിധാനത്തു വേറിട്ട കാഴ്ചയായി കേരള പൊലീസ്

November 25, 2016

ശബരിമല: സന്നിധാനത്തു വേറിട്ട കാഴ്ചയൊരുക്കുകയാണു കേരള പൊലീസ്. സുരക്ഷയ്‌ക്കൊപ്പം സന്നിധാനത്ത് അയ്യപ്പഭക്തിഗാനമേളയും ഉച്ചക്ക് പൊലീസ് മെസ്സിൽ ദിവസേന പപ്പടവും പഴവും പായസവും കൂട്ടി സദ്യയും ഒരുക്കിയാണു പൊലീസുകാർ വ്യത്യസ്തരാകുന്നത്. ശബരിമല സന്നിധാനത്ത് മണ്ഡല...

ഭക്തർക്ക് അയ്യപ്പ സന്നിധാനം ഇനി എവിടെയിരുന്നും ദർശിക്കാം; പതിനെട്ടാം പടിയും മാളികപ്പുറവും സന്നിധാനവുമൊക്കെ വിരൽത്തുമ്പിൽ; ശബരിമല വിശേഷങ്ങൾ തൽസമയം കാണാൻ കഴിയുന്ന വെബ്‌സൈറ്റിനു തുടക്കം

November 25, 2016

ശബരിമല: നടപ്പന്തൽ, പതിനെട്ടാം പടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങൾ 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും തൽസമയം കാണാവുന്ന വെബ്‌സ്ട്രീമിങ് ആരംഭിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വെബ്‌സൈറ്റ് ഉദ്ഘാടനം ച...

ഇക്കുറി മണ്ഡലകാലത്തെ വരുമാനത്തിൽ വൻ വർധന; മുൻവർഷത്തേക്കാൾ മൂന്നു കോടിയുടെ അധിക വരുമാനം; കണക്കുകൾ എട്ടുദിവസത്തെ നടവരവിന്റെ അടിസ്ഥാനത്തിൽ

November 25, 2016

ശബരിമല: മണ്ഡലകാല മഹോൽസവത്തോടനുബന്ധിച്ച് നടതുറന്ന് എട്ടുദിവസത്തെ കണക്ക് അനുസരിച്ച് നടവരവിൽ തൊട്ടുമുൻവർഷത്തെ ഇതേകാലയളവിനേക്കാൾ മൂന്നുകോടിരൂപയിലധികം വർധന ഉണ്ടായതായി തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡ് ആരംഭിച്ച വ...

MNM Recommends