Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമലയിൽ നിന്നു പകർന്ന അയ്യപ്പജ്യോതിയുടെ പ്രയാണം തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ അഞ്ച് കോടി ഭവനങ്ങളിൽ ജ്യോതി തെളിയിക്കം; ജ്യോതി പ്രയാണത്തിന് നേതൃത്വം നൽകുന്നത് ഗണേശോത്സവ ട്രസ്റ്റ്, ശ്രീ മണികണ്ഠ സേവാ സംഘം, അയ്യപ്പ ധർമരക്ഷാ സമിതി, ശിവസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമലയിൽ നിന്നു പകർന്ന അയ്യപ്പജ്യോതിയുടെ പ്രയാണം തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ അഞ്ച് കോടി ഭവനങ്ങളിൽ ജ്യോതി തെളിയിക്കം; ജ്യോതി പ്രയാണത്തിന് നേതൃത്വം നൽകുന്നത് ഗണേശോത്സവ ട്രസ്റ്റ്, ശ്രീ മണികണ്ഠ സേവാ സംഘം, അയ്യപ്പ ധർമരക്ഷാ സമിതി, ശിവസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് നിർണായകമായ ഹർജികൾ പരിഗണിക്കുകയാണ്. ഇതിനിടെ ആചാര സംരക്ഷണത്തിന്റെ പേരിൽ ഏഴ് സംസ്ഥാനങ്ങളിൽ അടക്കം അയ്യപ്പജ്യോതി പ്രയാണവുമായി മുന്നോട്ടു പോകുകയാണ് ഹിന്ദു സംഘടനകൾ. ഏഴ് സംസ്ഥാനങ്ങളിലെ അഞ്ച് കോടി വീടുകളിൽ ജ്യോതി എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ജ്യോതി പ്രയാണം ശബരിമലയിൽ നിന്നും തുടക്കമായി.

നൂറു കണക്കിനു ഭക്തരുടെ അകമ്പടിയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ജ്യോതി ഏറ്റുവാങ്ങി. ശബരിമല സന്നിധാനത്തുനിന്നു തന്ത്രി കണ്ഠര് രാജീവര് പകർന്നു നൽകിയ ജ്യോതി നേരത്തേ തലസ്ഥാനത്ത് എത്തിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വീടുകളിലും ശാസ്താ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമാണു ജ്യോതി തെളിക്കുക.

ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഈശ്വരൻ നമ്പൂതിരി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർക്കു ദീപം പകർന്നു നൽകി. മുഞ്ചിറമഠം സ്വാമിയാർ പുരുഷോത്തമ ബ്രഹ്മാനന്ദതീർത്ഥ ഉദ്ഘാടനം ചെയ്തു. ഗണേശോത്സവ ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായരുടെ അധ്യക്ഷതയിൽ സ്വാമി ഗൗജപാദാനന്ദപുരി, സൂര്യപീഠം മഠാധിപതി സൂര്യേന്ദ്ര മഹാരാജ്, എൻഎസ്എസ് കന്യാകുമാരി ജില്ലാ പ്രസിഡന്റ് വിജയകുമാർ, അയ്യപ്പ ധർമരക്ഷാ സമിതി തമിഴ്‌നാട് ഭാരവാഹികളായ കൃഷ്ണൻ, രാജേന്ദ്രൻ, പെരിങ്ങമ്മല അജി, സ്വാമിനി ദേവിപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

ഗണേശോത്സവ ട്രസ്റ്റ്, ശ്രീ മണികണ്ഠ സേവാ സംഘം, അയ്യപ്പ ധർമരക്ഷാ സമിതി, ശിവസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു ജ്യോതി പ്രയാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP