Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു മടങ്ങുന്നവർ സംസം വെള്ളം കൊണ്ടുപോകുന്നത് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ; യാത്രക്കാരുടെ ലഗേജുകൾക്കൊപ്പം സംസം ഉൾകൊള്ളുന്ന കാനുകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടെന്ന് വിശദീകരണം; പ്രതിഷേധം കനത്തതോടെ തീരുമാനം തിരുത്തി എയർ ഇന്ത്യ; ഇനി മുതൽ അഞ്ച് ലിറ്റർ സംസം വെള്ളം കൊണ്ടുപോകാമെന്ന് തിരുത്ത്

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു മടങ്ങുന്നവർ സംസം വെള്ളം കൊണ്ടുപോകുന്നത് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ; യാത്രക്കാരുടെ ലഗേജുകൾക്കൊപ്പം സംസം ഉൾകൊള്ളുന്ന കാനുകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടെന്ന് വിശദീകരണം; പ്രതിഷേധം കനത്തതോടെ തീരുമാനം തിരുത്തി എയർ ഇന്ത്യ; ഇനി മുതൽ അഞ്ച് ലിറ്റർ സംസം വെള്ളം കൊണ്ടുപോകാമെന്ന് തിരുത്ത്

കൊച്ചി: എയർ ഇന്ത്യയുടെ രണ്ട് സർവീസുകളിൽ സംസം ജലം കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം. എയർ ഇന്ത്യയുടെ സർവീസുകളായ എഐ 966 ജിദ്ദ/ഹൈദരാബാദ്/മുംബൈ, എഐ 964 ജിദ്ദ/കൊച്ചി എന്നിവയിലാണ് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയത്. ഹജ്ജ് യാത്രികരിലെ അവസാന ബാച്ച് ഇന്ത്യയിലേക്ക് തിരിക്കുന്ന സെപ്റ്റംബർ 15 വരെയാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം, നടപടി വിവാദമായതോടെ തീരുമാനം പുനപ്പരിശോധിക്കാനും എയർഇന്ത്യ തീരുമാനിച്ചു.

വിസ്തൃത ഘടനയുള്ള വിമാനങ്ങൾക്ക് പകരം ചെറിയ ഘടനയിലുള്ളവയാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ഈ കാരണത്താലാണ് സംസം കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് എയർഇന്ത്യ സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. വിസ്തൃത ഘടനയുള്ള വിമാനങ്ങളിൽ ഈ വിലക്ക് ബാധകമല്ല. ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന വലിയ വിമാനങ്ങൾ ഹജ്ജ് സർവീസുകൾക്കായി പിൻവലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങൾ സർവീസ് നടത്തുന്നത് മൂലം ഉണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ട് പോകാതിരിക്കാൻ കാരണമായി പറഞ്ഞിരുന്നത്.

എന്നാൽ പിന്നീട് എയർ ഇന്ത്യ ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലർ പ്രകാരം ഈ തീരുമാനം മാറ്റി. അതേസമയജിദ്ദയിൽ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനത്തിൽ ഇനി അഞ്ച് ലിറ്റർ സംസം വെള്ളം കൊണ്ടുപോകാം.

ജിദ്ദയിൽ നിന്നുള്ള യാത്രക്കാർക്ക് സംസം വെള്ളം കൊണ്ടുപോകാമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റർ സംസം വെള്ളവും, ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റർ സംസം വെള്ളവും കൊണ്ടുപോകാമെന്ന് സർക്കുലർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP