Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ചൂട് തുടങ്ങിയതോടെ രാഷ്ട്രീയക്കാർക്ക് താൽപ്പര്യം കുറഞ്ഞു; പൊലീസ് സുരക്ഷയും വെട്ടിക്കുറച്ചു; ശബരിമലയിൽ ഇന്ന് ഉത്സവത്തിനായി നട തുറക്കാനിരിക്കവേ യുവതി പ്രവേശിക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തിപ്രാപിച്ചു; തടയാനുറച്ച് കർമ്മ സമിതി പ്രവർത്തകരും

തെരഞ്ഞെടുപ്പ് ചൂട് തുടങ്ങിയതോടെ രാഷ്ട്രീയക്കാർക്ക് താൽപ്പര്യം കുറഞ്ഞു; പൊലീസ് സുരക്ഷയും വെട്ടിക്കുറച്ചു; ശബരിമലയിൽ ഇന്ന് ഉത്സവത്തിനായി നട തുറക്കാനിരിക്കവേ യുവതി പ്രവേശിക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തിപ്രാപിച്ചു; തടയാനുറച്ച് കർമ്മ സമിതി പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ക്ഷേത്ര തിരു ഉൽവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരു നട ഇന്ന് തുറക്കും.നാളെയാണ് കൊടിയേറ്റ്. തിരുആറാട്ട് 21.ന് പമ്പ നദിയിൽ നടക്കും. അതിനിടെ ഉത്സവ സമയത്ത് സ്ത്രീകൾ ദർശനത്തിന് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ശബരിമല കർമ്മസമിതി പ്രതിരോധം തീർക്കാൻ സന്നിധാനത്തുണ്ട്. ഇത്തവണ പൊലീസ് സുരക്ഷ കുറച്ചിട്ടുണ്ട്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകുന്നതിനാൽ സർക്കാരിന് വിശ്വാസികളെ പിണക്കാൻ താൽപ്പരമില്ല. അതുകൊണ്ടാണ് നിരോധനാജ്ഞ മാറ്റുന്നത്.

ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിലിൽ നട തുറക്കും. തുടർന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേൽശാന്തി തീ പകരും.വൈകുന്നേരം 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. നാളെ രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ. ബിംബ ശുദ്ധി ക്രിയകളും തുടർന്ന് നടക്കും.ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും.

13മുതൽ എല്ലാം ദിവസവും ഉൽസവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉൽസവ ദിവസമായ 16ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്.9-ാം ഉൽസവ ദിനമായ 20 ന് പള്ളിക്കുറിപ്പ്. 10-ാം ഉൽസവ ദിനമായ 21ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിർഭരമായ ആറാട്ടുംപൂജയും.. തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകൾക്കായും ഉൽസവ സമയത്ത് തന്നെയാണ് നട തുറന്നിരിക്കുന്നത്.

സ്വർണം പൂശിയ പുതിയ ശ്രീകോവിൽ വാതിലിന്റെ സമർപ്പണവും ഇന്ന് നടക്കും. വലിയ ഭക്തജന തിരക്കായായിരിക്കും ശബരിമല ഉൽസവത്തിന് നടതുറക്കുമ്പോൾ അയ്യദർശനപുണ്യ തേടി സന്നിധാനത്ത് എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP