Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ; അയ്യനെ കണ്ട് തൊഴാൻ വരിയിൽ നിൽക്കേണ്ടത് രണ്ട് മണിക്കൂറിലേറെ; സന്നിധാനത്ത് അനുഭവപ്പെടുന്നത് വലിയ തിരക്ക്; പുല്ലുമേട്ടെ പാതയിലും തീർത്ഥാടകർ; നടവരുമാനം 40 കോടിയാകുന്നതിന്റെ സന്തോഷത്തിൽ ദേവസ്വം ബോർഡും; വിശ്വാസ സംരക്ഷണത്തിന് പൊലീസും സർക്കാരുമെത്തിയപ്പോൾ ശബരിമലയിൽ വൻ തീർത്ഥാടക പ്രവാഹം

ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ; അയ്യനെ കണ്ട് തൊഴാൻ വരിയിൽ നിൽക്കേണ്ടത് രണ്ട്  മണിക്കൂറിലേറെ; സന്നിധാനത്ത് അനുഭവപ്പെടുന്നത് വലിയ തിരക്ക്; പുല്ലുമേട്ടെ പാതയിലും തീർത്ഥാടകർ; നടവരുമാനം 40 കോടിയാകുന്നതിന്റെ സന്തോഷത്തിൽ ദേവസ്വം ബോർഡും; വിശ്വാസ സംരക്ഷണത്തിന് പൊലീസും സർക്കാരുമെത്തിയപ്പോൾ ശബരിമലയിൽ വൻ തീർത്ഥാടക പ്രവാഹം

എസ് രാജീവ്‌

ശബരിമല : ആചാരം ലംഘിച്ച് ഒരു യുവതിയും ദർശനം നടത്തില്ലെന്ന ഉറച്ച സർക്കാർ നിലപാടിന് പിന്നാലെ ശബരിമലയിലേക്ക് വൻ തീർത്ഥാടക പ്രവാഹം. നടവരുമാനത്തിലും കുതിപ്പ്. ദർശനം കാത്തു നിന്ന തീർത്ഥാടകരുടെ നിര മരക്കൂട്ടം പിന്നിട്ടു. രണ്ടു മണിക്കൂറിലേറെ നേരം ക്യൂവിൽ നിന്ന ശേഷം മാത്രമാണ് ഭക്തർക്ക് ദർശനം നടത്താനാകുന്നത്. മണ്ഡല പൂജയ്ക്കായി നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ശനിയാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്.

ഫ്‌ളൈ ഓവർ തീർത്ഥാടകരെക്കൊണ്ട് തിങ്ങിനിറഞ്ഞതോടെ പതിനെട്ടാം പടിക്ക് താഴെ നിയന്ത്രണമേർപ്പെടുത്തി. പന്ത്രണ്ട് വിളക്ക് കഴിഞ്ഞതോടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള തീർത്ഥാടകരുടെ വരവിലും ക്രമാതീതമായ വർദ്ധനവ് അനുഭവിപ്പട്ടു തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് വരെ ലഭിച്ച ഔദ്യോഗിക കണക്ക് പ്രകാരം എട്ടു ലക്ഷത്തിലേറെ ഭക്തരാണ് ഭർശനം നടത്തിയിട്ടുള്ളത്. ആകെ വരുമാനത്തിന്റെ കാര്യത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

39 കോടി 68 ലക്ഷത്തി അമ്പത്തി അയ്യായിരത്തി ഇരുനൂറ്റി അറുപത്തിയൊന്ന് രൂപയാണ് വ്യാഴാഴ്ച വരെയുള്ള ആകെ നട വരുമാനം. കഴിഞ്ഞ വർഷം ഇത് 21 കോടി 12 ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി അറുപത്തി ഏഴ് രൂപ മാത്രമായിരുന്നു. മുൻ വർഷത്തേക്കാൾ 18 കോടി 56 ലക്ഷം രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. അരവണ വിൽപനയിലൂടെ 15' കോടി 47 ലക്ഷവും അപ്പ വിതരണത്തിലൂടെ രണ്ടര കോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.

നട തുറന്ന് വെള്ളിയാഴ്ച വൈകിട്ട് വരെ ലഭിച്ച കണക്കുകൾ പ്രകാരം എട്ടര ലക്ഷത്തോളം തീർത്ഥാടകരാണ് ദർശനം നടത്തിയിട്ടുള്ളത്. പുല്ലുമേട് കാനന പാതയിലും തീർത്ഥാടകത്തിരക്ക് ഏറിയിട്ടുണ്ട്. അയ്യായിരത്തിലധികം ഭക്തർ ഇതിനോടകം പുല്ലുമേട് പാത വഴി എത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP