Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷ്യമിടുന്നത് ഭക്തർക്ക് തൃപ്തിയും ക്ഷേത്രത്തിന് ശുദ്ധിയും; പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാൻ ഗ്രീൻ ഗാർഡുകൾ; ശബരിമലയിൽ ശുചിത്വത്തിന് മുൻഗണനയെന്ന് സർക്കാരും ദേവസം ബോർഡും

ലക്ഷ്യമിടുന്നത് ഭക്തർക്ക് തൃപ്തിയും ക്ഷേത്രത്തിന് ശുദ്ധിയും; പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാൻ ഗ്രീൻ ഗാർഡുകൾ; ശബരിമലയിൽ ശുചിത്വത്തിന് മുൻഗണനയെന്ന് സർക്കാരും ദേവസം ബോർഡും

പത്തനംതിട്ട : പമ്പ പുണ്യനദിയാണെന്നും വസ്ത്രം ഉൾപ്പടെയുള്ള മാലിന്യം ഉപേക്ഷിക്കുന്നത് ആചാര വിരുദ്ധമാണെന്നും തീർത്ഥാടകരെ ബോധവത്ക്കരിക്കാൻ പ്രത്യേക സംവിധാനം. പമ്പയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീൻ ഗാർഡുകളെ നിയോഗിച്ചു.

ഈ സന്ദേശമടങ്ങിയ പ്ലക്കാർഡുകൾ ആറ് ഭാഷകളിൽ തയാറാക്കിയിട്ടുണ്ട്. ചിത്രങ്ങളോടുകൂടിയ സൈൻ ബോർഡുകൾ രണ്ട് ദിവസത്തിനുള്ളിൽ തയാറാകും. നിലവിൽ 21 ഗ്രീൻ ഗാർഡുകളെയാണ് പമ്പയിൽ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ടാകും.

തീർത്ഥാടകർക്കും ഗ്രീൻ ഗാർഡുകളായി പ്രവർത്തിക്കാൻ അവസരമുണ്ട്. മിഷൻ ഗ്രീൻ ശബരിമല വെബ്‌സൈറ്റിൽ ഇതിനായി രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ ഗ്രീൻ ഗാർഡ് സേനയിൽ പ്രവർത്തിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ് കോഓർഡിനേറ്റർ മധുസൂദനൻ അറിയിച്ചു.

ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയാണെന്നും സുരക്ഷയ്ക്കും ശുചിത്വത്തിനും മുൻഗണന നൽകാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിർദ്ദേശിച്ചിട്ടുണ്ട്. പമ്പയും സന്നിധാനവും ശുചിയാക്കി സൂക്ഷിക്കുന്നതിന് ജില്ലാ കളക്ടർ എസ്.ഹരികിഷോറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ദിവസേന സ്‌കൂൾ വിദ്യാർത്ഥികൾ 50 പേരടങ്ങുന്ന സംഘം പമ്പ മലിനമാക്കരുതെന്നും തുണികൾ ഒഴുക്കരുതെന്നും സന്ദേശം നൽകുന്നുണ്ട്. പ്ലാസ്റ്റിക് കവറുകൾ വാങ്ങി പകരം തുണി സഞ്ചി നൽകുന്നതിനും സംവിധാനമുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സന്നിധാനത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനായത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ആരോഗ്യദേവസ്വം മന്ത്രി വി എസ് ശിവകുമാർ അറിയിച്ചു. പമ്പാനദി സംരക്ഷിക്കുന്നതുൾപ്പടെ പ്രവർത്തനങ്ങൾക്കായി പമ്പയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ് അടുത്ത തീർത്ഥാടന കാലത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലത്തെ തീർത്ഥാടന വേളയിൽ സുരക്ഷാ വീഴ്ചകളില്ലാതിരുന്നത് ശ്രദ്ധേയമാണ്. ആരോഗ്യ സുരക്ഷയ്ക്കും ഭക്തർക്ക് അടിയന്തര ചികിത്സയ്ക്കും ഇത്തവണ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്തർക്ക് തൃപ്തിയും ക്ഷേത്രങ്ങളിൽ ശുദ്ധിയും എന്നതാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. അന്നദാനം സംബന്ധിച്ച് നടത്തിയ നടപടിക്രമങ്ങൾ ആശ്വാസകരമായി. പമ്പയിൽ തുണി ഉപേക്ഷിക്കുന്നത് തടയാൻ നടപടികൾ വിപുലമാക്കിയെന്നും അദ്ദേഹം അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ 800 പേർ ദിവസേന ഏർപ്പെടുന്നുണ്ടെന്നും അടിയന്തര ചികിത്സാ കേന്ദ്രങ്ങളിൽ 200 സന്നദ്ധ സേവകരും ഹോട്ട് ലൈൻ സംവിധാനവും തയാറാണെന്നും വകുപ്പ്തല ഏകോപനം നടന്നുവരുന്നതായും ജില്ലാ കളക്ടർ എസ്.ഹരികിഷോർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP