Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴയത്ത് സുമേഷ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു; കാലാവധി ഒക്ടോബർ ഒന്നു മുതൽ 6 മാസം വരെ

പഴയത്ത് സുമേഷ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു; കാലാവധി ഒക്ടോബർ ഒന്നു മുതൽ 6 മാസം വരെ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഗുരുവായൂർ മഞ്ചറ റോഡ് പഴയത്ത് സുമേഷ് നമ്പൂതിരി ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രിയായിരിക്കും ചുമതലയേൽക്കും. ഒക്ടോബർ ഒന്നു മുതൽ 6 മാസമാണ് കാലാവധി. 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേൽശാന്തിയായിരുന്നു. അച്ഛൻ പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി 2 വട്ടം മേൽശാന്തിയായിട്ടുണ്ട്.

ഓതിക്കൻ കുടുംബത്തിലെ അംഗമാണ് സുമേഷ് നമ്പൂതിരി. ക്ഷേത്രത്തിൽ നിത്യവും പൂജകൾ ചെയ്യാൻ അവകാശമുള്ള കുടുംബമാണ് ഇവരുടേത്. തന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ 50 പേർ യോഗ്യത നേടി. ഉച്ചപ്പൂജ കഴിഞ്ഞ് ശ്രീകോവിലിനു മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ ഭക്തജന സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നറുക്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP