Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആകാശം മുട്ടെ ഹാലേല്ലൂയ്യ പറയുന്നതല്ല പ്രവർത്തനത്തിൽ ദൈവത്തിന്റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയ സാക്ഷ്യമെന്ന്' ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; പുൽവാമയിൽ ജീവൻ ബലികഴിച്ച ജവാന്മാർക്ക് മാരാമൺ കൺവെൻഷനിൽ ആദരം; ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് ശുഭാരംഭം കുറിച്ച് 2019 കൺവെൻഷന് സമാപനം

'ആകാശം മുട്ടെ ഹാലേല്ലൂയ്യ പറയുന്നതല്ല പ്രവർത്തനത്തിൽ ദൈവത്തിന്റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയ സാക്ഷ്യമെന്ന്' ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; പുൽവാമയിൽ ജീവൻ ബലികഴിച്ച ജവാന്മാർക്ക് മാരാമൺ കൺവെൻഷനിൽ ആദരം; ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് ശുഭാരംഭം കുറിച്ച് 2019 കൺവെൻഷന് സമാപനം

മറുനാടൻ ഡെസ്‌ക്‌

മാരാമൺ: ആകാശം മുട്ടെ ഹാലേല്ലൂയ്യാ പറയുന്നതല്ല പ്രവർത്തന മേഖലകളിൽ ദൈവത്തിന്റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയ സാക്ഷ്യമെന്ന് ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മനുഷ്യനിൽ മാനവികത മടങ്ങി വരാൻ ദൈവം കാത്തു നിൽക്കുകയാണെന്നും ദൈവത്തിന്റെ പ്രകാശം നമ്മിൽ പ്രതിഫലിച്ചു ലോകത്തെ പ്രകാശപൂരിതമാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2019 മാരാമൺ കൺവെൻഷൻ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

മാർത്തോമ്മാ സഭയിൽ പുതിയ ബിഷപ്പുമാരെ വാഴിക്കാനുള്ള തടസ്സങ്ങൾ നീങ്ങാൻ സഭാ മക്കൾ പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ ഐക്യം വിഭജിക്കാൻ കഴിയാത്തതാണ്. ക്രിസ്തുവിലുള്ള ഐക്യം നമുക്കുള്ള സമ്മാനമാണ്. സന്തോഷത്തിൽ നിറഞ്ഞു ജീവിക്കാം. പരിശുദ്ധാത്മ ശക്തിയിൽ പിശാചിന്റെ തന്ത്രങ്ങളെ തകർക്കാമെന്നും ഡോ. ജോസഫ് മാർത്തോമ്മാ കൂട്ടിച്ചേർത്തു. കൺവൻഷന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്കും മാരാമൺ മണൽപുറത്ത് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ലോഗോ ഡോ.ജോസഫ് മാർത്തോമ്മാ പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ആഘോഷ പരിപാടികൾ.

ദൈവം സാധാരണക്കാരിലൂടെയാണ് ലോകത്ത് അസാധാരണ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നു റവ. സമിംഗലാസോ റെയ്മണ്ട് കുമാലോ. വൈരൂപ്യവും വൈകല്യങ്ങളും ദാരിദ്ര്യവും ഇല്ലാതാക്കുന്ന ദൈവം, തകർച്ചയുടെ ഘട്ടങ്ങളിൽ രക്ഷകനാണെന്നു തിരിച്ചറിയാൻ കഴിയണം. മാരാമൺ കൺവൻഷൻ പ്രഭാത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരുകൾ ഇല്ലാത്തതാണ് ദൈവ സ്‌നേഹം. ആ ദൈവ സ്‌നേഹത്തിന് അവകാശികൾ എന്ന നിലയിൽ ജീവിതം ആഘോഷമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ കരുതൽ അറിയുമ്പോൾ ബലഹീനർ ശക്തരും മുടന്തർ നടക്കുന്നവരും ദരിദ്രർ സമ്പന്നരുമാകുമെന്നും റവ. സമിംഗലാസോ ഓർമ്മിപ്പിച്ചു.

പുൽവാമയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് മാരാമൺ കൺവൻഷന്റെ ആദരം. സൈനികരുടെ ജീവിതത്തിനു നന്ദി അർപ്പിച്ചു കൺവൻഷൻ പന്തലിൽ അണിനിരന്ന പതിനായിരങ്ങൾ മൗനം ആചരിച്ചു. സൈനികരുടെ വീരമൃത്യു പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണെന്നു ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP