Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദർ മറിയം ത്രേസ്യ വിശുദ്ധയാകുമ്പോൾ വിശ്വാസികളുടെ ഓർമ്മയിൽ ധന്യൻ ജോസഫ് വിതയത്തിലച്ചനും; ഏകാന്തഭവനം നിർമ്മിക്കാനും മാർഗ നിർദ്ദേശം നൽകാനും ഒപ്പമുണ്ടായിരുന്നത് ആത്മീയ ഗുരുവായ വിതയത്തിലച്ചൻ; മദർ മറിയം ത്രേസ്യ മ്യൂസിയത്തിലും ധന്യൻ ജോസഫ് വിതയത്തിലിന്റെ തിരുശേഷിപ്പും ചരിത്രവും

മദർ മറിയം ത്രേസ്യ വിശുദ്ധയാകുമ്പോൾ വിശ്വാസികളുടെ ഓർമ്മയിൽ ധന്യൻ ജോസഫ് വിതയത്തിലച്ചനും; ഏകാന്തഭവനം നിർമ്മിക്കാനും മാർഗ നിർദ്ദേശം നൽകാനും ഒപ്പമുണ്ടായിരുന്നത് ആത്മീയ ഗുരുവായ വിതയത്തിലച്ചൻ; മദർ മറിയം ത്രേസ്യ മ്യൂസിയത്തിലും ധന്യൻ ജോസഫ് വിതയത്തിലിന്റെ തിരുശേഷിപ്പും ചരിത്രവും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മദർ മറിയം ത്രേസ്യ വിശുദ്ധയാകുമ്പോൾ എല്ലാവരും ഓർമിക്കുക ധന്യൻ ജോസഫ് വിതയത്തിലച്ചനെക്കുറിച്ചായിരിക്കും. കാരണം മറിയം ത്രേസ്യയുടെ ഒപ്പം നിന്ന ആത്മീയ ഗുരുവായിരുന്നു ഫാ. ജോസഫ് വിതയത്തിൽ. മറിയം ത്രേസ്യയ്ക്ക് ഏകാന്തഭവനം നിർമ്മിക്കാനും ഏതു കാര്യത്തിനും മാർഗ നിർദ്ദേശം നൽകാനും അവസാനം വരെ ഒപ്പമുണ്ടായിരുന്ന ഗുരുവായിരുന്നു ഫാ. വിതയത്തിൽ. പുണ്യജീവിതത്തിലൂടെ മാതൃക കാട്ടിയ അദ്ദേഹവും വിശുദ്ധപദവിയിലേക്കുള്ള യാത്രയിലാണ്. ഇപ്പോൾ ധന്യപദവിയിൽ. നിരവധി സഹനപ്രവർത്തനങ്ങളാണ് മറിയം ത്രേസ്യ ചെയ്തത്. വസൂരിരോഗികളെ അടക്കം ശുശ്രൂഷിച്ചു. വിശുദ്ധി ലോകത്തിനു നൽകാൻ മറിയം ത്രേസ്യ കണ്ടെത്തിയ മാർഗം കുടുംബങ്ങളുടെ നവീകരണമായിരുന്നു. കുടുംബങ്ങൾ രോഗാതുരമാകുന്ന സമകാലിക കാലത്ത് ഇതിനു വളരെ പ്രസക്തിയുണ്ട്.

വിശുദ്ധയാകുന്ന സന്ദർഭത്തിൽ കുഴിക്കാട്ടുശേരി മദർ മറിയം ത്രേസ്യ മ്യൂസിയത്തിന് പ്രാധാന്യമേറെയാണ്. ്മൃതി സമുച്ചയം എന്നു പേരിട്ടിരിക്കുന്ന ഇവിടെ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലിന്റെയും തിരുശേഷിപ്പുകളും ചരിത്രം പറയുന്ന ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വാസ്തുശിൽപ ചാതുര്യവും കലാഭംഗിയും നിറഞ്ഞ മ്യൂസിയത്തിൽ മറിയം ത്രേസ്യയുടെ ജീവിതകാലം ചിത്രീകരിച്ചിട്ടുണ്ട്. നടുത്തളത്തിൽ മറിയം ത്രേസ്യയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഏഴു മുറികളുമുണ്ട്. റിയലിസ്റ്റിക്, മ്യൂറൽ പെയിന്റിങ്ങിലും മൊസൈക്കിലുമായാണ് മറിയം ത്രേസ്യയുടെ ആത്മീയ ജീവിതയാതനകളും ഈശ്വരാനുഭവങ്ങളും വിശുദ്ധിയിലേക്കുള്ള യാത്രയുമെല്ലാം ആവിഷ്‌കരിച്ചിട്ടുള്ളത്.

വാഴ്‌ത്തപ്പെടുന്നതിന് അവലംബമായ തെളിവുകളും സാക്ഷ്യങ്ങളും അഞ്ചാമത്തെ മുറിയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. മറിയം ത്രേസ്യ യാതന നിറഞ്ഞ ജീവിതത്തിൽ ഉപയോഗിച്ച മുള്ളരഞ്ഞാണം, മുൾച്ചട്ട, രക്തക്കറ പുരണ്ട ചട്ട, ഞെരിഞ്ഞിലിൽ തീർത്ത തലയണ, ചമ്മട്ടി, കണ്ണടപ്പെട്ടി എന്നിവ മ്യൂസിയത്തിലുണ്ട്. മറിയം ത്രേസ്യയുടെ ആത്മീയ ഗുരുവായിരുന്ന ഫാ. ജോസഫ് വിതയത്തിലിന്റെ ജീവിതത്തിലെ സ്മരണകൾ അവസാനത്തെ മുറിയിലാണ്. ഓഡിയോ വിഷ്വൽ റൂമും ബുക്ക് സ്റ്റാളുമുണ്ട്. മ്യൂസിയത്തിന് 3200 ചതുരശ്ര അടിയാണ് വിസ്തീർണം. ആർക്കിടെക്ട് ജെഫ് ആന്റണിയാണ് നേതൃത്വം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP