Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായ വാവർ; സന്നിധാനത്തെ വാവര് നടയിൽ ഇപ്പോഴുമുണ്ട് വാവരുടെ ഉടവാൾ; വാവർ വൈദികനും ജോതിഷിയുമായിരുന്നെന്ന് വാവർ നടയിലെ മുതിർന്ന കാരണവർ വി എസ്.അബ്ദുൾ റഷീദ് മുസലിയാർ  

അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായ വാവർ; സന്നിധാനത്തെ വാവര് നടയിൽ ഇപ്പോഴുമുണ്ട് വാവരുടെ ഉടവാൾ; വാവർ വൈദികനും ജോതിഷിയുമായിരുന്നെന്ന് വാവർ നടയിലെ മുതിർന്ന കാരണവർ വി എസ്.അബ്ദുൾ റഷീദ് മുസലിയാർ   

എസ് രാജീവ്

ശബരിമല : മതമൈത്രിയുടെ മഹനീയ മാതൃകയായി സന്നിധാനത്തെ വാവര് നട. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും.

സന്നിധാനത്തെത്തുന്ന ഭക്തർ അയ്യനെ കാണാൻ പതിനെട്ടാംപടി ചവിട്ടുന്നത് മതമൈത്രിയുടെ പ്രതീകമായ വാവര് സ്വാമി നടയിൽ വണങ്ങിയ ശേഷമാണ്. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവർ. മതസൗഹാർദത്തിന്റെ ഏറ്റവും വലിയ പ്രതീകം തന്നെയാണ് അയ്യപ്പന്റെയും വാവരുടെയും ചരിത്രപരമായ സൗഹൃദമെന്ന് വാവരുനടയിലെ മുഖ്യകാർമികനും വാവരുടെ പിൻതലമുറക്കാരനുമായ വി എസ്.അബ്ദുൾ റഷീദ് മുസലിയാർ പറഞ്ഞു.

വരുന്ന കാലം മുന്നിൽ കണ്ട് ഒരുമിച്ച് കൂടിയവരാണ് അയ്യപ്പനും വാവരും. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിർവഹണത്തിന് അയ്യപ്പൻ വാവരെ കൂടെ കൂട്ടിയെന്നും ഒടുവിൽ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും അബ്ദുൽ റഷിദ് മുസലിയാർ പറഞ്ഞു.

വാവർ വൈദ്യനും ജ്യോതിഷിയും ആയിരുന്നു. വാവര്സ്വാമി നടയിൽ വണങ്ങുന്ന ഭക്തർക്ക് നൽകുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകൾ കൊണ്ടുണ്ടാക്കിയ പ്രസാദമാണ്. ഇതു ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥകൾക്കുള്ള മരുന്ന് കൂടിയാണ്.

കൂടാതെ ഭക്തർ കാണിക്കയായി നടയിൽ സമർപ്പിക്കുന്ന കുരുമുളകിൽ അല്പം എടുത്ത ശേഷം ബാക്കി ഭാഗം പ്രാർത്ഥിച്ച് തിരികെ നൽകുകയും ചെയ്യുന്നു. വാവരുടെ ഉടവാൾ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കർമ്മിയിരുന്ന് ഭക്തർക്ക് പ്രസാദം നൽകുന്നത്. കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്‌പ്പൂർ വെട്ടപ്ലാക്കൽ കുടുംബത്തിലെ തലമുതിർന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകാർമ്മികനുമായി വാവര് നടയിൽ എത്തുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്‌പ്പൂര് ആയത് എന്നും ഐതീഹ്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP