Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരി പാത യാഥാർത്ഥ്യമാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കർമ്മസമിതി; ശബരിമല സന്ദർശന വേളയിൽ പ്രഖ്യാപനം നടത്തണെന്നും ആവശ്യം

ശബരി പാത യാഥാർത്ഥ്യമാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കർമ്മസമിതി; ശബരിമല സന്ദർശന വേളയിൽ പ്രഖ്യാപനം നടത്തണെന്നും ആവശ്യം

പത്തനംതിട്ട: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാവാനുള്ള പ്രവർത്തനങ്ങളിൽ ആദ്യ പരിഗണന ശബരി റെയിൽവേയ്ക്ക് തന്നെ നൽകണമെന്ന് ശബരിറെയിൽവേ കർമ്മപദ്ധതി ചെയർമാൻ രാജു എബ്രഹാം എംഎ‍ൽഎ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സന്ദർശനവേളയിൽത്തന്നെ റെയിൽവെയ്ക്ക് ആവശ്യമായ 50 ശതമാനം തുക സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നൽകാമെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്നും വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിപാത ഇഴഞ്ഞുനീങ്ങുവാനുള്ള കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്. കാലടി മുതൽ അങ്കമാലി വരെയുള്ള പാതയുടെ പണികൾ ഏകദേശം പൂർത്തീകരിച്ചു കഴിഞ്ഞു. സിഗ്നലിനായുള്ള ടെണ്ടറും ആയതിനാൽ ഈ വർഷം തന്നെ കമ്മീഷന് ചെയ്യാൻ കഴിയുമെന്നിരിക്കെയാരിരുന്നു പാതയുടെ ആകെ ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാരിന് വഹിക്കാൻ കഴിയില്ലെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിലപാടെടുത്തത്.

ഇതാണ് ശബരിപാതയോട് സംസ്ഥാന സർക്കാർ കാട്ടിയ അവസാനത്തെ അവഹേളനമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.ശബരിമല വികസനത്തിന് ആദ്യം ഊന്നൽ നൽകേണ്ടത് യാത്രാസൗകര്യം മെച്ചപ്പെടുത്തലാണ്. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാരുടെ യാത്രാക്ലേശം പരിഹരിക്കുവാൻ കഴിയുന്നതാണ് നിർദ്ദിശഷ്ട ശബരിപാത.

ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ശബരിമല സന്ദർശിക്കുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും കർമ്മപദ്ധതിയുടെ ജനറൽ കൺവീനർ അജി.ബി.റാന്നി, കോ-ഓർഡിനേറ്റർ ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP