Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെമ്പഴന്തിയും ശിവഗിരിയും ഒരുങ്ങി; ഗുരുദേവന് ഇന്ന് 165-ാം ജന്മദിനം; ചതയ ദിനാഘോഷത്തിന്റെ ലഹരിയിൽ നാട്; പായസം വിളമ്പിയും പ്രത്യേക പൂജകൾ നടത്തിയും ശ്രീനാരായണീയർ

ചെമ്പഴന്തിയും ശിവഗിരിയും ഒരുങ്ങി; ഗുരുദേവന് ഇന്ന് 165-ാം ജന്മദിനം; ചതയ ദിനാഘോഷത്തിന്റെ ലഹരിയിൽ നാട്; പായസം വിളമ്പിയും പ്രത്യേക പൂജകൾ നടത്തിയും ശ്രീനാരായണീയർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 165-ാമത് ജയന്തി ആഘോഷത്തിന് ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടും വർക്കലയിലെ ശിവഗിരി മഠവും ഒരുങ്ങി. ചതയാഘോഷം പ്രമാണിച്ച് ഇന്നു രണ്ടിടത്തും ജയന്തി സമ്മേളനങ്ങളും വൈകിട്ടു ഘോഷയാത്രയും നടക്കും. ജയന്തി സമ്മേളനം 9.30 ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം സമർപ്പണവും നടക്കും. ജയന്തി മുതൽ മഹാസമാധി ദിനം വരെ നടത്തുന്ന ജപയജ്ഞത്തിനും ഇന്നു തുടക്കമാകും. വൈകിട്ട് 4.30നു ഘോഷയാത്രയിൽ ഗുരുദേവ റിക്ഷയെ അനുഗമിച്ചു ഗുരുദേവ വിഗ്രഹരഥം, കലാരൂപങ്ങൾ, ഭക്തിഗാനാലാപന സംഘം, ഫ്‌ളോട്ടുകൾ തുടങ്ങിയവ നഗരപ്രദക്ഷിണം നടത്തും. നിരവധി പരിപാടികളാണ് ഇത് സംബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.

ശിവഗിരിയിൽ പുലർച്ചെ ശാന്തിഹവനം, വിശേഷാൽ പൂജകളോടെ തുടങ്ങുന്ന ചടങ്ങുകളിൽ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. ചെമ്പഴന്തി ഗുരുകുലവും പരിസര വീഥികളും പീതപതാകകളും കൊടിതോരണങ്ങളും കൊണ്ട് ഇപ്പോൾ തന്നെ അലങ്്കരിച്ചിരിക്കുകയാണ്. ആഘോഷങ്ങൾക്ക് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ കൊടിയുയർത്തി. ഇന്നു രാവിലെ ഗുരുകുലത്തിൽ വിശേഷാൽ പൂജകളും പ്രാർത്ഥനകളും നടക്കും. 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം മേയർ വി.കെ.പ്രശാന്തിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 11 മുതൽ ഗുരുപൂജയും സദ്യയും. നാലിനു ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഡപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിക്കും. 6.30 ന് ജയന്തി മഹാസമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP