Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈകളിൽ ആണി തറച്ച് ചാട്ടവാറ് കൊണ്ട് അടിച്ച് ശരീരം പൊട്ടിച്ച് യേശുവിന്റെ വേദന ഏറ്റ് വാങ്ങി അനേകം പേർ സ്വയം കുരിശേറി; രണ്ട് കള്ളന്മാർക്കൊപ്പം കുരിശേറി വേദന കടിച്ച് തിന്നവരുടെ എണ്ണവും ഏറെ; ഫിലിപ്പിനീകളിൽ യേശുവിന്റെ വേദന ദുഃഖവെള്ളിയാഴ്ച ഏറ്റു വാങ്ങിയത് ഇങ്ങനെ

കൈകളിൽ ആണി തറച്ച് ചാട്ടവാറ് കൊണ്ട് അടിച്ച് ശരീരം പൊട്ടിച്ച് യേശുവിന്റെ വേദന ഏറ്റ് വാങ്ങി അനേകം പേർ സ്വയം കുരിശേറി; രണ്ട് കള്ളന്മാർക്കൊപ്പം കുരിശേറി വേദന കടിച്ച് തിന്നവരുടെ എണ്ണവും ഏറെ; ഫിലിപ്പിനീകളിൽ യേശുവിന്റെ വേദന ദുഃഖവെള്ളിയാഴ്ച ഏറ്റു വാങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുഖവെള്ളിയാഴ്ച ദിനത്തിൽ നരയാതനകൾ അനുഭവിച്ച് കുരിശേറിയ യേശുക്രിസ്തുവിന്റ വേദന സ്വയം ഏറ്റുവാങ്ങുന്നതിൽ ഫിലിപ്പീൻസിലെ വിശ്വാസികൾ എന്നും ഒരു പടി മുന്നിലാണ്. ഈ വർഷവും അവർ ആ പതിവ് തെറ്റിച്ചില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഫിലിപ്പീൻസിൽ കൈകളിൽ ആണി തറച്ച് ചാട്ടവാറ് കൊണ്ട് അടിച്ച് ശരീരം പൊട്ടിച്ച് യേശുവിന്റെ വേദന ഏറ്റ് വാങ്ങി അനേകം പേർ ഇന്നലെ സ്വയം കുരിശേറിയിരുന്നു. രണ്ട് കള്ളന്മാർക്കൊപ്പം കുരിശേറി വേദന കടിച്ച് തിന്നവരുടെ എണ്ണവും ഏറെയാണ്. ഫിലിപ്പിനീകളിൽ യേശുവിന്റെ വേദന ദുഃഖവെള്ളിയാഴ്ച ഏറ്റ് വാങ്ങിയത് ഇത്തരത്തിലാണ്.

ഫിലിപ്പീൻസിന്റെ വടക്ക് ഭാഗത്തുള്ള ചില കടുത്ത വിശ്വാസികളാണ് വർഷം തോറും ഈ വിധത്തിൽ സ്വയം പീഡിതരായി ദുഃഖവെള്ളി ആചരിച്ച് വരുന്നത്. ഈ റീജിയണിലെ നാല് ഗ്രാമങ്ങളിലായി ചുരുങ്ങിയത് പത്ത് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇത്തരത്തിൽ കൈകളിലും കാലുകളിലും ആണികൾ അടിച്ച് കയറ്റി കുരിശേറിയിരിക്കുന്നത്. എന്നാൽ ജീസസ് ക്രൈസ്റ്റ് കുരിശേറിയത് ഇത്തരത്തിൽ ആവർത്തിക്കേണ്ടതില്ലെന്നാണ് കത്തോലിക്ക് ചർച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിശുദ്ധ വാരം ഒരിക്കലും ഈ വിധത്തിൽ വേദന അനുഭവിക്കാനുള്ളതല്ലെന്നും ചർച്ച് ഓർമിപ്പിക്കുന്നു.

62കാരനായ വിർഫ്രഡോ സാർവദോറായിരുന്നു ഈ വർഷം ഇവിടെ ആദ്യമായി കുരിശേറിയിരുന്നത്. വേദന തിന്നുമ്പോഴും ആകാശത്തേക്ക് നോക്കി പ്രാർത്ഥനകൾ ഉരുവിടുകയായിരുന്നു ഈ വൃദ്ധൻ. താൻ ജീവിക്കുന്നിടത്തോളം കാലം ഈ ത്യാഗം അവസാനിപ്പിക്കില്ലെന്നും കാരണം തനിക്ക് യഥാർത്ഥ ജീവിതം ലഭിക്കുന്നത് ഇതിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ മീൻപിടിത്തക്കാരൻ തുടർച്ചയായി 14 വർഷമായി ഇത്തരത്തിൽ ദുഃഖവെള്ളി ദിനത്തിൽ കുരിശേറുന്നുണ്ട്. റോമൻ പടയാളികളെ പോലെ വസ്ത്രം ധരിച്ചവർ സാൽവദോറിന്റെ കൈകാലുകളിൽ മൂന്ന് ഇഞ്ചോളം വരുന്ന ആണികൾ തറച്ച് കയറ്റിയായിരുന്നു ഇയാളെ കുരിശിലേറ്റിയത്.

ഇത്തരത്തിൽ കുരിശിലേറിയവരുടെ ദേഹത്ത് നിന്നും ചോര ഒഴുകുന്ന ദയനീയമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ സ്വയം ചാട്ടവാറടിച്ച് രക്തമൊലിപ്പിച്ച് തെരുവുകളിലൂടെ ദുഃഖവെള്ളി ദിനത്തിൽ നടന്ന ഏറെ പേരെയും ഇന്നലെ ഫിലിപ്പീൻസിൽ കാണാമായിരുന്നു. കൂടാതെ നൂറ് കണക്കിന് പേർ മുൾക്കിരീടവും ഒലിവ് ഇലകളും ധരിച്ച് തെരുവുകളിലൂടെ പ്രാർത്ഥനാപൂർവം നടന്ന് നീങ്ങുകയും ചെയ്തിരുന്നു. ഫിലിപ്പീൻസിലെ 80 മില്യണോളം കത്തോലിക്കന്മാരിൽ ഭൂരിഭാഗം പേരും ചർച്ചുകളിലോ അല്ലെങ്കിൽ കുടുംബത്തൊടൊപ്പമോ ആയിരുന്നു ദുഃഖവെള്ളി ആചരിച്ചിരുന്നത്. വളരെ അപൂർവം പേരാണ് ഈ വിധത്തിൽ കടുത്ത വിശ്വാസത്തിന്റെ പാതയിലേക്ക് എടുത്തെറിഞ്ഞ് സ്വയം പീഡനമേറ്റ് വാങ്ങി പാപങ്ങളിൽ നിന്നും മോചനം തേടിയിരുന്നത്.

യേശുവിന്റെ കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി കേരളത്തിലെ ദേവാലയങ്ങളിലും ദുഃഖവെള്ളി ആചരിക്കും. മരമണികളുടെ ശബ്ദവും കുരിശിന്റെ വഴിയിലെ ഗാനങ്ങളും ദേവാലയാങ്കണങ്ങളെ ഭക്തിസാന്ദ്രമാക്കും. യേശുവിന്റെ പീഡാനുഭവ തിരുസ്വരൂപവും വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ കേരളത്തിലുടനീളം പങ്കെടുത്തു. പെസഹാ വ്യാഴത്തിന്റെ തുടർച്ചയായ ഈ ദിവസത്തിൽ യേശുവിന്റെ പീഡാസഹനത്തേയും കാൽവരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവർ അനുസ്മരിക്കുന്നു. രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിച്ചു. വേർതിരിവിന്റെ മതിലുകൾ പിശാചിന്റെ സൃഷ്ടിയാണെന്ന് കർദ്ദിനാൾ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

നാളെ ജ്ഞാനസ്നാന വ്രതനവീകരണം, പുത്തൻ വെള്ളം, തിരി എന്നിവയുടെ വെഞ്ചരിപ്പ്. ഞായറാഴ്ചയാണ് യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ അനുസ്മരിച്ച് ഈസ്റ്റർ ആഘോഷിക്കുന്നത്. അൻപത് ദിവസം നീണ്ട വലിയ നോമ്പിനു സമാപനം കുറിക്കുന്നതും ഞായറാഴ്ചയാണ്. ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം ഉണ്ടായി. പതിനായിരക്കണക്കിന് വിശ്വാസികളാണ് ക്രിസ്തുവിന്റെ ത്യാഗസ്മരണ പുതുക്കി കുരിശുമല ചവിട്ടാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP