Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിയിക്കാവിള സംഭവവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യമെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടും: ശബരിമലയിൽ കനത്ത സുരക്ഷ; മകരവിളക്കിന് മുന്നോടിയായി പ്രധാന പോയിന്റുകളിൽ വിവിധ സേനാവിഭാഗങ്ങളെ വിന്യസിക്കും; തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാതെ എരുമേലി പുല്ലുമേട് കാനനപാതകളിലും സുരക്ഷാപരിശോധന കർശനം

കളിയിക്കാവിള സംഭവവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യമെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടും: ശബരിമലയിൽ കനത്ത സുരക്ഷ; മകരവിളക്കിന് മുന്നോടിയായി പ്രധാന പോയിന്റുകളിൽ വിവിധ സേനാവിഭാഗങ്ങളെ വിന്യസിക്കും; തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാതെ എരുമേലി പുല്ലുമേട് കാനനപാതകളിലും സുരക്ഷാപരിശോധന കർശനം

എസ്.രാജീവ്

ശബരിമല : കേരളമടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ അടക്കം റിപ്പോർട്ട് ചെയ്ത സാഹചര്യവും കളിയിക്കാവിള സംഭവവും കണക്കിലെടുത്ത് ശബരിമലയിൽ കനത്ത സുരക്ഷയാരുക്കി സേനാ വിഭാഗങ്ങൾ . കളിയിക്കാവിളയിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവം കൂടി കണക്കിലെടുത്താണ് മകരവിളക്ക് ദിനത്തിലടക്കം ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

മകരവിളക്കിനോട് അനുബന്ധിച്ച് 13-ാം തീയതി മുതൽ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളിൽ വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും. എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷാ പരിശോധനകൾ ശക്തതമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്ക് എത്തിപ്പെടാൻ കഴിയുന്ന കാട്ടുവഴികളിലും അതീവജാഗ്രത പുലർത്തണമെന്ന നിർദ്ദേശം തണ്ടർബോൾട്ട് അടക്കമുള്ള കമാന്റോ വിങ്ങിന് നൽകിക്കഴിഞ്ഞു. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കും. തീർത്ഥാടകർക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്തതരത്തിലുള്ള സേനാ വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എൻ ഡി ആർ എഫ്, ആർ എ എഫ്, ബ്ലാക്ക് ക്യാറ്റ് കമാന്റോസ്, തണ്ട്ടർ ബോൾട്ട് ടീംം , സ്പെഷ്യൽ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കുന്നത്. സന്നിധാനം,
,പാണ്ടിത്താവളം, ബെയ്ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തൽ, പമ്പ ശരണ പാത, തുടങ്ങിയ ഇടങ്ങൾ ശക്ത്തമായ നീരീക്ഷണ വലയിത്തിലാക്കും . സന്നിധാനത്തോട് ചേർന്നു കിടക്കുന്ന വന ഭാഗങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ടൈന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജെ. ജയദേവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP