Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പർണ്ണശാലകൾക്ക് സമീപം അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് തടഞ്ഞ് വനപാലകർ; പാകം ചെയ്ത ഭക്ഷണം ഉദ്യോഗസ്ഥരിലൊരാൾ തട്ടിത്തെറിപ്പിച്ചെന്നും ആരോപണം; പാണ്ടിത്താവളത്ത് തമ്പടിച്ച തീർത്ഥാടകരും വനപാലകരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി; രംഗം ശാന്തമാക്കിയത് പൊലീസ് ഇടപെട്ട്

പർണ്ണശാലകൾക്ക് സമീപം അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് തടഞ്ഞ് വനപാലകർ; പാകം ചെയ്ത ഭക്ഷണം ഉദ്യോഗസ്ഥരിലൊരാൾ തട്ടിത്തെറിപ്പിച്ചെന്നും ആരോപണം; പാണ്ടിത്താവളത്ത് തമ്പടിച്ച തീർത്ഥാടകരും വനപാലകരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി; രംഗം ശാന്തമാക്കിയത് പൊലീസ് ഇടപെട്ട്

എസ്.രാജീവ്‌

 ശബരിമല: മകരജ്യോതി ദർശനത്തിനായി പർണ്ണശാല കെട്ടി പാണ്ടിതാവളത്ത് തമ്പടിച്ചിരിക്കുന്ന തീർത്ഥാടകരും വനപാലകരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തി. രംഗം വഷളായതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തമാക്കി. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. പർണ്ണശാലകൾക്ക് സമീപം അടുപ്പുകൾ കൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് വനപാലകർ തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

വനത്തിൽ അടുപ്പുകൾ കൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് തീ പടരുന്നതിന് കാരണമാകുമെന്ന അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് തീർത്ഥാടകരിൽ ചിലർ അടുപ്പുകൾ കൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് വനപാലക സംഘമെത്തി വിലക്കി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പാകം ചെയ്തു വെച്ചിരുന്ന ഭക്ഷണം ഉദ്യോഗസ്ഥരിലാരോ തട്ടിത്തെറിപ്പിച്ചതാണ് രംഗം വഷളാകാൻ ഇടയാക്കിയതെന്നാണ് പറയപ്പെടുന്നത്. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മകരജ്യോതി ദർശനം കാത്ത് ആയിരക്കണക്കിന് തീർത്ഥാടകരാണ് പാണ്ടിത്താവളം, കൊപ്രാക്കളം തുടങ്ങിയ ഭാഗങ്ങളിൽ പർണ്ണശാലകൾ തീർത്ത് വിശ്രമിക്കുന്നത്, ഇതര സംസ്ഥാന തീർത്ഥാടകരാണ് ഇത്തരത്തിൽ തമ്പടിച്ചിരിക്കുന്ന തീർത്ഥാടകരിൽ ഏറെയും.

സംഘങ്ങളായി എത്തുന്ന ഇവർ പാണ്ടിത്തവളം അടക്കമുള്ള ഭാഗങ്ങളിൽ കാട്ടുകമ്പുകളും മരച്ചില്ലകളും ഇലകളും കാട്ടുവള്ളികളും പ്ലാസ്റ്റിക് ഷീറ്റുകളും മറ്റുമുപയോഗിച്ചാണ് പർണ്ണശാലകൾ നിർമ്മിക്കുന്നത്. ആവശ്യമായ ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് കഴിക്കുന്നതാണ് ഇവരുടെ രീതി. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിന് എല്ലാ വർഷങ്ങളിലും നിരോധനം ഏർപ്പെടുത്താറുണ്ടെങ്കിലും തീർത്ഥാടകരുടെ എതിർപ്പ് മൂലം ഇത് പലപ്പോഴും നടപ്പിലാകാറില്ല. സന്നിധാനത്തെ ഹോട്ടൽ ലോബിയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നതാണ് തീർത്ഥാടകരുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP