Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്റർബറി ആർച് ബിഷപ് ജസ്റ്റിൻ വെൽബി സെപ്റ്റംബർ ആദ്യവാരം ഇന്ത്യയിലെത്തും; ഓഗസ്റ്റ് 31 ന് കൊച്ചിയിൽ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്ഐ ആസ്ഥാനം സന്ദർശിച്ച് വിവിധ ചടങ്ങുകളിൽ പങ്കെടുക്കും; സന്ദർശനം സംബന്ധിച്ച വിശദവിവരങ്ങൾ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും

കാന്റർബറി ആർച് ബിഷപ് ജസ്റ്റിൻ വെൽബി സെപ്റ്റംബർ ആദ്യവാരം ഇന്ത്യയിലെത്തും; ഓഗസ്റ്റ് 31 ന് കൊച്ചിയിൽ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്ഐ ആസ്ഥാനം സന്ദർശിച്ച് വിവിധ ചടങ്ങുകളിൽ പങ്കെടുക്കും; സന്ദർശനം സംബന്ധിച്ച വിശദവിവരങ്ങൾ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട; കാന്റർബറി ആർച് ബിഷപ് ജസ്റ്റിൻ വെൽബി സെപ്റ്റംബർ ആദ്യവാരം ഇന്ത്യ സന്ദർശിക്കും. ഓഗസ്റ്റ് 31 ന് കൊച്ചിയിൽ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്ഐ ആസ്ഥാനം സന്ദർശിച്ച് വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. സന്ദർശനം സംബന്ധിച്ച വിശദവിവരങ്ങൾ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സെപ്റ്റംബർ രണ്ടിന് തിരുവല്ലയിൽ മാർത്തോമ്മാ സഭാ ആസ്ഥാനവും സന്ദർശിക്കാൻ പരിപാടിയുണ്ട്. സെപ്റ്റംബർ ഒന്നിന് കോട്ടയത്ത് ഞായറാഴ്ച ആരാധനയിൽ മുഖ്യ കാർമികത്വം വഹിക്കും.രണ്ടിന് ബെംഗളൂരുവിലെ സെന്റ് മാർക്സ് കത്തീഡ്രൽ സന്ദർശിച്ച ശേഷം ആന്ധ്രപ്രദേശിലെ മേഡക് ഭദ്രാസനത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഉത്തരേന്ത്യൻ സഭ (സിഎൻഐ) സന്ദർശനവും നടത്താൻ പരിപാടിയുള്ളതായാണ് സൂചന.

കേരള സന്ദർശന വേളയിൽ കുമരകത്തു താമസിക്കാനാണു സാധ്യത. പത്‌നി കരോലിനും ഒപ്പമുണ്ടാകും. ജസ്റ്റിൻ വെൽബി (63) 102ാമത്തെ കാന്റർബറി ആർച് ബിഷപ്പാണ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസിന്റെ ഉപദേശക സമിതിയിൽ അംഗമാകുന്ന ഏക ആത്മീയ നേതാവായ ആർച് ബിഷപ് ജസ്റ്റിൻ വെൽബി ഗ്രന്ഥകർത്താവ് കൂടിയാണ്.

ലോകത്തെ 165 രാജ്യങ്ങളിലായി 8.5 കോടിയിലേറെ വിശ്വാസികളുള്ള ആഗോള ആംഗ്ലിക്കൻ സഭയുടെ ആസ്ഥാനമായ ലണ്ടനിലെ കാന്റർബറി പ്രവിശ്യയുടെ ആസ്ഥാന ബിഷപ്. ആറാം നൂറ്റാണ്ടു മുതൽ നിലവിലുള്ള പദവിയാണിത്. ഏകദേശം 105 ബിഷപുമാർ ഇതുവരെ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP